കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട ; ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 17 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിക്കൂടി

രാജ്യത്തെ വരെ ഞെട്ടിച്ച സ്വർണ്ണക്കടത്ത് കേസാണ് ഇപ്പോൾ കേരളത്തിൽ അന്വേഷണ പുരോഗതിയിലിരിക്കുന്നത്. രാജ്യന്തര തലത്തിൽ വരെ അന്വേഷണം വ്യാപിക്കപ്പെട്ടു .എന്നാൽ കേരളത്തിൽ സ്വർണമഴയ്ക്ക് യാതൊരു പഞ്ഞവുമില്ല എന്ന സത്യം ചൂണ്ടിക്കാട്ടുകയാണ് ഈ സംഭവം.കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട നടന്നിരിക്കുന്നു . ബുധനാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 17 ലക്ഷത്തിന്‍റെ സ്വര്‍ണമാണ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ എയര്‍അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് കുറ്റിക്കുളം അബ്ദുള്‍ ഖാദര്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് 350 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇയാളുടെ ബാഗേജിനകത്ത് കാര്‍ബോര്‍ഡ് ഷീറ്റിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.കസ്റ്റംസ് പരിശോധനയില്‍ സംശയം തോന്നിയ അധികൃതര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മിക്‌സിയുടെ മോട്ടോറില്‍ ഒളിപ്പിച്ച് കടത്തിയ 95.35 ലക്ഷത്തിന്‍റെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടിയിരുന്നു.
ഇതോടെ 24 മണിക്കൂറിനുളളില്‍ എയര്‍കസ്റ്റംസ് പിടികൂടിയത് 1.12 കോടിയുടെ സ്വര്‍ണമാണ്. ചൊവ്വാഴ്ച മലപ്പുറം ചെറുവായൂര്‍ മാട്ടില്‍ അബ്ദുള്‍ അസീസ്(45)എന്ന യാത്രക്കാരനില്‍ നിന്നാണ് 1866 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് അസീസ് കരിപ്പൂരിലെത്തിയത്.അസീസിന്‍റെ ബാഗിലുണ്ടായിരുന്ന മിക്‌സിയുടെ മോട്ടോറിനുളളില്‍ അതീവ രഹസ്യമായിട്ടാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.ഇയാളെ പിന്നീട് കസ്റ്റംസ് അറസ്റ്റ് ചെയ്തു. 24 മണിക്കൂറിനുളളില്‍ എയര്‍കസ്റ്റംസ് പിടികൂടിയത് 1.12 കോടിയുടെ സ്വര്‍ണമാണ്. എന്നത് അഭിനന്ദാർഹമായ കാര്യം തന്നെയാണ് .ഇനിയും കേരളത്തിൽ സ്വർണ്ണവേട്ട തുടരാൻ തന്നെയാണ് ഇവരുടെ തീരുമാനം.
https://www.facebook.com/Malayalivartha


























