മരിച്ച ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി വെള്ളത്തൂവല്‍ മുതുവാന്‍കുടി സ്വദേശിനിയ്ക്ക് ഗര്‍ഭാവസ്ഥയില്‍ മരിച്ച കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ കൊവിഡ് കണ്ടെത്തി.
യുവതിയെ നടുവേദനയെ തുടര്‍ന്നാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോള്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞ് മരിച്ചതായി കണ്ടെത്തി.
തുടര്‍ന്ന് കുട്ടിയെ പുറത്തെടുക്കുന്നതിന് മുന്നോടിയായി ട്രൂനാറ്റ് പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചതോടെ യുവതിയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല
79 പേര്‍ക്ക് കൂടി ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം വന്നപ്പോള്‍ 16 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. മൂന്നാറില്‍ പോലീസുകാരനും താലൂക്ക് ആശുപത്രി ജീവനക്കാരിയും ഉള്‍പ്പടെ 8 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.
കാഞ്ഞാറില്‍ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കരിമണ്ണൂരില്‍ രണ്ട് കുടുംബങ്ങളിലായി 6 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 54 പേര്‍ രോഗമുക്തരായി. നിലവില്‍ 672 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha


























