Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കേരളത്തിലെ സ്ഥിതിഗതികള്‍... പാകിസ്താനിലേക്ക് വീഡിയോ കോളിംഗ് അമിത് ഷാ കളത്തിലിറങ്ങി കേരളത്തില്‍ അഴിഞ്ഞാട്ടമോ ?

23 SEPTEMBER 2020 11:04 AM IST
മലയാളി വാര്‍ത്ത

ഈ കേരളം ഇതെന്താ വെള്ളരിക്ക പട്ടണമാണോ .എവിടെ എന്ത് തോന്നിയവാസവും നടത്താമെന്നാണോ ഭീകരര്‍ കരുതിയത് .കേന്ദ്രത്തിന്റെ കണ്ണ് കേരളത്തില്‍ ഇല്ലെന്നും പലപ്പോഴും കേരളത്തെ പാടെ അവഗണിക്കുകയാണ് കേന്ദ്രമെന്നും പറഞ്ഞു നടക്കുന്നവര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഉചിതമായ മറുപടിയാണ് ആഭ്യന്തര മന്ത്രാലയം നല്‍കിയത് .കേരളത്തിന്റെ സ്ഥിതിഗതികള്‍ മനസ്സിലാക്കി നുഴഞ്ഞുകയറ്റം അതിവിദഗ്തമായി നടത്തിക്കളയാമെന്നും ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഉത്തേജകമായ തരത്തില്‍ ധനസമാഹരണം നടത്താമെന്നുമുള്ള കണക്കുകൂട്ടലാണ് എന്‍ ഐ എ പൊളിച്ചടുക്കിയത് .

ഭീകരരുടെ താവളം കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള സഹായം മാത്രമാണ് സംസ്ഥാന പോലീസില്‍ നിന്നും തേടിയത് എന്നാണ് പ്രതികളെ പിടികൂടിയതിനു ശേഷം മനസ്സിലാകുന്ന പ്രധാന കാര്യം .അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും കേരളത്തിലെ ഭീകര സാന്നിത്യത്തിന്റെ വിവരം സംസ്ഥാന പോലീസിനെ അറിയിക്കാനോ അവരെ വിശ്വാസത്തില്‍ എടുക്കാനോ ശ്രമിച്ചിട്ടില്ല എന്നത് ഏറ്റവും ശ്രദ്ധേയമാണ് .സംസ്ഥാന സര്‍ക്കാര്‍ ഭീകരവിരുദ്ധ സ്‌ക്വാഡിനെ നിര്‍വീര്യമാക്കിയതെന്തുകൊണ്ട് എന്ന ചോദ്യം സാമൂഹ്യമാധ്യമങ്ങളിലും ചാനല്‍ചര്‍ച്ചകളിലും ഉയര്‍ന്നുകേട്ടതാണ് .കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ അജിത് ഡോവല്‍ ഭീകരരുടെ സാന്നിത്യം വിലയിരുത്താനായി ഇന്ത്യയിലെ പലമേഖലയിലും നേരിട്ട് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു .

കേരളത്തില്‍ ഐ എസിന്റെ സാന്നിത്യമുണ്ട് എന്ന ആരോപണം അതിശക്തമായി ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ഊര്‍ജിതമായ അന്വേഷണത്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാകുന്നത് .കേരളത്തില്‍ ഭീകരസാന്നിത്യം ഇല്ല എന്നവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും കടുത്ത നിരാശയിലാണ് .ഭീകരതയ്ക്ക് ഒറ്റ മുഖമേ ഉള്ളു എന്ന് ആവര്‍ത്തിച്ചിട്ടുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ ദേശിയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ ചുമതലയും ഉത്തരവാദിത്തവയും നല്‍കുന്നത് ശുഭപ്രതീക്ഷ വര്‍ധിപ്പിക്കുന്നു .പാകിസ്താനിലെ ഭീകരസംഘടനുമായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കേരളത്തില്‍ വച്ച് അറസ്റ്റിലായ ഭീകരര്‍ നേരത്തെ ബന്ധപ്പെട്ടിരുന്നു എന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നു. അല്‍ഖായിദ ബന്ധത്തിന്റെ പേരില്‍ എറണാകുളം, ബംഗാളിലെ മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റിലായ 9 പേരെ ഡല്‍ഹി കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

എറണാകുളത്തു നിന്ന് അറസ്റ്റിലായ 3 പേരെ 5 ദിവസത്തേക്കും മറ്റ് 6 പേരെ 4 ദിവസത്തേക്കുമാണു കസ്റ്റഡിയില്‍ വിട്ടത്. പട്യാല ഹൗസ് കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇവരെ ഹാജരാക്കിയത്.സംഘത്തലവന്‍ മുര്‍ഷിദ് ഹസനും ഉള്‍പ്പെടുന്നതിനാലാണ് എറണാകുളത്തു നിന്നുള്ള സംഘത്തെ ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം എന്‍ഐഎ തേടിയത്. രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ ഇവര്‍ പദ്ധതിയിട്ട ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്ന് എന്‍ഐഎ വാദിച്ചു.

പാക്കിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങളിലെ അല്‍ഖായിദ നേതൃത്വവുമായി സംഘം ഓണ്‍ലൈനില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘം ഹാജരാക്കി. ബംഗാളില്‍ 2 പേര്‍ കൂടി അറസ്റ്റിലാകാനുണ്ട്. അറസ്റ്റിനു തൊട്ടു മുന്‍പാണ് ഇവര്‍ കടന്നുകളഞ്ഞത്.ഭീകരവാദികളുടെ കാള്‍ ലിസ്റ്റും ധന ഇടപാടുകളും ഇപ്പോള്‍ പരിശോധിച്ചു വരികയാണ് .സ്വര്‍ണ്ണകള്‍ക്കടത്തു കേസില്‍ ഉള്‍പ്പടെ ഭീകരബന്ധം ആരോപിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ വച്ച് ഭീകരര്‍ വലയില്‍ കുരുങ്ങിയത് കേസ് അന്വേഷണത്തില്‍ എന്‍ ഐ എ ക്ക് പുതിയ വഴിത്തിരിവാകുന്നു .പണമിടപാടുകള്‍ കേരളത്തില്‍ അനധികൃതമായി നടന്നുവരുന്ന സംഭവങ്ങള്‍ സ്വര്‍ണ്ണക്കള്ളക്കടത്തു കേസിന്റെ അന്വേഷണത്തിനിടയില്‍ ശ്രദ്ധേയമായ കാര്യമായിരുന്നു ആ വഴിക്കും അന്വേഷണം നടത്താനുള്ള ആലോചനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത് .

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (4 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (7 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (8 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (9 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (9 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (10 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (10 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (10 hours ago)

Malayali Vartha Recommends