ഇനിമുതൽ ക്വാറന്റീനില്‍ കഴിയേണ്ട കാലാവധി ഏഴുദിവസം; കേരളത്തില്‍ എത്തിയതിന്റെ ഏഴാം നാള് കോവിഡ് പരിശോധന നടത്തി നെഗറ്റീവായാല്‍ മാത്രം...
ഇനിമുതൽ ക്വാറന്റീനില്‍ ഇളവ് വരുത്തി സംസ്ഥാന സർക്കാർ. മറ്റുസംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്നവരും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നവരും ക്വാറന്റീനില്‍ കഴിയേണ്ട കാലാവധി ഏഴുദിവസമായി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. എന്നാൽ കേരളത്തില്‍ എത്തിയതിന്റെ ഏഴാം നാള് കോവിഡ് പരിശോധന നടത്തി നെഗറ്റീവായാല്‍ ക്വാറന്റീന് അവസാനിപ്പിക്കാവുന്നതാണ്. എങ്കിലും തുടര്‍ന്നുള്ള ഏഴുദിവസം കൂടി ക്വാറന്റീനില്‍ കഴിയുന്നതാണ് അഭികാമ്യമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുകയുണ്ടായി.
അതേസമയം, ഏഴുദിവസം കഴിഞ്ഞ് പരിശോധന നടത്താത്തവര്‍ ആരോഗ്യ പ്രോട്ടോകോള്‍ പ്രകാരം 14 ദിവസത്തെ ക്വാറന്റീന് കാലാവധി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിക്കുകയും ചെതിട്ടുണ്ട്. അതിടൊപ്പം തന്നെ കേരളത്തിലേക്ക് വ്യവസായ ആവശ്യങ്ങള്‍ക്കും മറ്റുമായി ഏതാനുംദിവസത്തേക്ക് എത്തുന്നവര്‍ക്ക് മടക്കയാത്രാ ടിക്കറ്റ് ഉണ്ടെങ്കില്‍ ക്വാറന്റീന് വേണ്ടെന്ന് സർക്കാർ ഉത്തരവിറങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha