Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സന്ദീപേ എന്നെക്കൂടി... റമീസിന് പുറകേ സന്ദീപ് നായര്‍ക്ക് കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചതോടെ സ്വപ്ന അതീവ സന്തോഷവതിയായിരുന്നു; തനിക്കും എത്രയും വേഗം ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്വപ്ന സുരേഷിനെ തേടി വന്നത് മറ്റൊരു വാര്‍ത്ത; ചോദ്യം ചെയ്യാന്‍ സ്വപ്ന സുരേഷ് വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍

23 SEPTEMBER 2020 08:07 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ കെ.ടി. റമീസിനും സന്ദീപ് നായര്‍ക്കും ജാമ്യം ലഭിച്ചതോടെ സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷും ഏറെ പ്രതീക്ഷിച്ചിരുന്നു. ഇത്രയും പ്രമാദമായ കേസില്‍ ജാമ്യം ലഭിച്ചത് അന്വേഷണ സംഘം അയയുന്നു എന്നായിരുന്നു സ്വപ്ന കരുതിയത്. സ്വപ്നയ്ക്കും റമീസിനും ജാമ്യം ലഭിച്ചതിനാല്‍ ഉടന്‍ തന്നെ തനിക്ക് ജാമ്യം ലഭിക്കുമെന്നാണ് സ്വപ്ന കരുതിയത്. അതനുസരിച്ച് ജാമ്യ നടപടികള്‍ക്കായി വക്കീലിനെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ സ്വപ്നയെ തേടിയെത്തിയത് ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയായിരുന്നു.

അപ്രതീക്ഷിത നീക്കമാണ് എന്‍ഐഎ നടത്തിയത്. സ്വപ്ന സുരേഷിനെ വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. സ്വപ്നയുടെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് എന്നിവയുടെ ഡിജിറ്റല്‍ ഫൊറന്‍സിക് പരിശോധനാ ഫലം എന്‍ഐഎക്കു ലഭിച്ച പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

സ്വപ്നയുടെ ആദ്യമൊഴികളുമായി വൈരുധ്യമുള്ള വിവരങ്ങളാണ് ഇതിലുള്ളത്. മൊബൈല്‍ ഫോണില്‍ നിന്നു സ്വപ്ന മായ്ച്ചുകളഞ്ഞ ഓണ്‍ലൈന്‍ ചാറ്റുകള്‍ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു.


അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയായ സാഹചര്യത്തില്‍ സന്ദീപ് നായര്‍ക്കു കസ്റ്റംസ് കേസില്‍ ഇന്നലെ സാമ്പത്തിക കുറ്റവിചാരണക്കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണു ജാമ്യം. എന്നാല്‍, യുഎപിഎ ചുമത്തി എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ പ്രതി റിമാന്‍ഡില്‍ തുടരും.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പല പ്രതികളും ബെനാമികളാണെന്ന് ആദായ നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായര്‍, കെ.ടി. റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ. സയീദ് അലവി എന്നിവരെ ജയിലില്‍ ചോദ്യം ചെയ്യാനുള്ള ആദായനികുതി വകുപ്പിന്റെ അപേക്ഷ സാമ്പത്തിക കുറ്റവിചാരണക്കോടതി അനുവദിച്ചു. സ്വര്‍ണക്കടത്തിനു വേണ്ടി പണം മുടക്കിയവരെയും ലാഭവിഹിതം പങ്കിട്ടവരെയും കണ്ടെത്തുകയാണു ലക്ഷ്യം.

അതേസമയം സ്വപ്നയേയും കൂട്ടരേയും പിടികൂടാനായി ആദായ നികുതി വകുപ്പും പുറകില്‍ തന്നെയുണ്ട്. നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ആദായനികുതി അന്വേഷണ വിഭാഗം പ്രതികളെ ചോദ്യം ചെയ്യുന്നതോടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കമ്മിഷന്‍ ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത ലഭിച്ചേക്കും. സ്വപ്നസുരേഷിന്റെ ലോക്കറുകളില്‍ കണ്ടെത്തിയ ഒരു കോടിരൂപ, 1 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ എന്നിവയുടെ ഉറവിടം വെളിപ്പെടുത്തുന്നതോടെ ലൈഫ് മിഷന്‍, യുഎഇ കോണ്‍സുലേറ്റ് വീസാ സ്റ്റാംപിങ് കേന്ദ്രം എന്നിവയെ മറയാക്കി നടത്തിയ കമ്മിഷന്‍ ഇടപാടുകളും പുറത്തുവരും.

ആദായനികുതി നിയമം, ബെനാമി സ്വത്തുകൈമാറ്റ നിരോധന നിയമം എന്നിവ ചുമത്തിയാണു സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ ഐടി വിഭാഗം ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്തു കേസില്‍ നേരിട്ടുള്ള തെളിവുകളുടെ അഭാവത്തില്‍ എന്‍ഐഎ, കസ്റ്റംസ് എന്നിവര്‍ ചോദ്യം ചെയ്യാതെ ഒഴിവാക്കിയവരെ ബെനാമി നിയമത്തിന്റെ ബലത്തില്‍ ഐടി വിഭാഗത്തിനു ചോദ്യം ചെയ്യാന്‍ കഴിയും. സ്വര്‍ണക്കടത്തിനു പണം മുടക്കിയവര്‍, ലാഭം പങ്കിട്ടവര്‍ എന്നിവരെ കണ്ടെത്തുകയാണ് ഐടി അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

റമീസിനും സന്ദീപിനും പുറകേ ജാമ്യം പ്രതീക്ഷിച്ച സ്വപ്ന സുരേഷിന് ജാമ്യം കിട്ടിയില്ല എന്നുമാത്രമല്ല അന്വേഷണം ശക്തമാക്കുകയും ചെയ്തിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (8 minutes ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (7 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (8 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (8 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (8 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (8 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (8 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (8 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (8 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (8 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (8 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (14 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (15 hours ago)

Malayali Vartha Recommends