പിണറായി പുതിയ പദ്ധതി ഇറക്കി ... പിണറായിയുടെ ഇടിവെട്ട് മൂവ് പഴുതടച്ചു സി ബി ഐ പൊളിച്ചു വിജിലന്‍സിന് എട്ടിന്റെ പണി ദാ

സ്വപ്ന സുരേഷിനെ നേരാംവണ്ണം കണ്ടിട്ടു പോലുമില്ല ,ഈ മാധ്യമങ്ങളില്‍ ഒക്കെ വരുന്ന ഫോട്ടോയിലൂടെയാണ് സ്വപ്നയെ ഞാന്‍ ആദ്യമായി കണ്ടതെന്ന് പറയാത്തത് നന്നായി .പക്ഷെ ഒരു കാര്യം വളരെ വ്യക്തമാണ് .പിണറായി മനസ്സാ വാചാ പലകാര്യങ്ങളും അറിഞ്ഞിരുന്നില്ല .ഓഫീസില്‍ ആര് വരുന്നു പോകുന്നു സി സി ടി വി ഇടിവെട്ടിയാല്‍ അടിച്ചുപോകുന്ന അത്യാധുനിക സംവിധാനമുള്ളവയാണോ എന്നൊന്നും അദ്ദേഹത്തിനറിയില്ലായിരുന്നു .ആകെ അറിയാവുന്നത് ,തന്റെ അഭാവത്തില്‍ എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് പ്രിന്‍സിപ്പല്‍ സെക്രെട്ടറി ആയിരുന്ന എം ശിവശങ്കര്‍ ആയിരുന്നു എന്നത് മാത്രമാണ് .
അദ്ദേഹത്തെ ഒരു സഹോദരനെ പോലെ പരിഗണിച്ച് വിശ്വസിച്ചുപോയി .അതിന്റെ പേരിലാണ് ഇപ്പോള്‍ കൈകാലിട്ടടിക്കുന്നതും ഉടുമുണ്ട് വരെ അഴിയുമെന്ന ഗതികേടില്‍ എത്തിനില്‍ക്കുന്നതും .പിണറായിയുടെ പ്രശ്‌ന പരിഹാരത്തിന് ഒരു ഉഗ്രന്‍ ഐഡിയ നടപ്പിലാക്കാനാണ് സംസ്ഥാന വിജിലന്‍സ് വിഭാഗം ശ്രമിക്കുന്നത് .രാജ്യത്തെ ഞെട്ടിച്ച ഭീകരവേട്ട എന്‍ ഐ എ ഒറ്റയ്ക്ക് നടത്തിയപ്പോള്‍ വെറും അകമ്പടി സേവനത്തിനു മാത്രമേ തങ്ങളെ കൊള്ളാവൂ എന്ന അപകര്‍ഷതാ ബോധം ഇപ്പോള്‍ ഒട്ടുമിക്ക ഉദ്യോഗസ്ഥരിലും ഉണ്ടെന്നാണ് വിലയിരുത്തല്‍ .
പക്ഷെ ആ സങ്കടം മാറ്റി വയ്ക്കാന്‍ കിട്ടിയ പുതിയ അവസരത്തില്‍ സംസ്ഥാന പോലീസ് ഒന്നടങ്കം ത്രില്ലടിച്ചിരിക്കുകയാണ് എന്നുവേണം കരുതേണ്ടത് .എന്തുവന്നാലും പിണറായി ഒറ്റയ്ക്കല്ല അദ്ദേഹത്തിന്റെ വിശ്വസ്തനായ ഡി ജി പി സംരക്ഷകനായി ഒപ്പമുണ്ട് എന്ന തരത്തിലാണ് കാര്യങ്ങളുടെ കിടപ്പ് എന്ന് കരുതുന്നവരും ചുരുക്കമല്ല .കേന്ദ്ര അന്വേഷണ സംഘങ്ങളെ പേടിച്ച് തലയില്‍ മുണ്ടിട്ട് മാത്രം പുറത്തിറങ്ങേണ്ട ഈ ഗതികെട്ട അവസ്ഥ വരുമെന്ന് ആരും കരുതിക്കാണില്ല ,ഒരു സൂചന പോലും നല്കാതെയുള്ള കേന്ദ്രസര്‍ക്കാരിന്റെ പൊടുന്നനെയുള്ള നീക്കം കണ്ട് പിണാറായി സര്‍ക്കാരിന്റെ ബോധം നശിച്ചു എന്നുവേണം കരുതാന്‍ .
യുഎഇയിലെ റെഡ് ക്രസന്റ് പണം മുടക്കുന്ന 20 കോടിയുടെ പദ്ധതിയില്‍ കരാര്‍ ലഭിക്കുന്നതിനു സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്കു 4.25 കോടി കമ്മിഷന്‍ നല്‍കിയെന്ന വെളിപ്പെടുത്തലോടെ വിവാദത്തിലാണ് ഇപ്പോള്‍ കേന്ദ്രം അന്വേഷണം ഏറ്റെടുക്കനുള്ള സാധ്യത ഉടലെടുത്തത് .അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സി ബി ഐ നടത്തിയാല്‍ എട്ടിന്റെ പണി ഉറപ്പിക്കാമെന്നണ് വിലയിരുത്തല്‍ . ലൈഫ് മിഷന്‍ സിഇഒയും റെഡ് ക്രസന്റ് പ്രതിനിധികളും ചേര്‍ന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട ധാരണാപത്രത്തില്‍ പറഞ്ഞതു പ്രകാരമല്ല ഉപകരാര്‍ ഉണ്ടാക്കിയത്. കരാര്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുലേറ്റും യുണിടാകും തമ്മിലാണെന്നു വ്യക്തമായതോടെ ധാരണാപത്രത്തില്‍ ഒപ്പിട്ട സര്‍ക്കാരോ സര്‍ക്കാര്‍ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിര്‍മാണ കരാറില്‍ കക്ഷിയായിരുന്നില്ലെന്നും വെളിപ്പെട്ടു.
2.17 ഏക്കറില്‍ 140 ഫ്‌ലാറ്റ് നിര്‍മിക്കുന്നതിനു ജൂലൈ 11 നാണ് റെഡ് ക്രസന്റുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയില്‍ നിന്നു നേരിട്ടു ധനസസഹായം സ്വീകരിക്കുന്നതിനു നിയമതടസ്സം ഉള്ളതു കൊണ്ടാണു റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ധാരണാപത്രത്തിന്റെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് പലവട്ടം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതും വിവാദമായിരുന്നു.വിവാദം പുറത്തുവന്ന് ഒന്നര മാസത്തിനു ശേഷമാണു വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിനെങ്കിലും ഉത്തരവിടാന്‍ സര്‍ക്കാര്‍ തയാറാകുന്നത്.ദുരൂഹതകള്‍ ഏറെയുള്ള ഈ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരത്തിനായി സി ബി ഐ ഇറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോഴാണ് വഴിമുടക്കിയായി വീണ്ടും പിണറായി പുതിയ നീക്കം ആരംഭിച്ചത് എന്ന് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നത് .
"
https://www.facebook.com/Malayalivartha


























