സംസ്ഥാനത്ത് കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പൊലീസ് പരിശോധന... കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ മുന്നറിയിപ്പില്ലാതെ പൂട്ടിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍
സംസ്ഥാനത്ത് കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് കര്‍ശന പരിശോധന നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ മുന്നറിയിപ്പില്ലാതെ പൂട്ടിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ പറഞ്ഞു. കൂടാതെ സാമൂഹിക അകലം പാലിക്കുന്നതിനായി ഒരു മീറ്റര്‍ അകലം മാര്‍ക്ക് ചെയ്ത് വൃത്തം വരക്കുകയും ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും വേണം.
നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ പൊലീസ് കണ്ട്രോള് റൂം നമ്ബറായ 112ല്‍ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നഗരത്തിലെ കണ്ടെയ്ന്മെന്റ് സോണുകളായ തൃക്കണ്ണാപുരം, പുന്നയ്ക്കാമുഗള്‍, തിരുമല, മുല്ലൂര്‍ (നെല്ലിക്കുന്ന് പ്രദേശം) അമ്ബലത്തറ, കമലേശ്വരം, കളിപ്പാന്‍ കുളം, ശ്രീവരാഹം, പാങ്ങോട് എന്നീ പ്രദേശങ്ങളിലേക്കുള്ള റോഡുകളും അടച്ചു. വിലക്ക് ലംഘിച്ച 19 പേര്‍ക്കെതിരെ ഇന്നലെ എപ്പിഡെമിക് ഡിസീസസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha