സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.... വയനാട് , കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് മരണത്തിനിരയായത് വയനാട് , കോഴിക്കോട് സ്വദേശികള്‍. കോഴിക്കോട് കളന്‍തോട് അങ്ങാടിയില്‍ പലചരക്കു വ്യാപാരി ആയിരുന്ന പരതപ്പൊയില്‍ സ്വദേശി ഇറക്കോട്ടുമ്മല്‍ സുലൈമാന്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന് അറുപത്തിനാല് വയസായിരുന്നു.
വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപതിയിലാണ് സുലൈമാന്‍ കോവിഡ് മരണത്തിന് കീഴടങ്ങിയത്.എന്നാല്‍ ഇദ്ദേഹത്തിന്റെ മരണാനന്തരം നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.വയനാട് മീനങ്ങാടി ചെന്നലോത്ത് സ്വദേശി കൃഷ്ണന്‍ ആണ് കോവിഡ് മൂലം മരിച്ചത്. ഇദ്ദേഹത്തിന് അറുപത് വയസായിരുന്നു.
ഈ മാസം 13 നാണ് കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം പ്രമേഹരോഗിയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചു.
"
https://www.facebook.com/Malayalivartha


























