Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ശബ്ദമിടറി സഖാക്കള്‍... ലൈഫ് പദ്ധതിയില്‍ സിബിഐ അന്വേഷണം തുടങ്ങിയപ്പോള്‍ ഞെട്ടിത്തരിച്ച് സഖാക്കള്‍; ലൈഫ് ഗൂഢാലോചനയില്‍ ഉന്നതര്‍ കുടുങ്ങുമെന്ന് സി.ബി.ഐ; സെക്രട്ടറിയേറ്റിലടക്കം കയറി പരിശോധിക്കും; ആദ്യദിനം യുണിടെക് ഉടമ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തു

27 SEPTEMBER 2020 08:19 AM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായുള്ള സിബിഐയുടെ വരവില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടിലെ സഖാക്കള്‍. വിളിക്കാതെ സിബിഐ വന്നതിലെ പരിഭവം സഖാക്കള്‍ പരസ്യമായി പറയുന്നുമുണ്ട്. അതേ സമയം ശക്തമായ അന്വേഷണവുമായി സിബിഐ മുന്നോട്ട് പോകുകയാണ്. സിബിഐ ഏറ്റെടുത്തിട്ടുള്ള കേസില്‍ ഒന്നാംപ്രതിയായ യുണിടെക് ഉടമ സന്തോഷ് ഈപ്പനെ ആദ്യ ദിനം തന്നെ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്.

യു.എ.ഇയിലെ എമിറേറ്റ്‌സ് റെഡ്ക്രസന്റുമായി 20 കോടിയുടെ ഭവന നിര്‍മ്മാണത്തിനായി ധാരണാപത്രമുണ്ടാക്കിയതിലും നിയമപരമല്ലാത്ത ഉപകരാറിലൂടെ സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കി നാലേകാല്‍ കോടി കമ്മിഷന്‍ തട്ടിയതിലും പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. വിദേശസഹായം സ്വീകരിക്കാനും കരാറുകള്‍ക്കുമുള്ള അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയതോടെ ഇടപാടുകളെല്ലാം അനധികൃതമാണെന്നാണ് സി.ബി.ഐയുടെ വിലയിരുത്തല്‍. കേസില്‍ അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് സി.ബി.ഐ ചുമത്തിയത്.

വിദേശസഹായ നിയന്ത്രണ നിയമത്തിലെ 35ാം വകുപ്പനുസരിച്ച് അനുമതിയില്ലാതെ വിദേശത്തു നിന്ന് ഒരു കോടി രൂപയ്ക്കു മുകളില്‍ സ്വീകരിച്ചാല്‍ 5 വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. നിയമലംഘനത്തിലെ കാരണക്കാരെയും സഹായിച്ചവരെയും കണ്ടെത്താനാണ് സി.ബി.ഐ ശ്രമിക്കുന്നത്.

ലൈഫില്‍ നാലേകാല്‍ കോടിയുടെ കോഴയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മാദ്ധ്യമഉപദേഷ്ടാവ് വെളിപ്പെടുത്തിയത്. ഇക്കാര്യം അറിയാമായിരുന്നെന്ന് ധനമന്ത്രിയും വെളിപ്പെടുത്തിയിരുന്നു. 2019 ജൂലായ്11നാണ് വടക്കാഞ്ചേരിയില്‍ 2.17ഏക്കറില്‍ 140 ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിന് ലൈഫ് മിഷന്‍ റെഡ്ക്രസന്റുമായി ധാരണയിലെത്തിയത്. ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിര്‍മ്മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും റെഡ്ക്രസന്റും ചേര്‍ന്നാണ്. എന്നാല്‍ ചട്ടം അട്ടിമറിച്ച് നിര്‍മ്മാണക്കരാര്‍ യുണിടാക്കിന് നല്‍കുകയായിരുന്നു. കോണ്‍സലേറ്റ് ജനറലും യുണിടാക്കുമാണ് കരാര്‍ ഒപ്പിട്ടത്.

ഇന്ത്യയില്‍ ആസ്തിയുണ്ടാക്കാനോ കെട്ടിടം നിര്‍മ്മിക്കാനോ ടെന്‍ഡര്‍ വിളിക്കാനോ അധികാരമില്ലാത്ത യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ പേരില്‍ സ്വകാര്യകമ്പനികളുമായി കരാറുണ്ടാക്കിയത് ഗുരുതരചട്ടലംഘനമാണ്. എന്നാല്‍ റെഡ്ക്രസന്റുമായുള്ള ഇടപാടില്‍ കക്ഷിയല്ലെന്നും കോഴയാരോപണത്തിന് മറുപടി നല്‍കേണ്ടത് കോണ്‍സുലേറ്റാണെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ രേഖകള്‍ പ്രകാരം വടക്കാഞ്ചേരിയിലേത് സര്‍ക്കാരുമായി ചേര്‍ന്നുള്ള പദ്ധതിയാണ്. ഭൂമിയും കെട്ടിടപെര്‍മിറ്റും സര്‍ക്കാരിന്റേതാണ്. ഡിസൈനും നിര്‍മ്മാണകരാറും അംഗീകരിച്ചത് ലൈഫ് മിഷനാണ്.

അതേസമയം എമിറേറ്റ്‌സ് റെഡ്ക്രസന്റ് നല്‍കിയ 20 കോടിയില്‍ നിന്ന് സ്വര്‍ണക്കടത്തിലെ പ്രതിയായ സ്വപ്നയും സംഘവും നാലേകാല്‍ കോടി തട്ടിയതിലെ ഗൂഢാലോചനയെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം ഉന്നതര്‍ക്ക് കുരുക്കാവും.

5 വര്‍ഷംവരെ അകത്തിടാന്‍ പറ്റുന്ന കേസാണ് സിബിഐ എടുത്തിരിക്കുന്നത്. എം.ശിവശങ്കറിനു പുറമെ, റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യു.വി.ജോസ്, അന്നത്തെ ചീഫ്‌സെക്രട്ടറി ടോംജോസ്, തദ്ദേശസെക്രട്ടറി ടി.കെ.ജോസ് എന്നിവരിലേക്കാണ് അന്വേഷണം നീളുന്നത്. ടി.കെ.ജോസ് ഇപ്പോള്‍ ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറിയാണ്. ധാരണാ പത്രമോ ഫയലുകളോ മുഖ്യമന്ത്രിയും വകുപ്പ്മന്ത്രി എ.സി.മൊയ്തീനും കണ്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ലൈഫ് മിഷന് കൂടുതല്‍ അധികാരമുള്ളതിനാല്‍ ഫയല്‍ മുഖ്യമന്ത്രി കാണേണ്ട ആവശ്യമില്ലായിരുന്നെന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം. തൃശൂരിലായിരുന്നതിനാല്‍ മന്ത്രി മൊയ്തീനും ഫയല്‍ കണ്ടില്ല. എന്തായാലും അന്വേഷണം കടുക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (25 minutes ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (39 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (53 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (1 hour ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (4 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (5 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (5 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (5 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (5 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (5 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

Malayali Vartha Recommends