Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പൊട്ടിത്തെറിയിലേക്ക്... കാനം രാജേന്ദ്രനെതിരെ സിപിഐയില്‍ പടയൊരുക്കം; വിവാദങ്ങളെ മുഖ്യമന്ത്രി നേരിടുന്ന രീതി ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് സിപിഐ നിര്‍വാഹകസമിതിയില്‍ വിമര്‍ശനം

24 SEPTEMBER 2020 11:47 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സിപിഐയില്‍ പടയൊരുക്കം. കാനത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവിരുദ്ധമായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി ഐ സംസ്ഥാന സമിതിയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്

വിവാദങ്ങളെ മുഖ്യമന്ത്രി നേരിടുന്ന രീതി ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് സിപിഐ നിര്‍വാഹകസമിതിയില്‍ ഉണ്ടായ വിമര്‍ശനം. മന്ത്രി കെ ടി ജലീല്‍ ഒളിച്ച് പുലര്‍ച്ചെ എന്‍ഐഎ ഓഫീസിലെത്തിയത് നാണക്കേടായെന്നും, മാധ്യമങ്ങളെ വെല്ലുവിളിച്ചത് തെറ്റായിപ്പോയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എല്ലാ വിവാദങ്ങളെയും മറികടക്കുമെന്നായിരുന്നു യോഗത്തില്‍ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയായി പറഞ്ഞത്.

സിപിഐ യോഗത്തില്‍ പ്രകടമായി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നത് ഭരണകക്ഷിക്കകത്ത് തന്നെ അതൃപ്തിയുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാവുകയാണ്. വാര്‍ത്താസമ്മേളനങ്ങളിലും മറ്റുമായി മുഖ്യമന്ത്രി വിവാദങ്ങള്‍ക്ക് മറുപടി നല്‍കുന്ന ശൈലി ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശമാണ് ഉയര്‍ത്തുന്നതെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വിവാദങ്ങളില്‍ മുഖ്യമന്ത്രി നടത്തുന്നത് അലോസരപ്പെടുത്തുന്ന പ്രതികരണങ്ങളാണ്. ഇത് ശരിയല്ലെന്നും യോഗത്തില്‍ ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി.

മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. മന്ത്രി എന്ന നിലയില്‍ ഒരു പക്വതയും കെ ടി ജലീല്‍ കാട്ടിയില്ലെന്ന് യോഗത്തില്‍ ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ പുലര്‍ച്ചെ തന്നെ സ്വകാര്യ വാഹനത്തില്‍ ഒളിച്ച് പോയ ജലീലിന്റെ നടപടി സര്‍ക്കാരിന് നാണക്കേടാണ് വരുത്തി വച്ചത്. ഇതിന് മുമ്പേ, 'ഈച്ച പാറിയാല്‍ അറിയുമെന്ന ചിലരുടെ ധാര്‍ഷ്ട്യത്തിന് മുഖത്തേറ്റ അടിയെന്ന' നിലയില്‍ മറുപടി പറഞ്ഞതും മാധ്യമങ്ങളെ വെല്ലുവിളിച്ചതും തെറ്റായിപ്പോയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

ചുരുക്കത്തില്‍ പിണറായി സര്‍ക്കാരിലുള്ള മന്ത്രിമാരില്‍ ഭൂരിപക്ഷവും അഴിമതിക്കാരാണെന്നാണ് സിപി ഐയുടെ വിശ്വാസം. സിപിഐയില്‍ ഇസ്മായില്‍ പക്ഷമാണ് കാനത്തിനെതിരെ തിരിഞ്ഞിരിക്കുന്നതെങ്കിലും കാനം പക്ഷത്തുള്ള നേതാക്കള്‍ക്കും പിണറായി സര്‍ക്കാരിന്റെ ഇന്നത്തെ പോക്കില്‍ ഒട്ടും തൃപ്തിയില്ല.

കാനം രാജേന്ദ്രനെതിരെ സി പി ഐക്കുള്ളില്‍ കലാപം തുടങ്ങിയിട്ട് കാലം കുറെയായി. സര്‍ക്കാരിന്റെ ആരംഭദശയില്‍ ഒരു തിരുത്തല്‍ ശക്തിയായി കാനം നിലകൊണ്ടിരുന്നു. എന്നാല്‍ പിന്നീട് കാനം പിണറായിയുടെ പോക്കറ്റിലായി. ആദ്യമൊക്കെ കാനത്തിനെതിരെ നിരവധി തവണ രംഗത്തെത്തിയ പിണറായി പിന്നീട് കാനത്തിന്റെ ആളായി മാറി. ഇതിന് പിന്നില്‍ ചില അഴിമതി രഹസ്യങ്ങളുണ്ടെന്നാണ് കാനം വിരുദ്ധ ഗ്രൂപ്പിലുള്ളവര്‍ പറയുന്നത്. കാനത്തെ പിണറായി ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്ന് പോലും വിശ്വസിക്കുന്ന സിപിഐ നേതാക്കള്‍ കേരളത്തിലുണ്ട്.

സി പി ഐയിലെ ജനപ്രിയനായ എല്‍ദോ എബ്രഹാം എം എല്‍ എയുടെ കൈ തല്ലിയൊടിച്ചിട്ടും അനങ്ങാപ്പാറ നയം തുടര്‍ന്ന നേതാവാണ് കാനം രാജേന്ദ്രന്‍. ഇതിനെതിരെ സി പി ഐയില്‍ അമര്‍ഷം രൂക്ഷമായിട്ടും അന്ന് കാനം അനങ്ങിയില്ല. വെളിയം ഭാര്‍ഗവന്‍ സെക്രട്ടറിയായിരിക്കുമ്പോഴത്തെ അനുഭവം ഓര്‍ത്താണ് സി പി ഐക്കാര്‍ അന്ന് കാനത്തിനെതിരെ തിരിഞ്ഞത്.

അന്ന് സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പോലീസിനെതിരെ തിരിഞ്ഞിട്ടും കാനം മുരടനക്കിയില്ല. ഭരണകക്ഷിക്കാര്‍ സമരം ചെയ്താല്‍ ഇങ്ങനെയിരിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞിട്ടും കാനം മിണ്ടിയില്ല.

വി എസ് സുനില്‍കുമാറും പി എസ് സുപാലും നേത്യത്വം നല്‍കിയ കുത്തക മുതലാളിമാര്‍ക്കെതിരായ സമരത്തെ തുടര്‍ന്ന് അന്നത്തെ വിഎസ് സര്‍ക്കാരിന്റെ പോലീസ് സി പി ഐ പ്രവര്‍ത്തകരെ തല്ലിചതച്ചു. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ അടച്ചു. വിവരമറിഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ സ്‌റ്റേഷനിലെത്തി. പിറകെ മന്ത്രിമാരായിരുന്ന സി ദിവാകരനും ബിനോയ് വിശ്വവും സ്‌റ്റേഷനിലെത്തി സുപാലിനെയും സുനില്‍കുമാറിനെയും വെളിയം സ്‌റ്റേഷനില്‍ നിന്നും ഇറക്കി കൊണ്ടു പോയി. കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്കും കണക്കിന് കിട്ടി.

അന്ന് വെളിയം അതിശക്തമായ ഭാഷയിലാണ് വി എസിനെ വിമര്‍ശിച്ചത്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയെയും കണക്കറ്റ് ശകാരിച്ചു. ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയെ കൊന്നില്ലന്നെയുള്ളു. വെളിയത്തെ പോലൊരാള്‍ ഇത്തരത്തില്‍ വികാരത്തിന് അടിമപ്പെടരുതെന്ന് പിണറായി ഓര്‍മ്മിപ്പിച്ചപ്പോള്‍ വെളിയം അതി ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. അതായിരുന്നു വെളിയം ആശാന്‍. വെളിയവും കാനവും തമ്മില്‍ കിലോമീറ്ററുകളുടെ ദൂരമുണ്ടെങ്കിലും കാനത്തിന്റെ കാര്യത്തില്‍ സി പി ഐ കാര്‍ക്ക് സങ്കടം കൂടുതലാണ്.

കാനവും പിണറായിയും തമ്മില്‍ സര്‍ക്കാരിന്റെ ആദ്യകാലത്ത് തീരെ രസത്തിലല്ലായിരുന്നു. കെ.എം മാണിയും പിണറായിയും തമ്മിലുണ്ടായിരുന്ന സൗഹൃദമാണ് അക്കാലത്ത് കാനത്തെ അസ്വസ്ഥനാക്കിയത്. പിന്നീട് പിണറായി കേരള കോണ്‍ഗ്രസിനെ വിട്ടു. അതോടെ കാനം പിണറായിയുടെ വഴിക്ക് വന്നു. ഇതിന് ശേഷമാണ് അജ്ഞാതമായ ഒരടുപ്പം പിണറായിയും കാനവും തമ്മില്‍ ഉണ്ടായത്. ഇരുവരും ഏറെ നാളായി കൊമ്പു കോര്‍ക്കാറില്ല. പെട്ടെന്ന് ശീതയുദ്ധം നിര്‍ത്താനുള്ള കാരണങ്ങളാണ് ആര്‍ക്കും മനസിലാകാത്തത്. ഇതില്‍ ദുരുഹതയുണ്ടെന്ന് സി പി ഐ നേതാക്കള്‍ അടക്കം പറയുന്നു.

വരും ദിവസങ്ങളില്‍ കാനത്തിന് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. പ്രതികരിക്കാതിരുന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ കാനം ഒറ്റപ്പെടും. അത്തരമൊരു സാഹചര്യത്തിന് ബുദ്ധിമാനായ കാനം തയ്യാറാകുമെന്ന് തോന്നുന്നില്ല. അതിനിടെ കാനം പക്ഷത്തെ ചില നേതാക്കള്‍ ഒരു പ്രതികരണം അത്യാവശ്യമാണെന്ന കാര്യം കാനത്തെ അറിയിച്ചതായാണ് സൂചന. എന്നിട്ടും പിണറായി സര്‍ക്കാര്‍ അത്യുഗ്രനാണെന്ന മട്ടിലാണ് കാനം പ്രതികരിക്കുന്നത്. ആരോ ടേപ്പ് റെക്കോര്‍ഡറില്‍ റെക്കോര്‍ഡ് ചെയ്ത് നല്‍കിയത് പോലെ.

 

" fr" a

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends