സി ആപ്റ്റിൽ വീണ്ടും എൻഐഎ പരിശോധന ; മതഗ്രന്ഥങ്ങൾ കൊണ്ടുപോയ വാഹനത്തിന്‍റെ യാത്രാ രേഖകള്‍ ശേഖരിച്ചു ; വാഹനത്തിന്‍റെ ജിപിഎസ് സംവിധാനവും പരിശോധിച്ചു ; വാഹനം എങ്ങോട്ടൊക്കെയാണ് പോയത്, എവിടെയെല്ലാം നിർത്തി എന്നിങ്ങനെ വിശദമായ പരിശോധന നടത്തും

സി ആപ്റ്റിൽ വീണ്ടും എൻഐഎ പരിശോധന നടത്തുകയാണ്. നയതന്ത്ര ബാഗേജ് വഴി യുഎഇ കോൺസുലേറ്റ് കൊണ്ടുവന്ന മതഗ്രന്ഥങ്ങൾ പ്രോട്ടോക്കോൾ ലംഘിച്ച് വിതരണം ചെയ്ത സംഭവത്തിൽ ആണ് സി ആപ്റ്റിൽ വീണ്ടും എൻഐഎ പരിശോധന നടത്തുന്നത്. . മതഗ്രന്ഥങ്ങൾ കൊണ്ടുപോയ വാഹനത്തിന്‍റെ യാത്രാ രേഖകള്‍ ശേഖരിക്കുന്നുണ്ട് . വാഹനത്തിന്‍റെ ജിപിഎസ് സംവിധാനവും പരിശോധിക്കുന്നുണ്ട് . . . വാഹനം എങ്ങോട്ടൊക്കെയാണ് പോയത്, എവിടെയെല്ലാം നിർത്തി എന്നിങ്ങനെ വിശദമായ പരിശോധന എൻഐഎ നടത്തും. ഇതു രണ്ടാം തവണയാണ് എൻഐഎ സി ആപ്റ്റിലെത്തുന്നത്. നേരത്തെ സ്റ്റോർ കീപ്പർമാരുടെയും ചില ജീവനക്കാരുടെയും മൊഴി എൻഐഎ എടുത്തിരുന്നു. സി ആപ്റ്റ് മുൻ ഡയറക്ടറും ഇപ്പോൾ എൽബിഎസ് ഡയറക്ടറുമായ എം. അബ്ദുൽ റഹ്മാന്റെ ഓഫിസിലെത്തി അദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തുകയും ചെയ്തു .മന്ത്രി കെ.ടി. ജലീലിന്റെ നിർദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സി ആപ്റ്റിൽ എത്തിച്ച 32 പാക്കറ്റ് മതഗ്രന്ഥങ്ങൾ ഇവിടത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളിലെത്തിച്ചത്.
നേരത്തെ കസ്റ്റംസും പരിശോധന നടത്തിയിരുന്നു. സി ആപ്റ്റ് ഡ്രൈവറെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി -ആപ്റ്റിലേക്ക് യുഎഇ കോൺസുലേറ്റിൽ നിന്ന് എത്തിച്ച 32 പാക്കറ്റ് മതഗ്രന്ഥങ്ങള്‍ ഇവിടുത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളിൽ എത്തിച്ചത്. മന്ത്രി കെ ടി ജലീലിന്‍റെ നിർദേശപ്രകാരമായിരുന്നു സി ആപ്റ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത്. ഇക്കാര്യത്തിൽ കസ്റ്റംസ് ശേഖരിച്ച വിവരങ്ങൾ കൂടി അടിസ്ഥാനമാക്കിയാണ് എൻഐഎ പരിശോധന. സി ആപ്ടിലെ സ്റ്റോർ കീപ്പർമാർ അടക്കമുളള ചില ജീവനക്കാരുടെ മൊഴി ഇന്നലെ എൻഐഎ രേഖപ്പെടുത്തിയിരുന്നു. 32 പാക്കറ്റുകൾ ആണ് ആകെയുണ്ടായിരുന്നതെന്നും, ഒരു പാക്കറ്റ് ഈ സ്ഥാപനത്തിൽ വച്ച് പൊട്ടിച്ചുവെന്നും എൻഐഎയുടെ ചോദ്യം ചെയ്യലിൽ മന്ത്രി കെ ടി ജലീൽ സമ്മതിച്ചിരുന്നു. ബാക്കിയുള്ളവ പൊട്ടിക്കാതെ മലപ്പുറത്ത് സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























