കണ്ണോത്ത് യുപി സ്‌കൂളിനു സമീപം കടവരാന്തയില്‍ കണ്ട വ്യാജ 'ബോംബ് 'പരിഭ്രാന്തി പരത്തി!

ഇന്നലെ രാവിലെ കട തുറക്കാന്‍ എത്തിയ കടയുടമ കിഴക്കന്‍ പേരാമ്പ്ര കണ്ണോത്ത് യുപി സ്‌കൂളിനു സമീപമുള്ള തന്റെ കടവരാന്തയില്‍ ബോംബ് പോലുള്ള ഒരു വസ്തു കണ്ടെത്തി. ഡയനാമൈറ്റ് ബോംബിനോട് സാദൃശ്യമുണ്ട്. കഴിഞ്ഞ മാസം അല്‍പം അകലെ കണ്ണി പൊയിലില്‍ കനാലിന് സമീപം നാടന്‍ ബോംബ് പൊട്ടിയിരുന്നു.
നാദാപുരത്തു നിന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധിച്ചെങ്കിലും ഇതു സ്‌ഫോടനശേഷിയുള്ളതല്ലെന്നു സ്ഥിരീകരിച്ചു. മോട്ടറിന് ഉപയോഗിക്കുന്ന വലിയ കപ്പാസിറ്ററില്‍ ഗ്രില്‍റ്റ് പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞ് രണ്ട് വയറുകള്‍ പിടിപ്പിച്ച നിലയിലായിരുന്നു. പെരുവണ്ണാമൂഴി സബ് ഇന്‍സ്‌പെക്ടര്‍മാരായ എ.കെ.ഹസന്‍, സതീശന്‍ വാഴോത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും എത്തി പരിശോധന നടത്തി.
കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ സമാധാനം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ബിജെപി പഞ്ചായത്ത് സമിതി പ്രതിഷേധിച്ചു. എ.ബാലചന്ദ്രന്‍, തയ്യില്‍ വിജയന്‍, കെ.സി.പ്രേമ ദാസ്, ധനീഷ് പൊയില്‍ കണ്ടി, ബാലന്‍ കളരിക്കണ്ടി മീത്തല്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha


























