Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഇനി രക്ഷയില്ല... ബംഗളുരുവില്‍ പോകുന്നതിന് മുമ്പ് സ്വപ്ന സുരേഷ് ശിവങ്കറെ വിളിച്ചതിന്റെ തെളിവുകളുമായി എന്‍ഐഎ; പഴയ മൊഴിയിലുറച്ച് ശിവശങ്കര്‍ നിന്നതോടെ ചോദ്യങ്ങള്‍ കടുപ്പിച്ചു; 9 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ക്ലീന്‍ ചിറ്റ് ഇല്ലാതെ പോയത് അതിനാല്‍

25 SEPTEMBER 2020 07:55 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം തണുത്ത ഘട്ടത്തിലാണ് കൊച്ചിയിലേക്ക് പുലിയിറങ്ങിയത്. രാജ്യ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെട്ട് അന്വേഷണം വേഗത്തിലാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ സുശീല്‍ കുമാറിനെ കൊച്ചിയിലേക്ക് അയയ്ക്കുകയായിരുന്നു. സുശീല്‍ കുമാര്‍ കൊച്ചിയിലെത്തിയതോടെയാണ് വീണ്ടും അന്വേഷണം കൊഴുത്തത്. രണ്ട് പ്രാവശ്യം മന്ത്രി കെ.ടി. ജലീലിനേയും വീണ്ടും ശിവശങ്കറിനേയും സ്വപ്നയേയും ചോദ്യം ചെയ്തു.

സ്വപ്ന സുരേഷിനേയും ശിവശങ്കറിനേയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലില്‍ പല നിര്‍ണായക തെളിവുകളും ലഭിച്ചതായി സൂചന. സ്വപ്നയും ശിവങ്കറും ഒളിച്ചു വച്ചിരുന്ന പലതും അറിയാതെ ഇരുവരും പറഞ്ഞതോടെ കൂടുതല്‍ കുരുക്കായി.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു പുറത്തുവന്ന ജൂലൈ 5 നും ബെംഗളൂരുവില്‍ അറസ്റ്റിലായ ജൂലൈ 10നും ഇടയില്‍ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ കാണുച്ചതോടെ ശിവശങ്കറിന് ഉത്തരം മുട്ടി.

ബെംഗളൂരുവില്‍ അറസ്റ്റിലാകുന്നതിനു മുന്‍പേ കുറഞ്ഞതു 3 തവണ സ്വപ്ന സഹായം അഭ്യര്‍ഥിച്ചു ഫോണ്‍വിളിച്ചതിന്റെ തെളിവുകള്‍ ഹാജരാക്കിയാണ് എന്‍ഐഎ ഇന്നലെ പ്രതികളെ ചോദ്യം ചെയ്തത്. എന്നാല്‍ സ്വര്‍ണക്കടത്തിനു സ്വപ്നയെ സഹായിച്ചിട്ടില്ലെന്ന മുന്‍ നിലപാടില്‍ ശിവശങ്കര്‍ ഉറച്ചു നിന്നു. ജൂണ്‍ 30 നു കസ്റ്റംസ് പിടിച്ചുവച്ച നയതന്ത്ര പാഴ്‌സല്‍ വിട്ടുകിട്ടാന്‍ സ്വപ്ന സഹായം തേടിയ വിവരം അന്വേഷണ ഏജന്‍സികള്‍ മുന്‍പു ചോദ്യം ചെയ്ത അവസരങ്ങളിലും ശിവശങ്കര്‍ ഒളിച്ചുവച്ചിരുന്നില്ല. എന്നാല്‍ കൂട്ടുപ്രതി പി.എസ്.സരിത്ത് കസ്റ്റംസിന്റെ പിടിയിലായ വിവരമറിഞ്ഞ് സ്വപ്ന തിരുവനന്തപുരം വിട്ടശേഷവും സഹായം തേടിയെന്ന നിഗമനം ശിവശങ്കര്‍ നിഷേധിച്ചു.

ഇന്നലെ എന്‍ഐഎ ഓഫിസിലെ 2 മുറികളിലിരുത്തി ശിവശങ്കറിനെയും സ്വപ്നയെയും അന്വേഷണ സംഘം ഒരേ സമയം ചോദ്യം ചെയ്തു. മുന്‍കൂട്ടി തയാറാക്കിയ 43 ചോദ്യങ്ങള്‍ക്കാണ് ഇരുവരില്‍ നിന്നും ഉത്തരം തേടിയത്.

സ്വപ്നയ്ക്കും കുടുംബത്തിനും വേണ്ടി ഫ്‌ലാറ്റ് വാടകയ്ക്കു ബുക്കു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ബാലചന്ദ്രന്‍, ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍ എന്നിവരുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി നടത്തിയ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും അറിയില്ലെന്ന മറുപടിയാണു ശിവശങ്കര്‍ നല്‍കിയത്.

ഡിജിറ്റല്‍ തെളിവുകള്‍ക്കും സ്വപ്നയുടെ മൊഴികള്‍ക്കുമൊപ്പമാണ് ശിവശങ്കറിനെ എന്‍ഐഎ മൂന്നാംവട്ടം ചോദ്യം ചെയ്തത്. സ്വപ്ന, ശിവശങ്കറുമായി നടത്തിയ വാട്‌സാപ്, ടെലഗ്രാം ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. മുഖ്യപ്രതികള്‍ രണ്ടു പേരുടെയും ഫോണിലും ലാപ്‌ടോപിലുമുള്ള വിവരങ്ങള്‍ തിരിച്ചെടുത്തപ്പോള്‍ ലഭിച്ച തെളിവുകള്‍ നിരത്തിയായിരുന്നു എന്‍ഐഎ ശിവശങ്കറിനെ ചോദ്യ മുനയില്‍ നിര്‍ത്തിയത്. വ്യക്തമായ തെളിവുകള്‍ ലഭിക്കുന്ന പക്ഷം ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ അത്തരമൊരു നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങാതിരുന്നത് അദ്ദേഹത്തിനും സര്‍ക്കാരിനും ആശ്വാസമായി.

അതേസമയം ശിവശങ്കറിന് എന്‍ഐഎ ഇപ്പോഴും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. നേരത്തെ കോടതിയില്‍ അറിയിച്ചതു പ്രകാരമാണെങ്കില്‍ കേസിലെ ഒന്നാം പ്രതി സന്ദീപ് നായര്‍ക്കൊപ്പവും ശിവശങ്കറിനെ എന്‍ഐഎയ്ക്ക് ചോദ്യം ചെയ്യേണ്ടതുണ്ട്. വരും ദിവസങ്ങളിലും ഇതു സംബന്ധിച്ച നടപടികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ വിട്ടയച്ചത് താല്‍ക്കാലിക ആശ്വാസമാണെങ്കിലും ശിവശങ്കര്‍ ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (1 hour ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (4 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (5 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (6 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (6 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (7 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (7 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (7 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (7 hours ago)

Malayali Vartha Recommends