സി ബി ഐ ഇറങ്ങിക്കഴിഞ്ഞു ... പിണറായിയുടെ പ്രതികാരം തല്ലുകൊടുക്കാന്‍ ഇറങ്ങും മുന്‍പേ അടുത്ത മുട്ടന്‍ പണി ദേ...കിടക്കുന്നു

നിങ്ങളാരും തെറ്റിദ്ധരിച്ചില്ലെങ്കില്‍ ഞാനൊരു സത്യം പറയാം .ഇന്നേ വരെ ഞാന്‍ നിയമവിരുദ്ധമായി മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു കൊണ്ട് ആരെയും പറ്റിച്ചിട്ടില്ല .ഇത് കേട്ട് ആരും ചിരിക്കരുത് .പിണറായിയുടെ അവസ്ഥ അങ്ങനെയാണ് .പാര്‍ട്ടി സെക്രെട്ടറി ആയിരുന്ന കാലത്ത് മാധ്യമങ്ങളെ കണ്ണുരുട്ടി ഭസ്മമാക്കാന്‍ ശ്രമിച്ചിരുന്ന പിണറായി പിന്നീട് മുഖ്യമന്ത്രി ആയപ്പോഴും വലിയ മാറ്റമൊന്നും കൂടാതെ ആദ്യകാലത്തു അതുതന്നെ ഒരു കീഴ്വഴക്കമായി കൊണ്ട് നടന്നു .
പക്ഷെ പിന്നീടങ്ങോട്ട് ദുരന്തങ്ങളുടെ മഹാപ്രവാഹമായിരുന്നു .നാലരക്കൊല്ലത്തെ ഭരണത്തിനിടയില്‍ പ്രകൃതിദുരന്തവും കോവിഡ് മഹാമാരിയുമെല്ലാം മനുഷ്യന്‍ താങ്ങുന്നതിലും അപ്പുറമായി മാറുകയായിരുന്നു .കേരളത്തിലെ സീനിയര്‍ മാന്‍ഡ്രേക്ക് പട്ടം വരെ പിണറായിക്ക് പ്രതിപക്ഷം ചാര്‍ത്തികൊടുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത് .എല്ലാത്തിനും ഉപരിയായി കേരളത്തിലെ മാധ്യമങ്ങള്‍ പഴയ തന്റെ സമീപനങ്ങള്‍ക്ക് പലിശ സഹിതം തിരിച്ചു പണികൊടുക്കുകയാണല്ലോ എന്ന തോന്നലും ഉണ്ടായി .ഇപ്പോഴും ഇടയ്ക്കിടയ്ക്ക് പൊട്ടിത്തെറിക്ക് കുറവൊന്നുമില്ല എങ്കിലും ആരോടും കടക്കു പുറത്തെന്ന് പറയുന്നതിന് പകരം മാന്യമായി സംസാരിക്കണമെന്നും ആപൂതിയങ് മനസ്സില്‍ ഇരിക്കട്ടെ എന്നുമൊക്കെയാണ് തട്ടിവിടുന്നത് .
കുറച്ചൊക്കെ തണുത്ത മട്ടിലാണ് പെരുമാറ്റം .കൂടുതല്‍ ക്ഷമിക്കാനും സഹിക്കാനും പിണറായി പഠിച്ചു എന്നാണ് സഖാക്കന്മാര്‍ ആശ്ചര്യത്തോടെ പറയുന്നത് .തന്നെ രാഷ്ട്രീയപരമായി ഇല്ലാതാക്കാന്‍ ശ്രമിച്ച മാധ്യമ ശത്രുക്കളെ തിരഞ്ഞുപിടിച്ച് അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക എന്നതാണ് സഖാവിന്റെ പുതിയ പ്ലാന്‍.വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മാണത്തിന്റെ പേരിലും ശിവശങ്കറിനെ വിശ്വസിച്ചുപോയി എന്ന കുറ്റത്തിന് മാരകമായി തന്റെ ചങ്കു പറിക്കാന്‍ വന്ന മാധ്യമ പ്രവര്‍ത്തകരെയും പ്രസ്ഥാനങ്ങളെയും വെള്ളം കുടിപ്പിക്കാന്‍ തന്നെ പിണറായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് .സെക്രട്ടേറിയറ്റിലെ ജിഎഡി പൊളിറ്റിക്കല്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കു തന്നെയാണ് ആദ്യ പരിഗണന .സര്‍ക്കാര്‍ നീക്കം അവിടെ നിന്നും തുടങ്ങാനാണ് പദ്ധതി .
ചില പത്രങ്ങളില്‍ ബോധപൂര്‍വം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ അഡ്വക്കേറ്റ് ജനറലിനോടു നിയമോപദേശം തേടാന്‍ തീരുമാനിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഓഗസ്റ്റ് 25നു തീപിടിത്തമുണ്ടായപ്പോള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്നു കാട്ടി ക്രിമിനല്‍ നടപടിച്ചട്ടം 199 (2) പ്രകാരം കേസ് ഫയല്‍ ചെയ്യാനാണു നിയമോപദേശം തേടുന്നത്.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും അധികാരമുള്ള മറ്റു സ്ഥാപനങ്ങള്‍ക്കും പരാതിയും നല്‍കും. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ രേഖകള്‍ ശേഖരിച്ച ഓഫിസിലാണു തീപിടിത്തമുണ്ടായത്. ഇതിനു പിന്നില്‍ അട്ടിമറി ആരോപിച്ചു പ്രതിപക്ഷം രംഗത്തു വന്നിരുന്നു.
ഏതൊക്കെ മാധ്യമങ്ങള്‍ക്കെതിരെയാണു നിയമനടപടിയെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. നിയമോപദേശം ലഭിച്ചിട്ടേ ഇക്കാര്യം തീരുമാനിക്കൂ എന്നാണു സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നു ലഭിച്ച മറുപടി.സര്‍ക്കാരിന്റെ അറിവോടെയാണ് തീപിടിത്തം സംഭവിച്ചതെന്ന് പോലും പടച്ചുവിടുന്ന ആക്ഷേപം കലര്‍ന്ന വാര്‍ത്തകള്‍ പിണറായിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നതായാണ് വിവരം .ഇതാണ് അദ്ദേഹത്തെ ഏറ്റവും അധികം രോക്ഷാകുലനാക്കിയത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് .
എന്തായാലും ,പിണറായി തന്റെ ബ്രീഫിങ് തുടരുന്നതിനോടൊപ്പം വിമര്‍ശകരെ ഒതുക്കാന്‍ കൂടി ശ്രമിക്കുകയാണ് .മാധ്യമങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ പിണറായി നിതാന്ത പരിശ്രമം നടത്തുമ്പോള്‍ സര്‍ക്കാരിന് പ്രതികൂലമായി അന്വേഷണത്തിനുള്ള തയ്യാറെടുപ്പുമായി സി ബി ഐ എത്തുന്ന വിവരം മാധ്യമങ്ങള്‍ പിണറായിക്ക് ദോഷം വരാത്ത രീതിയില്‍ എങ്ങനെ പ്രസിദ്ധീകരിക്കണം എന്ന കാര്യത്തില്‍ വലിയ ആശങ്ക ഉണ്ടായിരിക്കുകയാണ്
https://www.facebook.com/Malayalivartha


























