കണ്ണുതള്ളി മലയാളികള്‍... സര്‍ക്കാരിന്റെ പണം കളഞ്ഞ് കുളിച്ച് വീണ്ടും പലാരിവട്ടം പാലം പണിയണോ എന്ന വിമര്‍ശനം ഉയരുമ്പോള്‍ എല്ലാവരേയും അമ്പരപ്പിച്ച് മെട്രോമാന്‍ ഇ. ശ്രീധരന്‍; പാലാരിവട്ടം പാലം പണിയാന്‍ സര്‍ക്കാര്‍ പണം വേണ്ടിവരില്ല; പണമൊക്കെ റെഡി പാലവും

ഒരു കൂട്ടര്‍ അഴിമതി നടത്താനും പാവപ്പെട്ട നമ്മളൊക്കെ നികുതിയടയ്ക്കാനും. അതെങ്ങനെ ശരിയാകും എന്നാണ് എല്ലാവരുടേയും ചോദ്യം. പഴയ പഞ്ചവടി പാലം പോലെ നമ്മുടെ പാലാരിവട്ടം പാലവും ആയപ്പോള്‍ ഏതൊരു സാധാരണക്കാരനും ചോദിച്ച ചോദ്യമാണ്. ആരുടെ പിടിപ്പ് കേട് കൊണ്ടാണ് പാലം ഈ അവസ്ഥയിലെത്തിയത് അവരുടെ കൈയ്യില്‍ നിന്നും പണം വാങ്ങിച്ച് പാലം കെട്ടണമെന്നാണ് നാട്ടില്‍ പാട്ട്. കാര്യങ്ങള്‍ ഇതേരീതിയില്‍ പുരോഗമിച്ചപ്പോള്‍ മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞ് ഉള്‍പ്പെയുള്ളവരുടെ നെഞ്ചിടുപ്പ് തുടങ്ങി. നല്ല കഥ. അഴിമതിക്കാര്‍ തിരികെ പണം നല്‍കിയ ചരിത്രം ഭൂമിമലയാളത്തില്‍ കാണുമോ?
സംസ്ഥാന സര്‍ക്കാരാകട്ടെ കൊറോണയില്‍ തട്ടി അഞ്ചിന്റെ പൈസ വരുമാനമില്ലാതെ വലയുകയാണ്. ശമ്പളം നല്‍കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം തിരികെ പിടിക്കാനുള്ള ബുദ്ധിയിലുമാണ് ധനകാര്യ മന്ത്രിയും. വീടും കാറും ലോണുമൊക്ക എടുത്ത് പട്ടിണിയും പരിവട്ടവുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആകെ കലിപ്പിലുമാണ്. ഇങ്ങനെ പണമില്ലാതിരിക്കുമ്പോള്‍ പാലം പൊളിച്ച് പണിയാന്‍ പണം വേണ്ടെ. പക്ഷെ അവിടെയാണ് നമ്മളെ പല പ്രാവശ്യം ഞെട്ടിപ്പിച്ച മലയാളിയായ മെട്രോമാന്‍ ഇ. ശ്രീധരന്‍ വീണ്ടും ഞെട്ടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പണം ഇല്ലാതെ പാലം പണിയാന്‍ കഴിയുമത്രെ. കൊള്ളാല്ലോ ബുദ്ധി.
പാലാരിവട്ടം പുനര്‍നിര്‍മാണത്തിനു സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് പണം തരേണ്ടതില്ലെന്ന് ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കൊച്ചിയില്‍ ഡിഎംആര്‍സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ സംഖ്യക്കു പൂര്‍ത്തിയാക്കിയതു കാരണം ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ട്. അത് ഉപയോഗിച്ച് പാലാരിവട്ടം പാലം നിര്‍മിക്കാനാകും. ഇക്കാര്യം ഇന്നലെ വിളിച്ചപ്പോള്‍ മുഖ്യമന്ത്രിയെയും അറിയിച്ചത്രെ.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് ഇ. ശ്രീധരന്‍ നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്. ഡിഎംആര്‍സി കേരളത്തിലെ പ്രവര്‍ത്തനം ഈ മാസം 30ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചുമതല ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇ. ശ്രീധരന്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി വിളിച്ചത്.
ഇന്നലെ മുഖ്യമന്ത്രി വിളിച്ചപ്പോഴും സാങ്കേതികമായും ആരോഗ്യപരമായുമുള്ള പ്രയാസങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ പാലം പുനര്‍നിര്‍മിക്കുന്നതാണു നല്ലതെന്നും സഹായിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി
ജനങ്ങള്‍ക്കും നാടിനും വേണ്ടി ഈ ചുമതല കൂടി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിഎംആര്‍സിയില്‍ നിന്നു കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനിലേക്കു പോയ ചീഫ് എന്‍ജിനീയര്‍ കേശവ് ചന്ദ്രനെ ഡപ്യൂട്ടേഷനില്‍ തിരികെ കൊണ്ടുവരാനും നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി എത്രയും വേഗം പണിയാരംഭിക്കാനും ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം പണി ആരംഭിക്കുമെന്നും 8-9 മാസത്തിനകം പാലം തുറന്നു കൊടുക്കാനാവുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തില്‍ വിള്ളല്‍ വന്നതോടെയാണ് പാലാരിവട്ടം പാലം വിവാദമായത്. ഗുരുതരമായ അപാകത കണ്ടെത്തിയതിനെത്തുടര്‍ന്നു പരിശോധിക്കാന്‍ ഇ.ശ്രീധരനെയും മദ്രാസ് ഐഐടിയെയും ചുമതലപ്പെടുത്തി. പാലത്തിന് അടിസ്ഥാനപരമായി ബലക്ഷയം ഉണ്ടായെന്നും കേവല പുനരുദ്ധാരണം പാലത്തെ ശക്തിപ്പെടുത്തില്ലെന്നും ഇ.ശ്രീധരന്‍ റിപ്പോര്‍ട്ട് നല്‍കി. പാലം പൊളിച്ചു പണിയണമെന്നും നിര്‍ദേശിച്ചു. ആ നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിച്ചു.
പാലം പൊളിക്കുന്നതിനുള്ള ചുമതല ശ്രീധരനു നല്‍കി. ഈ ഘട്ടത്തിലാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭാരപരിശോധന എന്ന നിര്‍ദേശം ഹൈക്കോടതി അംഗീകരിച്ചു. ജനത്തിന്റെ സുരക്ഷയെ കരുതി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കോടതി സര്‍ക്കാരിന്റെ വാദം അംഗീകരിച്ചു. എന്തായാലും ഇ. ശ്രീധരന്റെ വരവോടെ പാലാരിവട്ടം പാലത്തിന് മറ്റൊരു മുഖമാണ് കൈവന്നിരിക്കുന്നത്. ഇതാണ് മെട്രോമാന്റെ മാജിക്ക്.
"
https://www.facebook.com/Malayalivartha


























