വീട്ടില്‍ കയറി വെടിയുതിര്‍ത്ത് രണ്ടുപേരെ പരുക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി റിമാന്‍ഡില്‍

ഞായറാഴ്ച രാത്രി പെരുവങ്കരയിലെ ചീരാമ്പത്ത് പോക്കര്‍ ഹാജിയുടെ വീട്ടില്‍ കയറി വെടിയുതിര്‍ത്ത കേസില്‍ ജാതിയേരിക്കു സമീപം ചെറുമോത്ത് സ്വദേശി കോട്ടാലന്റവിട ബഷീറിനെ(47) പൊലീസ് അറസ്റ്റ് ചെയ്തു. പോക്കര്‍ ഹാജിയുടെ മകനും ആര്‍ആര്‍ടി മെംബറുമായ അഫ്‌സലിന്റെ (32) പരാതിയിലാണ് കേസെടുത്തത്. അഫ്‌സലിനും അനുജന്‍ അസ്ലമിനും പരുക്കേറ്റു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സംഭവത്തിനിടയില്‍ മര്‍ദനമേറ്റ ബഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷമാണ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. വധശ്രമത്തിനാണ് കേസ്. ബഷീറിനെ മര്‍ദിച്ചു എന്നതിന് മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തു. ബഷീര്‍ കൊണ്ടുവന്നതായി പറയപ്പെടുന്ന എയര്‍ഗണ്‍ എആര്‍ ക്യാംപിലേക്ക് പരിശോധനയ്ക്ക് അയച്ചു.
ബഷീറിന്റെ അനുജനെ കണ്ടെയ്ന്‍മെന്റ് സോണില്‍ രാത്രി കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍ആര്‍ടി മെംബറായ അഫ്‌സല്‍ ചോദ്യം ചെയ്തിരുന്നു. ഈ വിരോധമാണ് ബഷീറിനെ പ്രകോപിപ്പിച്ചതെന്നാണ് പറയുന്നത്. ബഷീര്‍ വീട്ടിലെ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കു നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ തടഞ്ഞു വച്ച് പൊലീസില്‍ ഏല്‍പിച്ച ബഷീര്‍ പൊലീസ് വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് വരുത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബഷീറിനെ മര്‍ദിച്ചവരെ കണ്ടെത്താനും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























