Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വേണ്ട വേണ്ടാന്നു വച്ചിട്ടും... വളരെ സൗമ്യമായി പത്രസമ്മേളനം നടത്തിക്കൊണ്ടിരുന്ന മുഖ്യമന്ത്രിയെ ചൊടിപ്പിച്ച് ചാനല്‍ റിപ്പോര്‍ട്ടര്‍; കാര്യങ്ങള്‍ വിശദീകരിച്ചിട്ടും അതില്‍ തൂങ്ങി നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചതോടെ രംഗം കൊഴുത്തു; റിപ്പോര്‍ട്ടര്‍ക്ക് ലൈവായി വേണ്ടത് കിട്ടി

24 SEPTEMBER 2020 08:12 AM IST
മലയാളി വാര്‍ത്ത

വളരെ സൗമ്യമായി ചിരിച്ചും കളിച്ചും നടന്നുകൊണ്ടിരുന്ന മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനം സീരിയസായത് സ്വര്‍ണക്കടത്ത് വിഷയം വന്നതോടെയാണ്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോള്‍ അതിന് ഒത്താശ ചെയ്ത് ചില ചാനലുകാര്‍ രംഗത്തെത്തിയതോടെയാണ് പത്രസമ്മേളനത്തിന്റെ രീതി മാറിയത്. ചോദ്യങ്ങള്‍ ചോദിച്ച് മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുന്ന ശൈലിയും ചില ചാനലുകാര്‍ സ്വീകരിച്ചു. മുഖ്യമന്ത്രി ആ ചോദ്യത്തിന് ഉത്തരം നല്‍കിയാലും അതില്‍ കടിച്ച് തൂങ്ങി മറ്റ് പല ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. ഇന്നലത്തെ പത്രസമ്മേളനത്തിലാണ് മനോരമ ചാനലിലെ റിപ്പോര്‍ട്ടര്‍ നിര്‍ത്താതെ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. അതോടെ മുഖ്യമന്ത്രി റിപ്പോര്‍ട്ടര്‍ക്ക് വേണ്ടത് കൊടുത്തു.

ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതുമായി ബന്ധപ്പെട്ട ചോദ്യമാണ് വിവാദമായത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് സി.ബി.ഐ അന്വേഷണ സാദ്ധ്യത തടയാനാണെന്ന ആക്ഷേപമുണ്ടല്ലോ എന്നാണ് മനോരമ ന്യൂസിലെ ദീപു രേവതി ചോദിച്ചത്. ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഏജന്‍സി അന്വേഷിക്കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യവും ദീപു രേവതി ചോദിച്ചു. ലൈഫ്മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ദേശീയ ഏജന്‍സികളെ ഭയന്നാണെന്ന ആരോപണവും ചോദ്യമായി വന്നു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ഇടപാടിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയുമൊക്കെ ആരൊക്കെയോ ചോദ്യം ചെയ്യാന്‍ പോകുന്നുവെന്ന പൂതി മനസ്സില്‍ വച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.
അതാണ് നിങ്ങളുടെയൊക്കെ മാനസികാവസ്ഥയ്ക്കുള്ള തകരാറ്. ഞാന്‍ നന്നാവൂല അമ്മാവാ എന്ന പഴയകാലത്തെ കുട്ടിയുടെ മാനസികാവസ്ഥയില്‍ നിന്ന് ചോദ്യം ചോദിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ ഇതാകും അവസ്ഥ. നിങ്ങളെന്തേ അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു ആദ്യത്തെ വര്‍ത്തമാനം. ഇപ്പോള്‍ അന്വേഷണത്തിന് തീരുമാനിച്ചപ്പോള്‍, നിങ്ങളെന്തോ ഭയപ്പെട്ടിട്ടാണ് അന്വേഷണം നടത്തുന്നതെന്നായി. യഥാര്‍ത്ഥ വസ്തുതകള്‍ സംബന്ധിച്ചാണ് അന്വേഷണം. അത് നടക്കട്ടെ. അതുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും വേണമെങ്കില്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സി പറയും. മുഖ്യമന്ത്രി ഉള്‍പ്പെടുന്ന വിജിലന്‍സല്ല ഉള്ളത്. വിജിലന്‍സ് സ്വതന്ത്ര ഏജന്‍സിയാണ്. അല്ലാത്ത എന്തനുഭവമാണ് നിങ്ങള്‍ക്കുള്ളത്. എന്താരോപണം. ആര്‍ക്കെതിരെ ആരോപണം. എന്തസംബന്ധവും വിളിച്ചുപറയാന്‍ നാക്കുണ്ടെന്ന് കരുതി എന്തും പറയരുത്. അസംബന്ധം പറയാനല്ലല്ലോ വാര്‍ത്താസമ്മേളനം. നിങ്ങള്‍ക്ക് വേറെന്തോ ഉദ്ദേശ്യമുണ്ട്. അതിന് വഴങ്ങാന്‍ ഞാന്‍ തയാറല്ല. വേറെ ഉദ്ദേശ്യമുണ്ടെങ്കില്‍ മനസ്സില്‍ വച്ചാല്‍ മതി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

എം.എല്‍.എയാണ് ആരോപണമുന്നയിച്ചതെന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആര്‍ക്കെങ്കിലും എന്തെങ്കിലുമൊക്കെ തോന്നി വിളിച്ചുപറഞ്ഞാലത് ആരോപണമാകുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

മാദ്ധ്യമപ്രവര്‍ത്തകനാണെന്ന നിലയിലാണല്ലോ നിങ്ങളിരിക്കുന്നത്. ആദ്യം മാദ്ധ്യമപ്രവര്‍ത്തകനുണ്ടാവേണ്ട സാധാരണ ഗുണമാര്‍ജ്ജിക്കാന്‍ നോക്ക്. അതാണ് വേണ്ടത് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ചാനലുകാരന്‍ ഫ്‌ളാറ്റായി. തുടര്‍ന്ന് മുഖ്യമന്ത്രി മൈക്ക് അടുത്തയാള്‍ക്ക് കൊടുക്കാന്‍ പറയുകയും ചെയ്തതോടെ എല്ലാം ശുഭം.

എന്തായാലും മനോരമ ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യവും മുഖ്യമന്ത്രിയുടെ ഉശിരന്‍ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (5 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (7 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (8 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (9 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (9 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends