രംഗം കൊഴുക്കും... ലൈഫ് മിഷന്‍ അഴിമതി അന്വേഷിക്കാന്‍ സി ബി ഐ വരുമെന്ന് ചര്‍ച്ച സജീവമായിരിക്കെ വിജിലന്‍സ് അന്വേഷണം; ബിജെപിയുടെ ആവശ്യ പ്രകാരം സിബിഐ അന്വേഷണത്തിന് കളം ഒരുങ്ങുന്നതായി സൂചന

ലൈഫ് മിഷന്‍ അഴിമതി അന്വേഷിക്കാന്‍ സി ബി ഐ വരുമെന്ന് സൂചന. ലൈഫ് മിഷനില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ബി ജെ പിയുടെ ആവശ്യ പ്രകാരം സി ബി ഐ അന്വേഷണത്തിന് കളം ഒരുങ്ങുന്നത്.
സ്വപ്ന സുരേഷിന്റെ എസ് ബി ഐ ലോക്കറിലുണ്ടായിരുന്ന ഒരു കോടി ലൈഫിന്റെ കമ്മീഷനാണെന്ന് സ്വപ്നയുടെ മൊഴി ലഭിച്ച സാഹചര്യത്തില്‍ ലൈഫിനെ കുറിച്ച് സി ബി ഐ അന്വേഷണമാണ് അഭികാമ്യമെന്ന് എന്‍ ഐ എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.
മുഖ്യമന്ത്രി ഉള്‍പ്പെടെ ആരോപണ വിധേയനായ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണമല്ല വേണ്ടതെന്നും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ക്ലീന്‍ ചിറ്റ് എഴുതി വാങ്ങാന്‍ വേണ്ടിയാണെന്നും ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞത് ഇത് മുന്‍കൂട്ടി കണ്ടാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യം പരിശോധിക്കാന്‍ സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ബിജെപിക്ക് പുറമേ കോണ്‍ഗ്രസും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് ലൈഫ് ഇടപാടിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആരെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന ഭയവും സര്‍ക്കാരിനുണ്ട്.
ലൈഫ് മിഷന്‍ അഴിമതിയില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നാണ് ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം. സര്‍ക്കാരിന് ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്നാണ് ബിജെപി പറയുന്നത്. ഇത്രയേറെ വിവാദമുണ്ടായിട്ടും കരാര്‍ പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രധാന കരാറിന് പുറമേ അനുബന്ധ കരാര്‍ ഉണ്ടെന്നും ബിജെപി ആരോപിക്കുന്നു.
ലൈഫ് മിഷനില്‍ യു എ ഇ സഹായമായി റെഡ്ക്രസന്റ് എത്തിയത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്. യഥാര്‍ത്ഥത്തില്‍ ഇത് കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിദേശധനസഹായം വാങ്ങുന്നത് നിയമവിരുദ്ധമാണ്. അങ്ങനെ വാങ്ങിയെങ്കില്‍ അതിനു പിന്നില്‍ മറ്റെന്തെങ്കിലും ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സംശയിക്കുന്നു.
ലൈഫ് മിഷനില്‍ കമ്മിഷന്‍ ആര്‍ക്ക് ഒക്കെ പോയി എന്നത് മുഖ്യമന്ത്രിക്ക് അറിയാമെന്നാണ് പ്രതിപക്ഷം പറയുന്നത്. അഴിമതിയില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് ബി ജെ പി പറയുന്നത്. ലൈഫ് മിഷന്‍
അടിമുടി ദുരൂഹമാണ്. അതിനാല്‍ വിജിലന്‍സ് അന്വേഷണം പോരാ കേന്ദ്ര ഏജന്‍സി തന്നെ വേണം. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും എം.ടി.രമേശ് പറഞ്ഞു.
ലൈഫ് മിഷന്‍ ക്രമക്കേടില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര വിഷയങ്ങള്‍ ഉള്‍പ്പെട്ട സംഭവത്തില്‍ വിജിലന്‍സിന് പരിമിതിയുണ്ട്. കേസ് സിബിഐ അന്വേഷിക്കണം. ലൈഫ് മിഷന്‍ ദൗത്യ സേന പ്രത്യേക ക്ഷണിതാവ് സ്ഥാനത്തു നിന്നും താന്‍ രാജി വെച്ചു എന്നും ചെന്നിത്തല പറഞ്ഞു. പല തവണ ആവശ്യപ്പെട്ടിട്ടും ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാപത്രത്തിന്റെ പകര്‍പ്പ് നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇ മൊബിലിറ്റി പദ്ധതിയില്‍ തന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. കണ്‍സള്‍ട്ടന്‍സി കമ്പനിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കിയത് തെളിവാണ്. ഒരു മാസത്തിനകം റിപ്പോര്‍ട് നല്‍കിയില്ല എന്ന കാരണം കാട്ടിയാണ് ഒഴിവാക്കല്‍. ഇത് മുടന്തന്‍ ന്യായമാണ്. ഇക്കാര്യം പറഞ്ഞ് സര്‍ക്കാര്‍ തടിതപ്പുകയാണ് ചെയ്തിരിക്കുന്നത്.
സംസ്ഥാന വിജിലന്‍സിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ഇതാണ് സ്ഥിതി. ജേക്കബ് തോമസിന്റെ കാലത്താണ് കുറച്ചെങ്കിലും സജീവമാണ്. എന്നാല്‍ ജേക്കബ് തോമസിനെ ഒഴിവാക്കിയതോടെ വിജിലന്‍സിന്റെ അവസ്ഥ പഴയപടിയിലാണ്. വിജിലന്‍സ് ആസ്ഥാനം പേരിന് മാത്രം പ്രവര്‍ത്തിക്കുന്നു എന്നേയുള്ളു. അതു കൊണ്ടുതന്നെ വിജിലന്‍സ് അന്വേഷണം പ്രഹസനമായി തീരും. വിജിലന്‍സ് അന്വേഷണത്തിന്റെ പേരു പറഞ്ഞ് സി ബി ഐ അന്വേഷണം ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
വിജിലന്‍സ് കോട്ടയം എസ് പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴ വിവാദം അന്വേഷിക്കുക. സ്വര്‍ണ്ണക്കടത്തിനൊപ്പം സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ പുറത്തുവന്നത് അടിമുടി ക്രമക്കേടുകളാണ്. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലാണ് ധാരണപത്രം ഒപ്പിട്ടതെങ്കിലും നിര്‍മാണ കരാര്‍ ഒപ്പിട്ടത് നിര്‍മാണ കമ്പനിയായ യൂണിടാക്കും യുഎഇ കോണ്‍സുലേറ്റും തമ്മില്‍ നേരിട്ടാണ്.
സ്വര്‍ണക്കടത്ത് കേസിലെ പത്രിയായ സ്വപ്ന സുരേഷ് ഇടപാടിലെ ഇടനിലക്കാരിയായിരുന്നുവെന്നും ഇതിന് പ്രതിഫലമായി സ്വപ്നയ്ക്ക് ഒരു കോടി രൂപ കമ്മീഷന്‍ നല്‍കിയെന്നും യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിരുന്നു. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഒരു കോടി അല്ല നാലേകാല്‍ കോടി രൂപയാണ് സ്വപ്നയ്ക്ക് കോഴ കിട്ടിയതെന്ന് മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തി.
ധനമന്ത്രി തോമസ് ഐസക്കും ഇത് ശരിവച്ചു. എന്നാല്‍ ഈ എല്ലാ ഘട്ടത്തിലും സര്‍ക്കാരിന് ഇതില്‍ ഒരു പങ്കുമില്ലെന്നും ഇടപാട് മുഴുവന്‍ യൂണിടാക്കും റെഡ് ക്രസന്റും തമ്മിലാണെന്നും വാദമുയര്‍ത്തി കയ്യൊഴിയുകായിരുന്നു സര്‍ക്കാര്‍. അത്യന്തം ദുരൂഹമായ ഇടപാടുകളെങ്കിലും ആരോപണമുയരുമ്പോള്‍ പാവപ്പെട്ടവന് വീട് നല്‍കുന്ന പദ്ധതി തകര്‍ക്കാനുള്ള നീക്കമെന്ന് ആരോപിച്ച് പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു സര്‍ക്കാര്‍. ഒടുവില്‍ സി ബി ഐ ലൈഫ് മിഷന്‍ ഇടപാട് അന്വേഷിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് ആരോപണം.
"
https://www.facebook.com/Malayalivartha


























