അഴിമതികളുടെയെല്ലാം സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് സുരേന്ദ്രൻ, ഇത്രയും നുണയനായ ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ആദ്യമാണെന്നും ചെന്നിത്തല! ഒന്ന് 'പിഴച്ചാല്‍'..: മൂന്നിൽ ? ശിവശങ്കർ അറസ്റ്റിലേക്ക്? എല്ലാം മറ നീക്കി പുറത്തേക്ക്.. തലയിൽ കൈവെച്ച് മുഖ്യൻ; ഗോളടിച്ച് ചെന്നിത്തലയും സുരേന്ദ്രനും....

സ്വപ്ന കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും പുറത്ത് വരുകയാണ്. ഇപ്പോഴിതാ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ച് എയാണ് വിളിപ്പിച്ചതോടെ ചെന്നിത്തലയുടെയും സുരേന്ദ്രന്റെയും വാദങ്ങൾ ശരിവെയ്ക്കുകയാണ്.
വെള്ളിയാഴ്ചയാണ് മൂന്നാം തവണയും ശിവശങ്കറിനെ ചോദ്യം ചെയ്യുക. സെക്രട്ടേറിയറ്റിലെ സി.സി. ടിവി ദൃശ്യങ്ങളാകും അദ്ദേഹത്തിന്റെ ഇനിയുള്ള ഭാവി നിശ്ചയിക്കുക. ചോദ്യംചെയ്യലിനായി നാളെ ഹാജരാകാന്‍ കസ്റ്റംസ് അദ്ദേഹത്തിനു നോട്ടീസ് നല്‍കി കഴിഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ ഗൗരവമായ ആരോപണങ്ങളാണു ശിവശങ്കറിനെതിരേയുള്ളത്.
അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാല്‍, യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍, സെയ്ന്‍ വെഞ്ച്വേഴ്‌സ് ഡയറക്ടര്‍ പി.വി. വിനോദ് എന്നിവരെ സാക്ഷിയാക്കി. രണ്ടാംപ്രതി സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മില്‍ നല്ല അടുപ്പമുണ്ടെന്നും ലോക്കറെടുത്തു നല്‍കിയതടക്കം എല്ലാം ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നും സമ്മതിച്ചതോടെയാണു വേണുഗോപാലിനെ സാക്ഷിയാക്കിയത്. സ്വപ്‌നയുടെയും വേണുഗോപാലിന്റെയും സംയുക്ത ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ പണം ശിവശങ്കറിന്റേതാണെന്നാണു നിഗമനം
കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. പ്രതിയായ സ്വപ്നയുമായി മൂന്നു വര്‍ഷമായി ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. യുഎഇ കോണ്‍സുലേറ്റ് ജോലിയില്‍ നിന്നൊഴിഞ്ഞ സ്വപ്ന പിന്നീട് സ്‌പേസ് പാര്‍ക്ക് പ്രോജക്ടില്‍ പ്രവേശിച്ചപ്പോള്‍ പരിചയപ്പെടുത്തിയതും ശിവശങ്കറാണ്. ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയെ പലതവണ സ്വപ്ന സന്ദര്‍ശിച്ചുവെന്ന കണ്ടെത്തലുകളും കേസില്‍ നിര്‍ണായകമാണ്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ചുപേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍,ഷിബു ബേബി ജോണ്‍, എംഎല്‍എമാരായ ടി വി ഇബ്രാഹിം,വി എസ്.ശിവകുമാര്‍ എന്നിവരാണ് മാര്‍ച്ചില്‍ പങ്കാളികളായത്. സ്വപ്ന സുരേഷിന് നിയമനം നല്‍കിയത് താന്‍ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനമെന്നാണ് പറഞ്ഞിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് എല്ലാ ഒത്താശയും മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തുനല്‍കി. വൈകുന്നേരം പത്രസമ്മേളനം നടത്തി നുണബോംബുകള്‍ പൊട്ടിക്കുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി അധംപതിച്ചെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും നുണയനായ ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ആദ്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയ യുഡിഎഫ് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സമരം പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ യുഡിഎഫിനുള്ളില്‍ നിന്നുതന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം തിരുത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തന്നെ സര്‍ക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 12-ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധ പരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ സംസ്ഥാനത്ത് നടക്കുന്ന അഴിമതികളുടെയെല്ലാം സൂത്രധാരൻ മുഖ്യമന്ത്രിയാണെന്നാരോപിച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. സ്വപ്ന സുരേഷിന്റെ നിയമനമടക്കം എല്ലാം മുഖ്യമന്ത്രിക്കറിയാമെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇഡി കുറ്റപത്രം നൽകി 24 മണിക്കൂർ കഴിഞ്ഞിട്ടും ഇതിനെപ്പറ്റി മുഖ്യമന്ത്രിയുടെ മൗനം അമ്പരപ്പിക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു.'കുറ്റം അംഗീകരിക്കുന്നുവെങ്കിൽ അത് സമ്മതിക്കണം. സംസ്ഥാനത്തെ വികസനത്തിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. എന്നാൽ ഇത് പച്ചക്കള്ളമാണ്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുവദിച്ച പദ്ധതികൾ പോലും സംസ്ഥാനസർക്കാരിന്റേതാക്കി തീർത്ത് ഉദ്ഘാടനം ചെയ്യുന്നതാണ് ഇപ്പോൾ നടക്കുന്നതെന്നും സുരേന്ദ്ര ആവർത്തിച്ചു.
https://www.facebook.com/Malayalivartha



























