ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു...വെര്‍ച്വല്‍ ക്യൂ സമ്പ്രദായത്തിലൂടെ മാത്രം ഭക്തര്‍ക്ക് പ്രവേശനം നല്‍കാന്‍ ആലോചന....

ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. നവംബര്‍ 16-ന് തുടങ്ങുന്ന തീര്‍ത്ഥാടനത്തില്‍ ഭക്തര്‍ക്ക് കോവിഡ് ബാധയില്ലെന്ന് ഉറപ്പുവരുത്തിമാത്രം പ്രവേശനം നല്‍കാനാണ് ആലോചന. പതിവ് രീതിയില്‍നിന്നുമാറി വെര്‍ച്വല്‍ ക്യൂ സമ്പ്രദായത്തിലൂടെ ഭക്തര്‍ക്ക് പ്രവേശനം നല്‍കാനാണ് ആലോചന. 28-ന് ചേരുന്ന ഉന്നതതലയോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും.ആരോഗ്യവകുപ്പും പോലീസും ചേര്‍ന്നാണ് നിയന്ത്രണങ്ങളെപ്പറ്റിയുള്ള തീരുമാനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നത്. ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ മണ്ഡലകാലത്തേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സന്നിധാനത്ത് ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തര്‍ക്കും താമസസൗകര്യം ഏര്‍പ്പെടുത്തുന്നതിനായി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങി. താമസസൗകര്യം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച ക്രമീകരണങ്ങളായിട്ടില്ല. സന്നിധാനത്തും പമ്പയിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. എ.ഡി.ജി.പി. ഡോ. ഷെയ്ക് ദര്‍വേശ് സാഹിബിനെയാണ് ശബരിമലയിലെ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി നിയോഗിച്ചിട്ടുള്ളത്.
ക്രൈം ബ്രാഞ്ച് ഐ.ജി. എസ്.ശ്രീജിത്ത് സന്നിധാനത്തും ദക്ഷിണമേഖലാ ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി പമ്പയിലും ജോയിന്റ് പോലീസ് േകാ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കും. ഡി.ഐ.ജി.മാരായ പി.പ്രകാശ്, സഞ്ജയ്കുമാര്‍ ഗുരുദിന്‍ എന്നിവരും ശബരിമലയിലെ നിയന്ത്രണങ്ങളുടെ ചുമതല വഹിക്കും.ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് ചെയ്തുതീര്‍ക്കേണ്ട മരാമത്ത് ജോലികള്‍ ചെയ്തുതുടങ്ങിയിട്ടുണ്ട്. ഭക്തര്‍ക്ക് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെപ്പറ്റി ആരോഗ്യവകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കും.
"
https://www.facebook.com/Malayalivartha


























