ഇരുപത്തിനാല് വര്‍ഷം നീണ്ട രാജ്യസേവനം... ശേഷം വിരമിച്ച് നാട്ടിലേക്ക് മടങ്ങവേ വാഹനാപകടത്തില്‍ മലയാളിയായ സൈനികന് ദാരുണാന്ത്യം

ഇരുപത്തിനാല് വര്‍ഷം നീണ്ട രാജ്യസേവനം... ശേഷം വിരമിച്ച് നാട്ടിലേക്ക് മടങ്ങവേ വാഹനാപകടത്തില്‍ മലയാളിയായ സൈനികന് ദാരുണാന്ത്യം. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷ്‌കുമാറിനോടാണ് വിധി ക്രൂരതകാട്ടിയത്. കാശ്മീരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ഹരിയാനയിലെ കുരുക്ഷേത്രയില്‍ വച്ചാണ് ശനിയാഴ്ച മരണം സതീഷ്‌കുമാറിനെ തട്ടിയെടുത്തത്. കഴിഞ്ഞ സെപ്തംബര്‍ 30നായിരുന്നു എ.ഡി. വിഭാഗത്തില്‍ നായിക് സുബേദാറായിരുന്ന സതീഷ്‌കുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്.
ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത സതീഷ് കുമാര്‍ വെള്ളിയാഴ്ച ഡല്‍ഹിയിലേക്കു യാത്രതിരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തുമെന്ന് അറിയിപ്പും നല്‍കിയിരുന്നു. മൂന്നു ട്രക്കുകളിലായി സുഹൃത്തുക്കളുമൊന്നിച്ചാണ് പഠാന്‍കോട്ടില്‍നിന്ന് സതീഷ്‌കുമാര്‍ യാത്ര തിരിച്ചത്. എന്നാല്‍ യാത്രയ്ക്കിടെ കുരുക്ഷേത്രയില്‍ വച്ച് ട്രക്കിന്റെ ടയര്‍ പഞ്ചറാകുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ ടയര്‍ മാറ്റിയിടുന്ന ജോലി തുടങ്ങിയപ്പോള്‍ കൈയിലുണ്ടായിരുന്ന ടോര്‍ച്ചു തെളിച്ച് സഹായിയായി സതീഷ് കുമാര്‍ റോഡിലിറങ്ങുകയായിരുന്നു.
ഈ സമയം അതിവേഗതയിലെത്തിയ ട്രക്ക് ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടമുണ്ടായത്. ഉടന്‍ സുഹൃത്തുക്കള്‍ സതീഷ്‌കുമാറിനെ അംബാല സൈനികാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണവിവരം അറിഞ്ഞ് ബന്ധുക്കള്‍ ഡല്‍ഹിയിലെത്തിയാണ് സതീഷ്‌കുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്
"
https://www.facebook.com/Malayalivartha


























