തന്നെ ആരും തട്ടിക്കൊണ്ട് വന്ന് താമസിപ്പിക്കുന്നില്ല ; ഫ്ലാറ്റിലെത്തിയ അസിസ്റ്റന്റ് കമ്മിഷണറുടെ പെരുമാറ്റം മോശമായിരുന്നു; പേടികൊണ്ടാണ് പരാതിയിൽ ഒപ്പിട്ടത്; വെളിപ്പെടുത്തലുമായി ഗായിക

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ യുവതി. പരാതി നല്‍കിയത് വലിയ കോളിളക്കം സൃഷ്ട്ടിച്ചിരുന്നു, ഇപ്പോൾ ഇതാ യുവതിയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുന്നു.തന്നെ ആരും തട്ടിക്കൊണ്ട് വന്ന് താമസിപ്പിക്കുന്നില്ലെന്ന് യുവതി പറഞ്ഞു. സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന്‍റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ കമ്മിഷണര്‍ ഉള്‍പ്പെടുത്തിയ പരാമര്‍ശങ്ങള്‍ തന്നെ അപമാനിക്കുന്നതാണ്. അന്വേഷണത്തിന് ഫ്ലാറ്റിലെത്തിയ അസിസ്റ്റന്റ് കമ്മിഷണറുടെ പെരുമാറ്റം മോശമായിരുന്നുവെന്നും പറഞ്ഞതൊന്നുമല്ല മൊഴിയായി രേഖപ്പെടുത്തിയതെന്നും യുവതി വ്യക്തമാക്കി
സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥനുമായി സൗഹൃദമുണ്ടായിരുന്നു . എന്നാല്‍ ഫ്ലാറ്റ് എടുത്തത് സ്വന്തംനിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി . സംഗീതത്തിനായി കൂടുതല്‍ സമയം ചെലവഴിക്കാനാണ് വീട്ടില്‍ നിന്ന് മാറിയത്. തന്നെ തട്ടിക്കൊണ്ട് പോയെന്ന അമ്മയുടെ പരാതി യാഥാര്‍ഥ്യമല്ലായിരുന്നു . ഫ്ലാറ്റിൽ അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥന്‍ മോശമായി സംസാരിച്ചു. വനിതാ പൊലീസുകാരുണ്ടായിരുന്നില്ല. പറഞ്ഞതൊന്നുമല്ല മൊഴിയായി രേഖപ്പെടുത്തിയത്. പേടികൊണ്ടാണ് ഒപ്പിട്ടത്. യുവതിയുടെ സുഹൃത്തും കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനുമായ ഉമേഷ് വള്ളിക്കുന്നിലിനെ പൊലീസ് സേനയ്ക്ക് അപമാനമുണ്ടാക്കിയെന്നറിയിച്ചിരുന്നു .ഇതേ തുടർന്ന് കഴിഞ്ഞദിവസമായിരുന്നു സസ്പെന്‍ഡ് ചെയ്തത്. നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താതെ യുവതിയെ സ്വന്തംനിലയില്‍ ഫ്ലാറ്റിൽ താമസിപ്പിക്കുകയായിരുന്നു . നിത്യസന്ദര്‍ശകനെന്ന പരാതിയും കിട്ടിയിരുന്നു . യുവതിയുടെ പേരുള്‍പ്പെടെ ചേര്‍ത്ത് മോശം പരാമര്‍ശങ്ങളും കമ്മിഷണറുടെ സസ്പെന്‍ഷന്‍ ഉത്തരവിൽ പറഞ്ഞിട്ടുണ്ടായിരുന്നു . ഇതിനെതിരെയാണ് യുവതി ഐജിക്ക് പരാതി നല്‍കിയത്.
കോഴിക്കോട് കമ്മിഷണര്‍ക്കെതിരെ അന്വേഷണം വന്നിരുന്നു. യുവതിയുടെ പരാതിയില്‍ ഉത്തരമേഖല ഐജി അശോക് യാദവ് കമ്മിഷണര്‍ എ.വി.ജോര്‍ജിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു . നിയമപരമായി മാത്രമാണ് പ്രവര്‍ത്തിച്ചത് എന്നാണ് കമ്മിഷണറുടെ വിശദീകരണം. കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്നിലിനെ സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവിലാണ് ഗായികയായ യുവതിയെക്കുറിച്ച് പരാമര്‍ശമുള്ളത്. യുവതി താമസിക്കുന്ന ഫ്ലാറ്റ് ഉമേഷാണ് വാടകയ്ക്ക് എടുത്ത് നല്‍കിയത്. നിയമപരമായി കുടുംബ ബന്ധം വേര്‍പെടുത്താത്ത ഉമേഷ് ഫ്ലാറ്റിൽ യുവതിക്കൊപ്പം കഴിയുകയാണ്. ഇത് സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് കാണിച്ചാണ് സസ്പെന്‍ഷന്‍. മകളെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ചിരിക്കുകയാണെന്ന് കാട്ടി യുവതിയുടെ മാതാവ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതി സ്പെഷല്‍ ബ്രാഞ്ച് എസിപി അന്വേഷിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























