പിന്നാക്ക വിഭാഗക്കാര്‍ ഇന്ത്യയില്‍ ലൈംഗിക അതിക്രമത്തിന് ഇരയാകാനുള്ള സാധ്യതയേറെ; ഇന്ത്യയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളോട് പ്രതികരിച്ച് യുഎൻ

ഇന്ത്യയിൽ അത് സംഭവിക്കുമെന്ന് മുന്നറിയിപ്പുമായി യുഎൻ. സമീപകാലത്തെ സംഭവവികാസങ്ങളും അതിലേക്ക് തന്നെ വിരൽ ചൂണ്ടുകയാണ്. ഏറ്റവുമൊടുവിൽ ഉത്തർപ്രദേശിലെ ഹത്രാസിൽ സംഭവിച്ചിരിക്കുന്നത് ആ സംഭവത്തിന് ഉദാഹരണമാണ്. പിന്നാക്ക വിഭാഗക്കാര്‍ ഇന്ത്യയില്‍ ലൈംഗിക അതിക്രമത്തിന് ഇരയാകാനുള്ള സാധ്യതയേറെയെന്ന് അറിയിച്ചിരിക്കുകയാണ് - യു.എൻ.
ഇന്ത്യയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളോട് പ്രതികരിക്കുകയായിരുന്നു യുഎൻ. രാജ്യത്ത് പിന്നാക്ക സാമൂഹിക വിഭാഗങ്ങളിൽപെട്ടവർ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകാനുളള സാധ്യത കൂടുതലാണ്. അതിന്റെ ഓർമപ്പെടുത്തലാണ് ഹാഥ്റസിലെയും ബലറാംപുരിലേയും സംഭവങ്ങളെന്ന് യു.എൻ വ്യക്തമാക്കി. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മാത്രമല്ല ആ കാര്യം അധികൃതർ ഉറപ്പാക്കണമെന്നും ഇരയുടെ കുടുംബങ്ങൾക്ക് സമയബന്ധിതമായ നീതി, സാമൂഹിക പിന്തുണ, കൗൺസലിങ്, ആരോഗ്യസംരക്ഷണം, പുനരധിവാസം, ശാക്തീകരണം എന്നിവ തേടുന്നതിനുളള അധികാരം ഉണ്ടെന്നുംയുഎൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നു.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഇന്ത്യൻ സർക്കാർ എടുത്തിട്ടുളള നടപടികൾ സ്വാഗതാർഹവും അടിയന്തരപ്രധാന്യമുളളതുമാണ് എന്ന കാര്യം യു എൻ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നുവെന്നും അവർ നിലപാടെടുത്തു. ലിംഗാധിഷ്ഠിത അക്രമങ്ങളിലേക്ക് നയിക്കുന്ന സാമൂഹികരീതികളും പുരുഷന്മാരുടേയും ആൺകുട്ടികളുടേയും പെരുമാറ്റവും അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിനും സമൂഹത്തിനും പിന്തുണ നൽകുന്നത് യുഎൻ തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി മരിച്ചതിനെ തുടർന്ന രാജവ്യാപക പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് ഇക്കാര്യത്തിൽ യുഎൻ ആശങ്ക അറിയിച്ചിരിക്കുന്നത് എന്നകാര്യം ശ്രദ്ധേയം.
https://www.facebook.com/Malayalivartha


























