Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഇതാണ് പിണറായി വിജയന്‍... അന്വേഷണം പിണറായിയുടെ പടിക്കല്‍ എത്തിയപ്പോള്‍ ഡി ജെ പിയുടെ കട്ട അലേര്‍ട്ട് അടുത്ത വെടി പൊട്ടി

24 SEPTEMBER 2020 09:19 AM IST
മലയാളി വാര്‍ത്ത

കേരള പോലീസിനെ ആവശ്യത്തിന് ഉപകരിക്കില്ല എന്നെങ്ങാനം പറഞ്ഞാല്‍ ഉണ്ടല്ലോ .....അതങ്ങ് മനസ്സില്‍ വച്ചിരുന്നാല്‍ മതി .നാലരക്കൊല്ലത്തോളമായി സംസ്ഥാന ആഭ്യന്തര വകുപ്പ് ഉള്ളംകയ്യിലിട്ട് അമ്മാനമാടുന്ന പിണറായി വിജയന് നേരെ വിരല്‍ ചൂണ്ടുന്നതാരായാലും അതിനെ മറികടക്കാനുള്ള ബുദ്ധിയും വിവേകവുമൊക്കെ നേരത്തെ തന്നെ നേടിയെടുത്തതാണ് .ഊരിപ്പിടിച്ച കത്തിയും വടിവാളുകളും ഒക്കെയുള്ള സ്ഥലത്തുനിന്നും വരുന്ന പിണറായിയെ വിരട്ടാന്‍ ശ്രമിക്കണ്ട എന്നതാണ് വാസ്തവം .ഇപ്പോള്‍ കേന്ദ്രം സി ബി ഐ യ്ക്ക് ലഭിച്ച പരാതിയാണ് തുറുപ്പ് ചീട്ടാക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ അതിനെ വെട്ടാന്‍ തക്കത്തില്‍ ഉള്ള നടപടികള്‍ എപ്പോഴേ ആരംഭിച്ചു കഴിഞ്ഞു എന്നുവേണം കരുതാന്‍ .

കൊക്കെത്ര കുളം കണ്ടിരിക്കുന്നു എന്ന അര്‍ത്ഥവത്തായ പഴമൊഴി ഇവിടെ അവസരോചിതമായി മാറിയിരിക്കുകയാണ് .സി ബി ഐ ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ യു എ ഇ യിലെ കമ്പനിയുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്ന സാഹചര്യത്തില്‍ പണമിടപാട് നടന്നത് അനധികൃതമായി തന്നെയാണോ എന്നത് അന്വേഷിക്കാന്‍ തയ്യാറാകുമ്പോള്‍ തന്നെ അതിനു തടയിടാനായി തന്നെയാണ് വിജിലന്‍സിനെ കൊണ്ടന്വേഷിപ്പിക്കുന്നത് എന്ന വാദം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട് .കേരളത്തില്‍ എന്‍ ഐ എ സംഘം വന്ന് അല്‍ക്വായിദ ഭീകരരെ തപ്പിയെടുത്തു കൊണ്ടു പോകുന്ന അവസരത്തില്‍ ഒരു മിന്നായം പോലെ കേരള പോലീസ് അതിനു ദൃക്സാക്ഷിയായി എന്നത് ഒഴിച്ചാല്‍ വേറെ എന്ത് ഇടപെടലാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന ചോദ്യം പ്രശസ്തമായി തന്നെ തുടരുകയാണ് .

നിലവില്‍ അനധികൃതമായി ഇടപെടല്‍ ഏതാണ്ട് നടത്തി എന്നാണ് കേന്ദ്രവും പ്രതിപക്ഷവും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ വാദം .എന്നാല്‍ ആ വാദത്തിനു യാതൊരു പ്രസക്തിയുമില്ല എന്ന തരത്തില്‍ ദേശാഭിമാനിയിലൂടെ പാര്‍ട്ടി സഖാക്കള്‍ ഘോരഘോരം വാദിക്കുന്നുണ്ട് .നിലവില്‍ കേസ് അന്വേഷണം വിജിലന്‍സ് അന്വേഷിച്ചാല്‍ പിണറായിക്ക് ഗുണം രണ്ടാണ് .ഒന്ന് സി ബി ഐ ഇതിന്റെ പേരില്‍ കയറിയിറങ്ങാനുള്ള സാധ്യത താത്കാലികമായി അവസാനിപ്പിക്കാം .രണ്ടാമത്തേത് ഏതന്വേഷണവും നേരിടാന്‍ വിജിലന്‍സിന് കഴിവുണ്ട് എന്ന് തട്ടിവിടുകയും ചെയ്യാം .ഓഗസ്റ്റ് ഏഴിനാണു വടക്കാഞ്ചേരി പദ്ധതിയില്‍ സ്വപ്ന ഇടപെട്ട് കമ്മിഷന്‍ വാങ്ങിയെന്ന ആരോപണം പുറത്തുവരുന്നത്. അന്വേഷണ ഉത്തരവിടുന്നതു 48ാം ദിവസവും. ഇതിനിടെ പത്തോളം വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയോട് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോഴും 'വിവരം ശേഖരിച്ചു വരുന്നു' എന്ന മറുപടി മാത്രമാണുണ്ടായത്.

റെഡ് ക്രസന്റ് തയാറായപ്പോള്‍ സ്ഥലം അനുവദിച്ചു. ബാക്കിയൊരു കാര്യത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞത് . സ്വപ്ന യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു. അവര്‍ നേരിട്ടു നടത്തിയ കാര്യങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ നമ്മള്‍ക്കെന്താണു ചെയ്യാനാവുക എന്നായിരുന്നു മുഖ്യന്റെ വാദം . കൃത്യമായ വിവരങ്ങള്‍ ലഭിച്ചാലേ അന്വേഷിക്കാന്‍ കഴിയൂ എന്നും സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണമെന്നു കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിര്‍ദേശിച്ചാല്‍ ചെയ്യുമെന്നും കൂടെയങ് തട്ടിവിട്ടു . വിദേശ സര്‍ക്കാരുമായി കരാര്‍ ഒപ്പിടുമ്പോഴേ കേന്ദ്രാനുമതിയുടെ ആവശ്യമുള്ളൂ. എന്നാല്‍ ഇത്തരം ധാരണാപത്രങ്ങള്‍ ഒപ്പിടുമ്പോള്‍ സാധാരണ നിലയ്ക്കു കേന്ദ്രത്തെ അറിയിക്കേണ്ടതായിട്ടുണ്ട്. അറിയിച്ചിട്ടില്ലെങ്കില്‍ ഇനിയും അറിയിക്കാമല്ലോ. അതില്‍ കുഴപ്പമില്ല.

ചാനലുകളിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാരിനു നടപടിയെടുക്കാനാവില്ല. സര്‍ക്കാരിനു സര്‍ക്കാരിന്റെ രീതിയില്‍ വിവരം കിട്ടണം.ന്മറെഡ് ക്രസന്റുമായി ബന്ധപ്പെട്ട കാര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വഴി പുറത്തു വന്നതു സര്‍ക്കാര്‍ പരിശോധിക്കുകയാണ്. മറ്റു കാര്യങ്ങളില്‍ സര്‍ക്കാരിനു ബന്ധമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ധാരണാപത്രം ഇതുവരെ സര്‍ക്കാര്‍ പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നു എനിക്ക് ഉത്തരം പറയാനാവില്ല.ധാരണാപത്രമൊക്കെ അതിന്റേതായ ഘട്ടത്തില്‍ പുറത്തുവന്നോളും.എന്നാല്‍ സി ബി ഐ അന്വേഷണം പണം ചിലവാക്കലിനെ സംബന്ധിച്ച് ഉണ്ടായാല്‍ അതിനു തക്കതായ പരിഹാരം കാണാനായി പിണറായി രണ്ടുമുഴം മുന്നേ എറിഞ്ഞു കാത്തിരിക്കുകയാണ് .ഇനിയുള്ള ക്ലൈമാക്സും തന്റെ വകയായിക്കൊള്ളട്ടെ എന്ന് പിണറായി കരുതിക്കാണുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends