എൻറെ കെഎസ്ആർടിസി; ടിക്കറ്റ് ബുക്ക് ചെയ്യാനും വിവിധ റൂട്ടുകളുടെ ബസ് സമയം അറിയാനും മൊബൈൽ ആപ്പ്

കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാനും വിവിധ റൂട്ടുകളുടെ ബസ് സമയം അറിയാനും മൊബൈൽ ആപ്പ് (Ente KSRTC) ഇന്ന് പുറത്തിറക്കി. ഇന്ന് രാവിലെ 10. 30 ന് ആപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുകയുണ്ടായി . കെഎസ്ആർടിസി ബസുകൾ ഏതു വഴി എപ്പോൾ എത്തുമെന്നും നിലവിൽ എവിടെയെത്തിയെന്നും അറിയാനും ആപ്പ് ഉപയോഗമാക്കാം. ഇതിനായി 5500 ബസുകളിൽ ജിപിഎസ് സ്ഥാപിച്ചാണ് ആപ്പിൻ്റെ പ്രവർത്തനം നടത്തുന്നത്. അടുത്ത സ്റ്റോപ്പ് ഏതാണെന്ന് എഴുതിക്കാണിക്കും ഒപ്പം വാർത്തയും പാട്ടും കേൾക്കാം ബസിൽ യാത്ര ചെയ്യുന്നവർക്ക് അപ്പ് പ്രയോജനപ്പെടുത്തുവാൻ കഴിയും.
അതേസമയം ജനതാ സർവീസ് എന്ന് പേരിട്ടിരിക്കുന്ന കെഎസ്ആർടിസിയുടെ പുതിയ അൺ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകളുടെയും കെഎസ്ആർടിസിയുടെ പുതിയ പാഴ്സൽ സർവീസായ കെഎസ്ആർടിസി ലോജിസ്റ്റിക്സിൻ്റെയും ലോഗോ പ്രകാശനവും ഉദ്ഘാടന ചടങ്ങിൽ നടക്കും. ആൻഡ്രോയ്ഡ്/ ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ എൻ്റെ കെഎസ്ആർടിസി ആപ്പ് ലഭ്യമാകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.
https://www.facebook.com/Malayalivartha


























