Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ചുറ്റിലും കൊലവിളിക്കുന്ന ആറു കാട്ടാനകൾ; അവയ്ക്കിടയിൽ ബോധമറ്റ് ആറ് മണിക്കൂർ; ജെയിംസ് എന്ന കർഷകൻ നേരിട്ട ആ ക്രൂര രാത്രി; ജീവൻ തിരിച്ച് കിട്ടിയതിന്റെ സന്തോഷം

24 SEPTEMBER 2020 11:45 AM IST
മലയാളി വാര്‍ത്ത

ചുറ്റിലും കൊലവിളിക്കുന്ന കാട്ടാനകൾ... അവയ്ക്കിടയിൽ ബോധമറ്റ് ആറ് മണിക്കൂർ...പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല ഒരു മനുഷ്യൻ ജീവിതത്തിൽ നേരിട്ട ഒരു വലിയ പ്രതിസന്ധിയെ പറ്റിയാണ്.......: ഒരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട് ഓടി മറ്റൊരു അപകടത്തിൽ ചെന്ന് പെട്ടു..എങ്കിലും ഇപ്പോൾ ജീവൻ തിരിച്ചുകിട്ടിയത് സന്തോഷത്തിലാണ് ജയിംസ് അദ്ദേഹത്തിന്റെ പുനർജന്മമാണ് ഇതെന്ന് പറയാം.. കൃഷിക്ക് കാവലായി കാവൽമാടത്തിൽ കിടന്ന് ജെയിംസിന് ആണ് ഇത്തരത്തിൽ ഒരു ദുരനുഭവം നേരിടേണ്ടിവന്നത്.ഷെഡ്ഡ് ദേഹത്ത് വീണപ്പോഴാണ് ജെയിംസ് ഞെട്ടിയുണർന്നത്. ഓടി പുറത്തിറങ്ങിയപ്പോൾ ചെന്നുപെട്ടത് കാട്ടാനകളുടെ മുൻപിൽ. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മരക്കൊമ്പിൽ ഉടുപ്പ് ഉടക്കി നിലത്തുവീണുപോയി. എങ്ങനെയൊക്കെയോ പോളിഞ്ഞുകിടന്ന ഷെഡ്ഡിനുള്ളിലേക്ക് നിരങ്ങിക്കയറിയപ്പോഴേക്കും ജെയിംസിന്റെ ബോധം പോയിരുന്നു.


ബോധമറ്റ് കാട്ടാനകളുടെയിടയിൽ ആറ് മണിക്കൂറോളം കിടന്ന വട്ടവട പഴത്തോട്ടം സ്വദേശി ജെയിംസി(43)ന് ഇത് പുനർജന്മമാണ്.പച്ചക്കറി കർഷകനായ ജെയിംസ് വീട്ടിൽനിന്ന് മൂന്നുകിലോമീറ്റർ ദൂരത്തുള്ള കൃഷിയിടത്തിലെ ഷെഡ്ഡിൽ കാവൽ കിടക്കുകയായിരുന്നു. കൃഷിയിടത്തിലെ കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവ വന്യമ്യഗങ്ങളിൽനിന്ന് രക്ഷിക്കുന്നതിനാണ് രാത്രിയിൽ സ്ഥിരമായി കാവൽ കിടന്നിരുന്നത്.
ഉറക്കത്തിനിടെ ബുധനാഴ്ച വെളുപ്പിന് രണ്ടിനാണ് ഷെഡ്ഡ് തകർന്ന് ദേഹത്ത് വീണത്. ചാടിയെഴുന്നേറ്റ് പുറത്തുകടന്നപ്പോൾ ചുറ്റിനും കൊമ്പൻമാരടക്കം ആറ് ആനകൾ. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഷർട്ട് ഷെഡ്ഡിന്റെ മരക്കമ്പിലുടക്കി താഴെ വീണെങ്കിലും അവിടെനിന്ന് ഉരുണ്ട്, തകർന്നുകിടന്ന ഷെഡ്ഡിനുകീഴിലേക്ക് കയറിയതോടെ ജെയിംസിന് ബോധം നഷ്ടപ്പെട്ടു.


രാവിലെ ഏഴുമണിയായിട്ടും ഭർത്താവിനെ കാണാഞ്ഞ് ഫോണിൽ വിളിച്ചിട്ടും വീട്ടിൽ മടങ്ങിയെത്താത്തതിനെത്തുടർന്ന് ഭാര്യ ചന്ദ്രമേഖല കൃഷിയിടത്തിലെത്തിയപ്പോഴാണ് ഷെഡ്ഡ് തകർന്നുകിടക്കുന്നത് കണ്ടത്. ഈ സമയവും കാട്ടാനക്കൂട്ടം കൃഷിയിടത്തിലുണ്ടായിരുന്നു. ഇവരുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി പടക്കംപൊട്ടിച്ച് ആനകളെ ഓടിച്ചു. തിരച്ചിലിലാണ് ബോധമറ്റുകിടക്കുന്ന ജെയിംസിനെ കണ്ടെത്തിയത്.ജെയിംസിനെ വട്ടവട പി.എച്ച്.സി.യിലെത്തിച്ച് പ്രഥമചികിത്സ നൽകിയശേഷം ടാറ്റാ ടീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിനും നടുവിനും പരിക്കേറ്റിട്ടുണ്ട്. ഏതായാലും രണ്ട് അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ട ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ജെയിംസ്.. ഇത്തരത്തിലുള്ള നിരവധി ജീവിത അനുഭവങ്ങളിലൂടെയാണ് കർഷകർ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന യാഥാർത്ഥ്യം വീണ്ടും പൊതുസമൂഹത്തിനു മുന്നിലേക്ക് കടന്നു വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends