Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അമിത് ഷാ പിണറായിയെ പൂട്ടി... പിണറായിയെ കത്രികപ്പൂട്ടിട്ട് അമിത് ഷായുടെ മാസ്സ് ചലഞ്ച് സ്വയംരക്ഷയ്ക്കായി ആ അറ്റകൈ പ്രയോഗം മാത്രം

24 SEPTEMBER 2020 07:43 AM IST
മലയാളി വാര്‍ത്ത

പിണറായി വിജയന്‍ മലക്കംമറിയാന്‍ നന്നായി പഠിച്ചു .സ്വപ്‌നയുമായുള്ള തന്ററെ പഴയ വിശ്വസ്തന്റെ ബന്ധവും അതോടൊപ്പം തന്നെ തന്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ ബന്ധവും ഇങ്ങനെ പകല്‍ വെളിച്ചത്തില്‍ പുറത്തു വന്നിട്ടും യാതൊരു കൂസലുമില്ലാതെ പഞ്ച് ഡയലോഗുകള്‍ മാത്രം അടിച്ചു വിടുകയാണ് .താന്‍ നിയമത്തിനു അധീതനാണ് എന്ന തരത്തില്‍ പിണറായി സാധാരണയായി നടത്താറുള്ള ഇടിവെട്ട് ശൈലി മാറ്റിപിടിച്ചത് ഏവരെയും അത്ഭുതപ്പെടുത്തുന്നു .പിടിക്കപെടുമെന്നു ഉറപ്പായപ്പോള്‍ രക്ഷപ്പെടാനായി നടത്തുന്ന അവസാന ശ്രമമാണ് പിണറായിയുടെ ഈ സംസാര ശൈലിയിലുള്ള മാറ്റം സൂചിപ്പിക്കുന്നത് എന്ന പ്രതിപക്ഷത്തിന്റെ മുനവെച്ചുള്ള സംസാരം അതിനുദ്ദാഹരണമാണ് .ലൈഫ് മിഷന്‍ പദ്ധിതിയില്‍ വന്‍ തിരിമറി നടന്നു എന്ന ആരോപണം ഉയര്‍ത്തി പാവങ്ങളുടെ നെഞ്ചത്ത് കുതിര കയറാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ല എന്നായിരുന്നു പിണറായി നേരത്തെ പറഞ്ഞിരുന്നത് .

വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മാണത്തില്‍ ഉണ്ടായ അഴിമതിയെ സംബന്ധിച്ചുള്ള രേഖകള്‍ തന്റെ പക്കലുണ്ട് എന്ന് ആവര്‍ത്തിച്ചു പറയുകയും എ സി മൊയ്തീന്‍ അടക്കമുള്ള മന്ത്രിമാരെ വെല്ലുവിളിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പിണറായി ശരിക്കും പെട്ടുപോയത് .ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ അത്ര എളുപ്പമല്ലാത്ത തരത്തിലുള്ള ഊരാക്കുടുക്കില്‍ താന്‍ എത്തപ്പെട്ടിരിക്കുന്നു എന്ന ചിന്തയാണ് പിണറായുടെ വഴിമാറ്റിയുള്ള പുതിയ അടവിന് പിന്നില്‍ എന്നാണ് ആരോപണം .വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ മാത്രമേ ഈ കേസില്‍ കുടുങ്ങാതിരിക്കൂ എന്ന അവസ്ഥയാണ് പിണറായുടെ മുന്നില്‍ ഉള്ളത് .ഇല്ലെങ്കില്‍ സ്വന്തം ഉടുമുണ്ട് അവസ്ഥയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കൊട്ടിഘോഷിക്കുന്നത് .


പിണറായിയെ പ്രതിരോധത്തിലാക്കാന്‍ കിട്ടുന്ന ഒരവസരവും തങ്ങള്‍ പാഴാകില്ല എന്ന നിലപാടില്‍ കേന്ദ്രം തുടര്‍ന്നാല്‍ ആകെയുള്ള ഈ കമ്മ്യുണിസ്റ്റ് ഭരണവും ചരിത്രമായി അവശേഷിക്കുമെല്ലോ എന്നാണ് പാര്‍ട്ടി അനുഭാവികള്‍ ആശങ്ക പെടുന്നത് .
ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേന്ദ്ര ഏജന്‍സികളുടെ വരവു ഭയന്ന് വിജിലന്‍സ് അന്വേഷണം ഇല്ലെന്ന നിലപാടില്‍നിന്നു സര്‍ക്കാര്‍ മലക്കം മറിഞ്ഞതു പാര്‍ട്ടിയില്‍ പോലും ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നതായി സൂചനകളുണ്ട് .

ഇനിയും മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയുമെല്ലാം മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ എത്രനാള്‍ കഴിയും എന്നത് കാണേണ്ട സംഭവം തന്നെയാകുന്നു . പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണമില്ലെന്നും വസ്തുതകള്‍ പുറത്തു വന്ന ശേഷം അന്വേഷണം നടത്താം എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ നിലപാട്. എന്നാല്‍ കേന്ദ്രത്തിന്റെ നീക്കം തന്നെയും തന്റെ സര്‍ക്കാരിനെയും ചീട്ടുകെട്ടിക്കാനാണ് എന്ന് മനസ്സിലാക്കിയ പിണറായി ഒടുവില്‍ സ്വയം രക്ഷയ്ക്കായി വിജിലന്‍സിനെ ഇറക്കിയിരിക്കുന്നു എന്നാണ് പരക്കെയുള്ള ആക്ഷേപം .കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍ രംഗത്തു വരുന്നുവെന്ന സൂചന വന്നതോടെയാണു സര്‍ക്കാരിന്റെ മനംമാറ്റം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) എന്‍ഐഎയും ഇതിനകം തന്നെ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍ കമ്മിഷന്‍ കിട്ടിയ കാര്യവും വെളിപ്പെടുത്തിയിരുന്നു. പദ്ധതിയുടെ രേഖകള്‍ പലതും ഇഡി ശേഖരിക്കുകയും ചെയ്തു.അതിനിടെയാണു പദ്ധതിയുടെ ഭാഗമായി കേന്ദ്ര അനുമതിയില്ലാതെ വിദേശ പണം കേരളത്തില്‍ ചെലവിട്ടതു സംബന്ധിച്ച പരാതി സിബിഐക്കു ലഭിച്ചത്. അവര്‍ അന്വേഷണം നടത്തിയാല്‍ കൂടുതല്‍ പ്രശ്‌നമാകുമെന്ന സൂചന പൊലീസ് ഉന്നതര്‍ക്കു ലഭിച്ചു.

അതോടെയാണു പദ്ധതിയുമായി ബന്ധപ്പെട്ടു പ്രാഥമിക അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന കുറിപ്പ് ഡിജിപി ബെഹ്‌റ മുഖ്യമന്ത്രിക്കു നല്‍കിയത്. ഇനി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാലും വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്ന മറുപടിയില്‍ അതിനു തടയിടാം എന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്.എന്നാല്‍ പഠിച്ചപണി പതിനെട്ടു പയറ്റിയാലും സി ബി ഐ അന്വേഷണത്തില്‍ നിന്നും രക്ഷപെടാന്‍ കഴിയില്ല എന്ന സൂചനയാണ് കേന്ദ്രത്തിന്റെ പഴുതടച്ചുള്ള നീക്കത്തില്‍ നിന്നും വ്യക്തമാകുന്നത് .എന്തുവന്നാലും അവസാനം വരെ പൊരുതുക എന്ന നിലപാടില്‍ പിണറായി കട്ടയ്ക്ക് ഉറച്ചുനില്‍ക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (5 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (7 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (8 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (9 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (9 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends