Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ബിനീഷിന് കഷ്ടകാലം തന്നെ ? പിണറായിയുടെ കണ്ണുതള്ളി എന്‍ ഐ എ ക്ക് പച്ചക്കൊടി കാട്ടി കേന്ദ്രസര്‍ക്കാര്‍, സ്വപ്നയോടൊപ്പം ബിനീഷും .......?

23 SEPTEMBER 2020 08:46 AM IST
മലയാളി വാര്‍ത്ത

സംഭവിക്കരുതേ എന്ന് കുറ്റാരോപിതര്‍ ആഗ്രഹിച്ചു ,പക്ഷെ എന്തുചെയ്യാനാണ്......അതുതന്നെ സംഭവിച്ചു . കേസന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ എന്‍ ഐ എ ക്ക് മുന്നില്‍ പച്ചക്കൊടി കാട്ടിയപ്പോള്‍ തകര്‍ന്നത് പലരുടെയും സ്വപ്നങ്ങള്‍ തന്നെയാണ് .തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബംഗളുരു ലഹരിമരുന്ന് കേസുമായും ബന്ധമുണ്ട് എന്ന ആരോപണം ശക്തമാണെങ്കിലും ,അതിനു ശക്തിയേകുന്ന തെളിവുകള്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങളും രേഖകളും അന്വേഷണത്തെ മുന്നോട്ടു കൊണ്ടുപോകുന്നവയാണ് .ലഹരിമരുന്ന് മാഫിയയുടെ ഇടപാടുകളില്‍ പലതും കള്ളക്കടത്തു സംഘവുമായി ബന്ധപെട്ടവയാകന്‍ സാധ്യതകള്‍ ഏറുന്നത് ഇപ്രകാരമാണ് .ലഹരിമരുന്ന് കേസില്‍ ഇതുവരെ അറസ്റ്റിലായ ഒട്ടനവധി പ്രമുഖര്‍ ഏതുവിധമാണ് ലഹരിമരുന്ന് ഗ്യാങ്ങുമായി ബന്ധപ്പെട്ടത് എന്നതിനെകുറിച്ചും അന്വേഷണം ഊര്‍ജിതമായി നടക്കുന്ന വേളയില്‍ എന്‍ ഐ എ ക്ക് അതിന്റെകൂടി ഉത്തരവാദിത്തം ലഭിക്കുന്ന സാഹചര്യമാണ് ഉടലെടുത്തത് .കേസ് അന്വേഷണത്തില്‍ നിലവില്‍ ലഭിച്ച തെളിവുകള്‍ കൂടുതല്‍ ദുരൂഹതകള്‍ ഉണ്ടാക്കുന്നവയാണ് .

ലഹരിമരുന്ന് കേസില്‍ പ്രതിയായവര്‍ക്ക് സാധനം എത്തിച്ചുകൊടുക്കാന്‍ നിന്നവര്‍ ,ഇതിനായുള്ള പണം കണ്ടെത്തിയതെങ്ങനെ ,ഇതുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന ഭീകരബന്ധങ്ങള്‍ ,മാഫിയ സംഘങ്ങളുടെ ആപത്ത്കരമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്നത് ബോധ്യമായിക്കഴിഞ്ഞിരുന്നു .ലഹരികടത്തുമായി ബന്ധപ്പെട്ട് ബംഗളുരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം നീങ്ങുന്നതിനോടൊപ്പം സ്വണ്ണക്കള്ളക്കടത്തു കേസിലെ പ്രതികളില്‍ നിന്നും ഇവരുമായി ബന്ധിപ്പിക്കുന്ന സൂചനകള്‍ കണ്ടെത്താനാകുമോ എന്നത് എന്‍ ഐ എ സംഘത്തിന് അതിനിര്‍ണായകമായി മാറിയിരിക്കുകയാണ്
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധം സംശയിക്കുന്ന ലഹരിമരുന്ന് കേസ് ഉള്‍പ്പെടെ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത് ചരിത്രനീക്കമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സ്ഥിതിയാണ് .

നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടിന് കീഴില്‍ വരുന്ന ലഹരിമരുന്ന് കേസുകള്‍ എന്‍ഐഎ ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥര്‍ക്ക് അന്വേഷിക്കാമെന്ന് വിജ്ഞാപനത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടി.ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ പരിധിയും ഉത്തരവാദിത്തവും ഉഗ്യോഗസ്ഥര്‍ക്ക് ഏറി വരികയാണ് .നിലവില്‍ എന്‍ഡിപിഎസിനു കീഴിലുള്ള കേസുകള്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അന്വേഷിക്കുന്നത്. രാജ്യദ്രോഹം, ഭീകരവാദം എന്നിവയടക്കം തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന കേസുകളുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകളാണ് അന്വേഷിക്കുകയെന്നും കേരളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധം സംശയിക്കുന്ന ബെംഗളൂരുവിലെ ലഹരിമരുന്ന് ഇടപാട് അത്തരത്തിലുള്ളതാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനെ ആസ്പദമാക്കി തന്നെയാകും കൂടുതല്‍ തെളിവ് ശേഖരണം നടത്തുന്നതും .

ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധത്തിന്റെ പേരില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ ചോദ്യം ചെയ്തിരുന്നു.നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ബാധകമാകുന്ന കേസുകളുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകളാവും എന്‍ഐഎ അന്വേഷിക്കുക.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകള്‍ എന്‍ഐഎക്കു വിടണമെന്ന ആവശ്യവും ശക്തമാണ്. ഈ കേസില്‍ യുഎപിഎ, ഭീകരവാദ ബന്ധങ്ങള്‍ തെളിഞ്ഞിട്ടില്ല.അന്വേഷണം എന്‍ ഐ എ ക്ക് ലഭിച്ചതോടെ ബിനീഷ് ഉള്‍പ്പടെ ഉള്ളവരുടെ കാര്യം അവതാളത്തിലായിരിക്കുകയാണ് .കേസില്‍ നിര്‍ണായക പങ്ക് ബിനീഷിനുണ്ടോ എന്നത് ഇപ്പോഴും സംശയാസ്പതമായി മാറുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനും പാര്‍ട്ടി നേതൃത്വത്തിനും കൂടുതല്‍ പൊല്ലാപ്പുണ്ടാക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (8 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (9 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (9 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends