കേരളത്തിലെ ടൂറിസ്റ്റ് ബസുകളടക്കമുള്ള കോണ്‍ട്രാക്ട് - കാര്യേജ് വാഹനങ്ങള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തിയ ഉത്തരവ് അസാധുവാക്കി
കേരളത്തിലെ കോണ്‍ട്രാക്ട് - കാര്യേജ് വാഹനങ്ങള്‍ക്ക് ഏകീകൃത നിറം നടപ്പാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചട്ടങ്ങള്‍ പാലിക്കാതെയാണ് കളര്‍ കോഡ് നടപ്പാക്കാന്‍ തീരുമാനമെടുത്തതെന്ന കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് (സിസിഒഎ )വാദത്തെ അംഗീകരിച്ചാണ് വിധി.
സിസിഒഎ സംസ്ഥാന സമിതിയും കാസര്‍കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് കുഞ്ഞിയുമാണ് കോടതിയെ സമീപിച്ചത്. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതി ജഡ്ജി സതീഷ് മേനോനാണ് ഇന്നലെ വിധി പ്രസ്താവിച്ചത്.
കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ ടൂറിസ്റ്റ് ബസ് ഉടമകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുമായിരുന്ന ഏകീകൃത നിറം ഒഴിവായത് ഏറെ ആശ്വാസകരമാകും.
കേരളത്തില്‍ മാത്രം, യാതൊരു ചട്ടങ്ങളും പാലിക്കാതെ കളര്‍കോട് നടപ്പാക്കിയ നടപടി റദ്ദ് ചെയ്ത കോടതി വിധി സ്വാഗതം ചെയ്യുന്നതായി സിസിഒഎ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍, സംസ്ഥാന സെക്രട്ടറി എസ്.പ്രശാന്തന്, ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ.എ.ജെ റിയാസ് എന്നിവര്‍ അറിയിച്ചു. ഹര്‍ജിക്കാരായ സിസിഒഎയ്ക്ക് വേണ്ടി അഡ്വ. അലക്സ് എം സ്കറിയയും, മുഹമ്മദ് കുഞ്ഞിക്ക് വേണ്ടി അഡ്വ. കാളീശ്വരം രാജും ഹാജരായി.
https://www.facebook.com/Malayalivartha