Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സിപിഎമ്മും മുന്നണിയും പറഞ്ഞാല്‍ രാജിയെന്ന് ജലീല്‍; ധാര്‍മികതാ രാജി വേണ്ടെന്ന് പാര്‍ട്ടി

23 SEPTEMBER 2020 06:20 AM IST
മലയാളി വാര്‍ത്ത

ധാര്‍മികതയുടെ പേരില്‍ രാജി ആവശ്യമില്ലെന്ന നിലപാടില്‍ സിപിഎം ഉറച്ച് നില്‍ക്കുന്നു. സിപിഎമ്മും മുന്നണിയും പറഞ്ഞാല്‍ രാജിവയ്ക്കാം എന്ന പ്രഖ്യാപനത്തിലേക്കു മന്ത്രി കെ.ടി.ജലീല്‍. ചോദ്യം ചെയ്യല്‍ വേളയില്‍ മാധ്യമങ്ങളോട് എല്ലാം ഒളിച്ചുവച്ചുവെന്ന ആക്ഷേപം നേരിട്ട മന്ത്രി, ചാനലുകള്‍ക്ക് അഭിമുഖ പരമ്പര തന്നെ നല്‍കി അതിനു മറുപടി നല്‍കി.

കോണ്‍സുലേറ്റിന്റെ ആവശ്യപ്രകാരം ഖുര്‍ആന്‍ ഏറ്റുവാങ്ങിയതില്‍ തെറ്റില്ലെന്നു ന്യായീകരിക്കുന്ന ജലീല്‍, അതു വിതരണം ചെയ്യാനായി സി ആപ്റ്റില്‍ എത്തിച്ച ശേഷമുള്ള കാര്യങ്ങളില്‍ ഉത്തരവാദിത്തമില്ലെന്ന ന്യായമാണ് അഭിമുഖങ്ങളില്‍ സ്വീകരിക്കുന്നത്. അതില്‍ ഒരു പാക്കറ്റ് എന്തിനു പൊട്ടിച്ചുവെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമില്ല. ഇന്നലത്തെ എന്‍ഐഎ റെയ്ഡ് പോലും മന്ത്രി അറിഞ്ഞിട്ടുമില്ല. സി ആപ്റ്റില്‍ എന്തെങ്കിലും കള്ളക്കളി നടന്നെങ്കില്‍, ചെയ്തവര്‍ അനുഭവിക്കട്ടെയെന്ന നിലപാടിലാണു വകുപ്പ് മന്ത്രിയായ ജലീല്‍.

തിങ്കളാഴ്ച മന്ത്രിയോട് ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയോ എന്ന് ചോദ്യമുണ്ടായപ്പോള്‍ 'അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം' എന്ന മന്ത്രിയുടെ
മറുപടി വന്‍ വിവാദമായിരുന്നു. ആരോപിച്ചതു മന്ത്രി ശരിവച്ചില്ലേയെന്നു പ്രതിപക്ഷം ചോദ്യം ഉയര്‍ത്തിയതോടെ ജലീല്‍ ഇന്നലെ ജാഗ്രതയിലായി. ഖുര്‍ആനൊപ്പം സ്വര്‍ണം കടത്തിയിരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നു പിന്നീട് അഭിമുഖത്തില്‍ മന്ത്രി തിരുത്തി. അന്വേഷണത്തില്‍ ഒന്നും സംഭവിക്കില്ലെന്നു നൂറു ശതമാനം ആത്മവിശ്വാസത്തിലാണു താനെന്നും വ്യക്തമാക്കി.

മന്ത്രിയുടെ രാജി അടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി സെക്രട്ടേറിയറ്റിനും കലക്ടറേറ്റുകള്‍ക്കും മുന്നില്‍ ഇന്നലെ യുഡിഎഫ് പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ യുവമോര്‍ച്ചയുടെ 24 മണിക്കൂര്‍ രാപകല്‍ സമരം ഇന്നു രാവിലെ തുടങ്ങും.

വിവാദവും പ്രതിഷേധവും ആറിത്തണുപ്പിക്കാന്‍ രാജി സഹായിക്കുമെങ്കിലും രാഷ്ട്രീയമായി വലിയ പ്രയോജനമൊന്നും അതുണ്ടാക്കുന്നില്ല എന്നാണ് സിപിഎം വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ധാര്‍മികതയുടെ പേരിലുള്ള രാജിയാവശ്യത്തെ ഗൗരവത്തിലെടുക്കുന്നില്ല. പിണറായി മന്ത്രിസഭയില്‍ നേരത്തേ രാജിവച്ച ഇ.പി.ജയരാജനും എ.കെ.ശശീന്ദ്രനും അതേ വകുപ്പുകളുമായി മന്ത്രിസഭയില്‍ തിരികെ എത്തിയിരുന്നു.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ രാജി വേണോ എന്നതു പോലും മറ്റു ചില കേസുകളുടെ കാര്യം കൂടി കണക്കിലെടുത്തിട്ടേ തീരുമാനിക്കൂ.

സിപിഎം പറഞ്ഞാല്‍ രാജി എന്ന വെല്ലുവിളി ജലീല്‍ ഉയര്‍ത്തുന്നത് പിന്തുണ ഉറപ്പായതു കൊണ്ടു തന്നെയാണ്. ലീഗ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി സ്വയം അവതരിപ്പിക്കുന്ന ജലീല്‍, മലബാറില്‍ പാര്‍ട്ടിക്ക് താന്‍ അനിവാര്യനാണെന്നു സ്ഥാപിക്കാനാണു ശ്രമിക്കുന്നത്. അതേസമയം, മുസ്ലിം വിഭാഗത്തെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാന്‍ സിപിഎം നടത്തിയ മറ്റൊരു പരീക്ഷണം കൂടി പൊളിഞ്ഞെന്നാണ് ലീഗിന്റെ വാദം.

സിപിഎം അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ചില അവിശ്വാസ സൂചനകള്‍ പ്രകടിപ്പിച്ചുവെങ്കിലും എന്‍ഐഎയെ അവിശ്വസിക്കാന്‍ കാരണമില്ലെന്നാണു ചോദ്യം ചെയ്യലിനു വിധേയനായ മന്ത്രിയുടെ വാക്കുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (10 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends