റോഡരികില്‍ നിന്നിരുന്ന ആറുവയസ്സുകാരിക്ക് അജ്ഞാത വാഹനമിടിച്ചു ദാരുണാന്ത്യം

റോഡരികില്‍ നിന്നിരുന്ന ആറുവയസ്സുകാരിക്ക് അജ്ഞാത വാഹനമിടിച്ചു ദാരുണാന്ത്യം. ഈരാറ്റുപേട്ട സഫാ നഗറില്‍വടയത്തറയില്‍ യാഹ് യാ സലീമിന്റെ മകള്‍ അഹന്ന മറിയ (6)മാണു മരിച്ചത്. നാട്ടകം പാറേച്ചാല്‍ ബൈപ്പാസില്‍ ഞായറാഴ്ച രാത്രി 10നാണ് അപകടമുണ്ടായത്.
റോഡരികില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ചു തെറിപ്പിച്ചശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന മാതാപിതാക്കള്‍ക്കൊപ്പം അഹന്ന ഇവിടെ ഇറങ്ങുകയായിരുന്നു. റോഡരികില്‍ നില്‍ക്കുന്നതിനിടയിലാണ് അമിതവേഗതയിലെത്തിയ കാറിടിച്ചതെന്നു പോലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍തന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടിയെ ഇടിച്ചിട്ട കാര്‍ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നു കോട്ടയം വെസ്റ്റ് പോലീസ് പറഞ്ഞു. അഹന്ന അല്‍ ഫിത്റ സ്‌കുളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പിതാവ് യാഹ് യമുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട നഗരസഭാ ജനറല്‍ സെക്രട്ടറിയാണ്.
" f
https://www.facebook.com/Malayalivartha


























