Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

തങ്കപ്പനല്ലെടാ പൊന്നപ്പനാ... ചാനലുകാരുടെ നിലവിളി അവസാനം മന്ത്രി കെ.ടി. ജലീല്‍ കേട്ടു; പരിഭവം മാറ്റാനായി ചീള് കേസ് റിപ്പോര്‍ട്ടര്‍മാരെ തള്ളി ചാനല്‍ പുലിക്കുട്ടികളുമായി ഒരു മണിക്കൂര്‍ വേറെവേറെ ഇന്റര്‍വ്യൂ; എഡിറ്റ് ചെയ്യാതിരിക്കാന്‍ എല്ലാ ഇന്റര്‍വ്യൂകളും ലൈവായി

23 SEPTEMBER 2020 08:58 AM IST
മലയാളി വാര്‍ത്ത

ചാനലുകാര്‍ എന്തൊരു നിലവിളികളായിരുന്നു. ജലീല്‍ ചാനലുകാരെ മൈന്‍ഡ് ചെയ്യുന്നില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കാര്യം മറച്ച് വയ്ക്കുന്നു. ചാനലുകാര്‍ അറിയാതെ യാത്ര ചെയ്യുന്നു. അങ്ങനെ നൂറായിരം പരാതികളായിരുന്നു. ഇതിനെല്ലാം എല്ലാ ചാനലുകളിലേയും അവതാരകര്‍ ജലീലിനെ ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തി. അവസാനം ചോദ്യം തങ്ങളുടേതല്ലെന്ന് വയ്ക്കാന്‍ ജലീല്‍ ഒളിച്ച് കടന്നത് ശരിയായോ എന്ന ചോദ്യം പ്രതിപക്ഷത്തോടാകും. അവരാകട്ടെ അതേറ്റെടുക്കുകയും ചെയ്യും. എന്നാല്‍ പാവം ജലീലിന്റ അവസ്ഥ ഈ മനുഷ്യര്‍ക്കറിയാമോ. കല്യാണത്തിനും പാലുകാച്ചിനുമൊന്നുമല്ലല്ലോ പോകുന്നത്. നാണംകെടാനുള്ള ചോദ്യം ചെയ്യലിനാണ് പോകുന്നത്. അന്നേരത്തുള്ള തന്റെ ചമ്മിയ മുഖം കാണിക്കാന്‍ ആര്‍ക്കാണ് ആഗ്രഹം. ആ ചമ്മിയ മുഖം ചാനലുകാര്‍ക്കിട്ട് അലക്കണം പോലും...

അവസാനം ചാനലുകാളുടെ പരിഭവം മാറ്റാന്‍ ജലീല്‍ തീരുമാനിച്ചു കഴിഞ്ഞു. ഒരു മിനിറ്റല്ല ഒരു മണിക്കൂറാണ് ഓരോ ചാനലിനും അനുവദിച്ചത്. ചീള് കേസ് റിപ്പോര്‍ട്ടര്‍മാരൊന്നും തന്നെ ചോദ്യം ചെയ്യാന്‍ വരരുത്. ആ ചാനലിലെ പുലിയായിരിക്കണം വരേണ്ടത്. ഏത് ചോദ്യമോ ആകാം. പക്ഷെ എഡിറ്റ് ചെയ്യരുത് ലൈവായി ഉത്തരം നല്‍കും. പൊന്‍മുട്ടയിടുന്ന ജലീലിനെ ആരെങ്കിലും വഴിയില്‍ ഉപേക്ഷിക്കുമോ. വെയിലുകൊള്ളുന്ന റിപ്പോര്‍ട്ടര്‍മാരെ വഴിയില്‍ തള്ളി അവസാനം ജോണി ലൂക്കോസിനെപ്പോലെ വമ്പന്‍മാര്‍ ജലീന് മുമ്പിലെത്തി. നന്നായി സംസാരിക്കാന്‍ കഴിവുള്ള അറിവുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയോടാണ് കളി. എല്ലാ വിവാദ ചോദ്യങ്ങള്‍ക്കും ഉത്തരം റെഡി. ഇതു കാണുമ്പോള്‍ പാവം ജലീലെന്ന് മനുഷ്യന്‍മാര്‍ക്ക് തോന്നിയാല്‍ അത്ഭുതമില്ല. ചാനലുകാരുടെ പിണക്കോം മാറി ജലീലിന്റെ പബ്ലിസിറ്റിയും കൂടി.

ഇതിലൂടെ തന്റെ ഭാഗം നന്നായി ന്യായീകരിക്കാനായി. ലോക്ക്ഡൗണിനെ തുടര്‍ന്ന് കൊടുക്കാന്‍ കഴിയാത്ത റംസാന്‍ കിറ്റുകളും ഖുറാന്‍ കോപ്പികളും ഏതെങ്കിലും സ്ഥലത്ത് കൊടുക്കാന്‍ കഴിയുമോ എന്ന് യു.എ.ഇ. കോണ്‍സുലേറ്റ് ജനറല്‍ അന്വേഷിച്ചപ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതിനാണ് തനിക്ക് കേന്ദ്ര ഏജന്‍സികള്‍ക്കു മുന്നില്‍ ഹാജരാകേണ്ടി വന്നതെന്ന് ജലീല്‍ പറഞ്ഞൊപ്പിച്ചത്.താന്‍ അവ വാങ്ങുകയോ സ്വീകരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരുപാട് പരാതികള്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ക്ക് പോയതായും അതിന്റെ ഭാഗമായാണ് എന്‍.ഐ.എയും ഇ.ഡിയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് കത്ത് എഴുതിയവരുണ്ട്. ഇ.ഡിക്ക് പരാതിഅയച്ചവരുണ്ട്. ആ പരാതികളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് അന്വേഷിക്കുക സാധാരണമാണ്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ട് ലംഘിച്ചു എന്നായിരുന്നു യു.ഡി.എഫ്. കണ്‍വീനറുടെ പരാതി. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്ന് പണം സ്വീകരിച്ചു അല്ലെങ്കില്‍ സാധനങ്ങള്‍ സ്വീകരിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു പരാതി. തനിക്ക് അനധികൃത സ്വത്ത് സമ്പാദനം ഉണ്ടെന്നായിരുന്നു പല സംഘടനകളും ഇ.ഡിക്ക് നല്‍കിയ പരാതിയെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് പരാതികളുടെയും അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്തുമായി അതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് അന്വേഷിക്കണ്ടതുണ്ട്. അതിനുള്ള വിവരശേഖരണം നടത്തുന്നതിനു വേണ്ടി മാത്രമാണ് രണ്ട് ഏജന്‍സികള്‍ വിളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ. കോണ്‍സുലേറ്റില്‍ റംസാന്‍ സഹായ വിതരണ ഉദ്ഘാടനത്തിന് മന്ത്രി പോയത് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നോ എന്ന ചോദ്യത്തിന് പാകിസ്താനിലേക്ക് മോദി നടത്തിയ സന്ദര്‍ശനത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രിയും പ്രൊട്ടക്കോള്‍ ലംഘനം നടത്തിയിട്ടുണ്ടെന്നായിരുന്നു ജലീലിന്റെ വിശദീകരണം. നമ്മുടെ പ്രധാനമന്ത്രി ആറുതവണ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ട്. ഞാനൊരു സാധാരണക്കാരനായ മനുഷ്യനാണ്. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ജന്മദിനാശംസകള്‍ നേരാന്‍ വേണ്ടി ഒരു മുന്നറിയിപ്പും കൂടാതെ ഒരു സര്‍െ്രെപസ് സന്ദര്‍ശനം നടത്തി. സാധാരണ ഒരു പ്രധാനമന്ത്രി വിദേശരാജ്യത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ പാലിച്ചിട്ടില്ല.

ഇക്കാര്യത്തില്‍ മോദിയാണോ അങ്ങയുടെ മാതൃകയെന്ന ചോദ്യത്തിന് അല്ലെന്നും പ്രധാനമന്ത്രിയും പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടുണ്ടെന്ന് പറയാനാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഷാര്‍ജ സുല്‍ത്താന്‍ കേരളം സന്ദര്‍ഷശിച്ച സമയത്ത് മിനിസ്റ്റര്‍ ഇന്‍വൈറ്റി താനായിരുന്നുവെന്നും യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസാന്‍ അല്‍സാബിയെ അപ്പോഴാണ് പരിചയപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. അന്നുമുതല്‍ അദ്ദേഹവുമായി സൗഹൃദമുണ്ട്. ആഘോഷവേളകളില്‍ പരസ്പരം സന്ദേശങ്ങള്‍ കൈമാറാറുണ്ട്. വിവാദത്തിന് ശേഷം അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ല. ഇങ്ങനെ പോകുകയാണ് ജലീലിന്റെ വാദം. എന്തായാലും ചാനലുകാര്‍ക്കും സന്തോഷം ജലീലിനും സന്തോഷം. വലിയ റേറ്റിംഗാണല്ലോ കിട്ടിയത്. അടി കിട്ടിയവര്‍ക്ക് വച്ചനുഭവിക്കാം. ബോണസായി കൊറോണയും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (8 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (9 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (9 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends