കരാര്‍ സിബിഐ പിടിച്ചെടുത്തു... ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണ കരാര്‍ മിക്കതും സിബിഐ പിടിച്ചെടുത്തു; റവന്യു ഭൂമി, ലൈഫ് മിഷന്‍ യൂണിടാക്കിന് കൈമാറിയതിന്റെ രേഖകള്‍, ലൈഫ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ലാറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകള്‍ സിബിഐ കസ്റ്റഡിയില്‍

ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണ കരാര്‍ സി ബി ഐ പിടിച്ചെടുത്തു. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ സി ഇ ഒയില്‍ നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. വിജിലന്‍സ് സെക്രട്ടേറിയറ്റില്‍ നിന്നും എടുത്തു കൊണ്ടു പോയ ചില ഫയലുകളും സി ബി ഐയുടെ കസ്റ്റഡിയിലായി.
വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ടാണ് ഫയലുകള്‍ സിബിഐക്ക് നല്‍കിയത്. പിണറായി സര്‍ക്കാരിന് 6 മാസം പോലും കാലാവധിയില്ല. അവര്‍ തുടര്‍ന്നും അധികാരത്തിലെത്തില്ലെന്ന് തന്നെയാണ് കേള്‍ക്കുന്നത്. ഉന്നത പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ നിറം മാറി, കളം മാറി ചവിട്ടി തുടങ്ങിയതിന്റെ ഉദാഹരണമാണ് ഈ സംഭവം. സി ബി ഐ കണ്ണുരുട്ടിയപ്പോള്‍ വിജിലന്‍സ് വീണെന്ന് ചുരുക്കം.
റവന്യു ഭൂമി ലൈഫ് മിഷന്‍ യൂണിടാക്കിന് കൈമാറിയതിന്റെ രേഖകള്‍, ലൈഫ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ലാറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി റെഡ് ക്രസന്റ് എന്ന രാജ്യാന്തര സംഘടനക്ക് കേരള സര്‍ക്കാര്‍ ഇഷ്ടദാനം നല്‍കിയെന്നാണ് സി ബി ഐക്ക് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്.
അതേ സമയം തനിക്ക് കിട്ടിയ നിര്‍ദ്ദേശങ്ങള്‍ താന്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് യുവി ജോസ് സി ബി ഐയെ അറിയിച്ചു. താന്‍ സിഇഒ ആണെങ്കിലും പദധതി നടപ്പിലാക്കുന്നതില്‍ കാര്യമായ റോള്‍ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. റെഡ് ക്രസന്റിന്റെ മറവില്‍ നടന്ന കാര്യങ്ങളെ കുറിച്ച് തനിക്ക് യാതൊരു ധാരണയും ഇല്ലെന്ന് അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശേധിക്കവേ സിബി ഐക്ക് മനസിലാക്കാന്‍ കഴിഞതും ഇതു തന്നെയാണ്.മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ യുവി ജോസ് കൃത്യമായി ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതീക്ഷിക്കാത്ത മൊഴിയാണ് യു.വി. ജോസ് നല്‍കിയതെന്നാണ് വിവരം. ജോസിന്റെ മൊഴി സര്‍ക്കാരിന് ഒട്ടും അനുകൂലമല്ല എന്നാണ് പ്രാഥമിക നിഗമനം.
രമേശ് ചെന്നിത്തലക്ക് സര്‍ക്കാര്‍ നല്‍കാന്‍ മടിച്ച കരാറാണ് നി ബി ഐ നിഷ്പ്രയാസം പിടിച്ചെടുത്തത്. ഒടുവില്‍ ചെന്നിത്തല സ്ഥാനം രാജിവച്ച ശേഷം മാത്രമാണ് രേഖകള്‍ കൈമാറിയത്.
ലൈഫ് മിഷന്‍ സിഇഒ യുവി ജോസ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ലൈഫ് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ബാബുക്കുട്ടന്‍ നായര്‍, അജയകുമാര്‍ എന്നിവരാണ് ജോസിന് പുറമെ സിബിഐ ഓഫീസില്‍ എത്തിയത്. ഇന്ന് രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട ധാരണാ പത്രം ഉള്‍പ്പെടെ സുപ്രധാന ആറ് രേഖകളാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ സിബിഐ ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ ഒന്‍പത് മണിക്കൂര്‍ നീണ്ടു. ബാബുക്കുട്ടന്‍ നായരും അജയകുമാറും ഓഫീസില്‍ നിന്ന് പുറത്തിറങ്ങി.
അതിനിടെ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെ രമേശ് ചെന്നിത്തലക്ക് ഐ ഫോണ്‍ നല്‍കിയെന്ന വാദത്തില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ മലക്കം മറിഞ്ഞു. സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകള്‍ നല്‍കുകയാണ് ചെയ്തത്. അത് അവര്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു. ഇന്ന് വിജിലന്‍സിന് നല്‍കിയ മൊഴിയിലാണ് തന്റെ മുന്‍ നിലപാട് തിരുത്തിയത്. നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ചെന്നിത്തലക്ക് ഐ ഫോണ്‍ നല്‍കിയെന്ന് പറഞ്ഞത്.
യു.വി. ജോസില്‍ നിന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീന്‍ വിശദീകരണം തേടിയിരുന്നു. ലൈഫ് മിഷന്‍ ക്രമക്കേടിലാണ് വിശദീകരണം ചോദിച്ചത്. കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മന്ത്രി പരിശോധിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞതോടെ അദ്ദേഹം മന്ത്രിയെ വിരട്ടി. അതോടെ മന്ത്രി കളം വിട്ടു. ലൈഫിന്റെ ഒരു വിവാദ ഫയലുകളിലും മന്ത്രി ഒപ്പിടുകയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. തീര്‍ത്തും ചട്ടലംഘനമാണ് ഫയലില്‍ നടന്നതെന്ന് മന്ത്രി മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മന്ത്രിക്ക് ഇക്കാര്യത്തില്‍ ഭയക്കാനില്ല. എന്നാല്‍ മുഖ്യമന്ത്രിയും യുവി ജോസിന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. എല്ലാം നല്‍കിയത് സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് .
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ എല്ലാ മിഷനുകളും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശിവശങ്കരന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ അദ്ദേഹമാണ് മിഷന്റെ പ്രവര്‍ത്തനം കൈകാര്യം ചെയ്തിരുന്നത്.മിഷന്റെ പല ഫയലുകളും മന്ത്രി മൊയ്തീന്‍ കാണുണ്ടായിരുന്നില്ല. അദ്ദേഹം ഫയലുകള്‍ ചോദിച്ചിരുന്നില്ല. പദധതിയില്‍ അഴിമതി നടന്നാല്‍ അതില്‍ തനിക്ക് ഒരു ഉത്തരവാദിത്വമില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഇത് ഫയലുകള്‍ തന്നെ സാധൂകരിക്കുന്നുണ്ട്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരിയിലെ 2.17 ഏക്കറില്‍ 140 ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയത് ജുലൈ 11നാണ്. റെഡ്‌ക്രെസന്റ് എന്ന സ്ഥാപനവുമായാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. യു എ ഇയില്‍ നിന്ന് നേരിട്ട് ധനസസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങള്‍ ഉള്ളത് കൊണ്ടാണ് റെഡ്‌ക്രെസന്റുമായി ധാരണപത്രം ഒപ്പിട്ടത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. റെഡ് ക്രസന്റിന്റെ മറവിലാണ് അഴിമതി നടന്നത്.
എന്നാല്‍ നിര്‍മാണ കരാര്‍ ഒപ്പിട്ടത് യു എ ഇ കോണ്‍സുലേറ്റും യൂണിടാക്കും തമ്മിലായിരുന്നു. ഒരു വിദേശ നയതന്ത്ര സ്ഥാപനത്തിന് ഇതിനുള്ള അധികാരമില്ല. ധാരണാപത്രത്തില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാരോ, സര്‍ക്കാര്‍ ധാരണയിലെത്തിയ റെഡ് ക്രെസന്റോ നിര്‍മാണ കരാറില്‍ കക്ഷിയല്ല. റെഡ്‌ക്രെസന്റുമായുള്ള ധാരണാപത്രത്തിന് പോലും കേന്ദ്ര അനുമതി തേടിയിട്ടില്ല. നിര്‍മ്മാണം കോണ്‍സുല്‍ ജനറല്‍ നേരിട്ട ഒപ്പിട്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. റെഡ്‌ക്രെസന്റാകും പദ്ധതി ചെലവ് വഹിക്കുക എന്ന പരമാര്‍ശം മാത്രമാണ് കരാറിലുള്ളത്.ഇതിലാണ് കളി കാണാനിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























