സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട നിസാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട വ്യവസായി മുഹമ്മദ് നിസാം നല്‍കിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.
നിസാം ജാമ്യപേക്ഷ നല്‍കിയത് ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്. എന്നാല്‍, ചികിത്സയ്ക്കായി നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നുവെന്നും പിന്നീട് രണ്ടു തവണ നിസാം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നീട്ടിയെന്നും കോടതി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് പിന്നീട് ഹൈകോടതി ജാമ്യം നീട്ടി നല്‍കാതിരുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.
പ്രോസിക്യൂഷന്റെ എതിര്‍പ്പുമൂലം ഒരാഴ്ചയെങ്കിലും ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. തനിക്കു മാനസിക പ്രശ്നങ്ങള്‍ അടക്കം ഗുരുതരമായ രോഗങ്ങളുെണ്ടന്നും ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നിസാം ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























