തിരുവനന്തപുരത്ത് അച്ഛനൊപ്പം പ്രഭാതസവാരിക്കിറങ്ങിയ 15-കാരന്‍ അച്ഛനെ കബളിപ്പിച്ചു തൃശ്ശൂരിലേക്ക് കടന്നു, വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിയെന്ന് സന്ദേശം കിട്ടിയ വീട്ടുകാര്‍ ഞെട്ടി!

തിരുവനന്തപുരം വട്ടപ്പാറയ്ക്കടുത്ത് ഞായറാഴ്ച അച്ഛനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ 15-കാരന്‍ അച്ചന്റെ മുമ്പില്‍ ഒരു വ്യവസ്ഥ വച്ചു. 'അച്ഛന്‍ നടക്കുമ്പോള്‍ ഞാന്‍ ഓടും... ഞാന്‍ നടക്കുമ്പോള്‍ അച്ഛന്‍ ഓടണം' ഇതായിരുന്നു മകന്റെ നിബന്ധന.
നിബന്ധന നടപ്പാക്കിയ അച്ഛന്‍ മെല്ലെ നടന്ന് വീട്ടിലെത്തിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട കാര്യമറിയുന്നത്. മകന്‍ ഓടി വീട്ടിലെത്തിയിട്ടുണ്ടാവും എന്നുകരുതിയ അച്ഛന്‍ വീട്ടിലെത്തിയപ്പോഴാണ് മകനെ കാണാനില്ലെന്ന് മനസ്സിലാക്കിയത്. ഉടന്‍ പോലീസില്‍ പരാതി നല്‍കി. അപ്പോള്‍ തലസ്ഥാനത്തു നിന്നുള്ള ഒരു കുട്ടി തൃശ്ശൂര്‍ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട് എന്ന് സന്ദേശമെത്തി.
വീട്ടിലെ പ്രശ്നങ്ങള്‍ കാരണം നാടുവിട്ടതാണെന്നായിരുന്നു കുട്ടി ആദ്യം പറഞ്ഞത്. പോലീസ് സ്റ്റേഷനിലെത്തിയാല്‍ സഹായം കിട്ടുമെന്നറിഞ്ഞാണ് എത്തിയതെന്നും പറഞ്ഞു. ഭക്ഷണം നല്‍കി സ്റ്റേഷനിലിരുത്തി വീണ്ടും കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് മുന്‍പ് പറഞ്ഞതില്‍ പലതും കളവാണെന്ന് പോലീസ് മനസ്സിലാക്കിയത്.
തിരുവനന്തപുരത്തു നിന്ന് മുങ്ങണമെന്ന് തോന്നി ബസില്‍ കയറിയതാണത്രേ. ബസ് തൃശ്ശൂരിലെത്തിയപ്പോള്‍ ഇറങ്ങി. പോലീസ് സ്റ്റേഷനാണ് അഭയ കേന്ദ്രമെന്നറിഞ്ഞ് വനിതാ പോലീസ് സ്റ്റേഷന്‍ തിരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























