Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

കുഴപ്പമായെന്നാ തോന്നണേ... ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലര കോടിയുടെ കമ്മീഷന്‍ നടന്നെന്ന് ലൈവായി ബിഗ് ബ്രേക്കിംഗ് നല്‍കി കയ്യടി വാങ്ങിയ ജോണ്‍ ബ്രിട്ടാസിന്റെ നാക്ക് പൊന്നാകുന്നു; അതിനെ ഏറ്റെടുത്ത് ശരിവച്ച മന്ത്രിമാരായ തോമസ് ഐസക്കും എകെ ബാലനും സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല സിബിഐ കയറി വരുമെന്ന്

26 SEPTEMBER 2020 08:19 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫില്‍ ഇത്രവേഗം സിബിഐ കയറി വരുമെന്ന് ആരും മനസാ പോലും ചിന്തിച്ചില്ല. എല്ലാത്തിനും തുടക്കം കൈരളി ചാനലിലെ ചാനല്‍ ചര്‍ച്ചയാണ്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായതോടെ വല്ലപ്പോഴും ചാനല്‍ ചര്‍ച്ചകളില്‍ അവതാരകനായി വന്നിരുന്ന ജോണ്‍ ബ്രിട്ടാസ് സ്വപ്ന കേസ് വന്നതോടെ സജീവമായി. കൈരളിയില്‍ ആളെക്കൂട്ടാനായാണ് ബിഗ് ബ്രേക്കിംഗ് ആയി ലൈഫിലെ കമ്മീഷന്‍ കൊണ്ടു വന്നത്. എന്തിന് ഈജിപ്ഷ്യന്‍ പൗരന്‍ കമ്മീഷന്‍ കൈപ്പറ്റിയ രൂപയും കവടിയാര്‍ എന്ന സ്ഥലം പോലും വള്ളി പുള്ളി തെറ്റാതെ പറഞ്ഞു. എല്ലാം കണ്ടതുപോലെയാണ് ബ്രേക്കിംഗ് നല്‍കിയത്. സംഭവം ഈജിപ്ഷ്യന്‍ പൗരനും കോണ്‍സുലേറ്റും ആയതോടെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസിലാക്കിയ മന്ത്രിമാരായ തോമസ് ഐസകും എകെ ബാലനും അത് തലകുലുക്കി സമ്മതിച്ച് കയ്യടിച്ചു. ഒപ്പം നാട്ടിലെ സഖാക്കളും. പക്ഷെ സിബിഐ കയറി വരുമെന്ന് ഈ മൂന്ന് പേരും സഖാക്കളും ഒട്ടും വിചാരിച്ചില്ല. ഇനിയിപ്പോള്‍ മാറ്റി പറയാനും പറ്റില്ലല്ലോ.

ഇത് വലിയ വാര്‍ത്തയായതോടെ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ ചോദ്യ രൂപേണ മുഖ്യമന്ത്രിയുടെ അടുത്തുമെത്തി. അതേസമയം മാധ്യമ ഉപദേഷ്ടാവ് സ്ഥിരമായി തന്റെ ഓഫീസിലുള്ള ആളല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആവശ്യം വന്നാല്‍ ഉപദേശം തേടാന്‍ വേണ്ടി മാത്രമാണ് അദ്ദേഹത്തെ സമീപിക്കുന്നത്. സര്‍ക്കാര്‍ ഫയലുകള്‍ ഉപദേഷ്ടാവ് കാണാറില്ല. സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ അറിയുന്ന ആളല്ല മാധ്യമ ഉപദേഷ്ടാവ്. ഉപദേഷ്ടാവ് അദ്ദേഹത്തിന് കിട്ടിയ വിവരങ്ങളാണ് പറഞ്ഞത്. ഉപദേഷ്ടാവ് പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ അതാണിപ്പോള്‍ പുലിവാലിന്റെ രൂപത്തില്‍ സിബിഐ വരുന്നത്. ഭരണത്തിന്റെ അവസാനമാസങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്റെ പത്മവ്യൂഹത്തിലാകുകയാണ് സംസ്ഥാനസര്‍ക്കാര്‍. സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ., കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണം നടക്കുന്നതിനിടെയാണ് ഏഴാമതായി ലൈഫ് മിഷന്‍ ഇടപാടിനെക്കുറിച്ചുള്ള സി.ബി.ഐ. അന്വേഷണം വതുന്നത്. മതഗ്രന്ഥവിതരണത്തിന്റെ മറവില്‍ നിയമവിരുദ്ധ നടപടി നടന്നോയെന്ന അന്വേഷണം സമാന്തരമായി ഈ ഏജന്‍സികള്‍ തന്നെ നടത്തുന്നു.

രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വിവിധ കേന്ദ്രഏജന്‍സികള്‍ ഒരുമിച്ച് ഒരു സംസ്ഥാന സര്‍ക്കാരിനെ ഇതുപോലെ വളഞ്ഞിട്ടുപിടിക്കുന്ന സംഭവം ഇതാദ്യമാകാം. സംശയനിഴലിലായി അന്വേഷണ ഏജന്‍സികള്‍ക്കുമുമ്പില്‍ ചോദ്യംചെയ്യലിന് വിധേയമായിനില്‍ക്കുന്നത് ഒരു മന്ത്രിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥരുമാണെന്നത് സര്‍ക്കാരിനെ മുള്‍മുനയിലാക്കുന്നു.

സ്വര്‍ണക്കടത്ത് കേസിലടക്കമുള്ള അന്വേഷണം ശരിയായ ദിശയിലാണെന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍, അന്വേഷണം മന്ത്രി കെ.ടി. ജലീലിലെത്തിയതോടെ അന്വേഷണ ഏജന്‍സികള്‍ക്കെതിരേ സി.പി.എം. തിരിഞ്ഞിരുന്നു.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടിരൂപയുടെ ഉറവിടം ലൈഫ് പദ്ധതിയിലെ കമ്മിഷനാണെന്ന് വെളിപ്പെടുത്തിയതാണ് പുതിയ തട്ടിപ്പിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്. കമ്മിഷന്‍ ഒരു കോടിയല്ല, നാലരക്കോടിയാണെന്ന് ധനമന്ത്രികൂടി പങ്കെടുത്ത പാര്‍ട്ടിചാനലിലെ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ബ്രിട്ടാസ് വെളിപ്പെടുത്തിയതോടെ വിവാദം കനത്തു.

ലൈഫ് ഇടപാട് സി.ബി.ഐ. അന്വേഷിക്കണമെന്ന് മുറവിളി പ്രതിപക്ഷമുയര്‍ത്തി. വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന് സി.പി.എം. സൂചന നല്‍കിയെങ്കിലും മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചില്ല. കഴിഞ്ഞ ദിവസം അന്വേഷണം വിജിലന്‍സിന് വിട്ടത് സി.ബി.ഐ. അന്വേഷണം വരുമെന്ന സൂചനയെത്തുടര്‍ന്നാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം.

കോണ്‍സുലേറ്റ് നടപ്പാക്കുന്ന പദ്ധതിയാണെങ്കിലും ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മില്‍ കരാര്‍ ഒപ്പുവച്ചതാണ് സര്‍ക്കാരിനെ കുഴക്കുന്നത്. വിദേശ സ്ഥാപനവുമായുള്ള സാമ്പത്തിക ഇടപാടില്‍ വേണ്ട നടപടികള്‍ എത്രത്തോളം പാലിച്ചു എന്നതും അന്വേഷണത്തില്‍ നിര്‍ണായകമാണ്. എല്ലാം വരുന്നത് ബ്രിട്ടാസിന്റെ ആ ഒന്നൊന്നര ബിഗ് ബ്രേക്കിംഗില്‍ നിന്നാണ്. എങ്കിലും ബ്രിട്ടാസെ ഇത്രയും വേണ്ടിയിരുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (8 minutes ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (21 minutes ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (24 minutes ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (1 hour ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (1 hour ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (1 hour ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (1 hour ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (3 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (3 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (4 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (4 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (5 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (5 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (5 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (5 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News