ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത വസ്ത്രം മടക്കി നല്‍കിയപ്പോള്‍ നഷ്ടം ഒരു ലക്ഷം രൂപ!

ഓണ്‍ലൈനില്‍ ചുരിദാര്‍ ഓര്‍ഡര്‍ ചെയ്ത കസ്റ്റമര്‍ക്ക് കിട്ടിയത് മോശം ചുരിദാര്‍ ആയതിനാല്‍ ചുരിദാര്‍ തിരികെ നല്‍കിയെങ്കിലും ഒരു ലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്നും നഷ്ടമായി. 2500 രൂപയുടെ ചുരിദാറാണ് പെണ്‍കുട്ടി ഓര്‍ഡര്‍ ചെയ്തത്.
ഉല്‍പ്പന്നം തിരിച്ചു നല്‍കിയെങ്കിലും അതിന്റെ വിലയായി നല്‍കിയ പണം അക്കൗണ്ടില്‍ തിരികെ വന്നില്ല. തുടര്‍ന്നു പെണ്‍കുട്ടി കസ്റ്റമര്‍ റിലേഷന്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പണം തിരികെ അയച്ചു തരാനാണെന്നു വിശ്വസിപ്പിച്ച് എടിഎം കാര്‍ഡ് നമ്പര്‍ ആവശ്യപ്പെട്ടു. കാര്‍ഡ് നമ്പര്‍ നല്‍കി. അതില്‍ പണമില്ലെന്ന് മനസ്സിലായതോടെയാവണം അടുത്ത കാര്‍ഡ് നമ്പര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഫോണില്‍ വന്ന ഒടിപി നമ്പറുകള്‍ പറഞ്ഞു കൊടുക്കാനും ആവശ്യപ്പെട്ടു.
പിന്നീടാണ് ചുരിദാര്‍ ഓര്‍ഡര്‍ ചെയ്ത പെണ്‍കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷത്തോളം രൂപ നഷ്ടമായത് അറിയുന്നത്. തുടര്‍ന്ന് പോലീസിലും ബാങ്ക് ശാഖയിലും പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണു തട്ടിപ്പു സംഘം വിളിച്ചിരിക്കുന്നതെന്നു വ്യക്തമായി.
https://www.facebook.com/Malayalivartha


























