എന്‍ഐഎയ്ക്ക് ലഹരിക്കടത്തു കേസുകളില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍; കേരളത്തിലെ പല ലഹരിക്കടത്തു കേസുകളിലും വഴിത്തിരിവുണ്ടാക്കും

എന്‍ഐഎയിലെ മിടുക്കരായ ചുണകുട്ടികൾക്ക് കൂടുതൽ അധികാരങ്ങൾ നൽകിയിരിക്കുയാണ് കേന്ദ്രം സര്‍ക്കാര്‍. സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ഭീകര ബന്ധങ്ങള്‍ എന്‍ഐഎ വിശദമായി അന്വേഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കേന്ദ്രം ലഹരികടത്തു കേസുകളില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിരിക്കുകയാണ് എൻഐഎയ്ക്ക് . ഇതോടെ സ്വര്‍ണക്കടത്തു കേസിനു പിന്നിലെ ലഹരികടത്തുകാരുടെ സാന്നിധ്യവും എന്‍ഐഎയ്ക്കു അന്വേഷിക്കാനാകും. സ്വര്‍ണക്കടത്തിന് പുറമെ കേരളത്തിലെ പല കേസുകളിലും പുതിയ തീരുമാനം വഴിത്തിരിവുണ്ടാക്കിയേക്കും. എന്‍ഡിപിഎസ് ആക്റ്റ് (നാര്‍ക്കോട്ടിക്സ് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് ആക്‌ട്) അനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്താനാണ് എന്‍ഐഎക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ഇന്‍സ്പെക്ടര്‍ റാങ്ക് മുതലുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് കേസെടുക്കാം. എന്‍ഐഎ ആക്‌ട് അനുസരിച്ച് ലഹരിമരുന്നു കേസുകള്‍ അന്വേഷിക്കാന്‍ ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല.
കേരളത്തില്‍ ഭീകരവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വര്‍ണക്കടത്തിലൂടെയും ലഹരി കടത്തിലൂടെയും പണം ലഭിക്കുന്നതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ, ഭീകരവാദ സംഘടനകള്‍ക്കു പുറമേ ലഹരികടത്ത് മാഫിയയ്ക്കുമേലും പിടിമുറുക്കാനൊരുങ്ങുകയാണ് എന്‍ഐഎ. പുതിയ തീരുമാനത്തോടെ, വിവാദമായ സ്വർണക്കടത്തു കേസിനു പിന്നിലെ ലഹരികടത്തുകാരുടെ സാന്നിധ്യവും എൻഐഎയ്ക്കു അന്വേഷിക്കാനാകും. തീരുമാനം കേരളത്തിലെ പല കേസുകളിലും വഴിത്തിരിവുണ്ടാക്കിയേക്കും. കേരളത്തിൽ ഭീകരവാദ സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് സ്വർണക്കടത്തിലൂടെയും ലഹരി കടത്തിലൂടെയും പണം ലഭിക്കുന്നതായി എൻഐഎ ഉദ്യോഗസ്ഥർ പറയുന്നു. യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കാൻ ഈ പണമാണ് ഉപയോഗിക്കുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളുടെ സാമ്പത്തിക സ്രോതസ് കണ്ടെത്തി ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് എൻഐഎ.
വിദ്യാർത്ഥി, യുവജന സംഘടനകൾ എൻഐഎ അന്വേഷണ പരിധിയിൽ. അൽഖ്വയ്ദ ഭീകരർ ചില വിദ്യാർത്ഥി യുവജന സംഘടനകളുമായി അടുത്ത് ബന്ധപ്പെട്ടിരുന്നതായി എൻഐഎ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം.കൊച്ചി നഗരത്തിൽ നടന്ന ചില അക്രമാസക്തമായ സമരങ്ങളുടെ ആസൂത്രണത്തിൽ പങ്കെടുത്തിരുന്നെന്ന് മൊഷറഫ് ഹുസൈൻ വെളിപ്പെടുത്തിയിരുന്നു. കൊച്ചിയിൽ അറസ്റ്റിലായ മൊഷറഫ് ഹുസൈനനിൽ നിന്നും ഇക്കാര്യത്തിൽ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ അന്വേഷണം. ചില വിദ്യാർത്ഥി യുവജന സംഘടനകൾക്ക് ഭീകര ബന്ധം ഉണ്ടെന്ന വിവരം എൻഐഎ പരിശോധിക്കുകയാണ്. സാമ്പത്തിക സഹായം അടക്കം ഇത്തരം വിദ്യാർത്ഥി സംഘടനകൾക്ക് ലഭിച്ചിരുന്നെന്നും മൊഷറഫ് ഹുസൈൻ പറയുന്നു.
അതേ സമയം മൊഷറഫ് ഹുസൈന് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ ചില ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം തന്റെ പക്കൽ അല്ലായിരുന്നുവെന്നും മൊഷറഫ് ഹുസൈൻ കൂട്ടിച്ചേർത്തു.വളരെ മികച്ച രീതിയിലുള്ള മുന്നേറ്റമാണ് എൻഐഎ കേരളത്തിൽ നടത്തി കൊണ്ടിരിക്കുന്നത്. സ്വർണ്ണക്കടത്ത് മാത്രമല്ല ഭീകര ബന്ധവും എൻഐഎ കണ്ടുപിടിച്ചിരുന്നു.
https://www.facebook.com/Malayalivartha


























