Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അന്ന് സോളാറിൽ സരിതയുടെ കത്തും മൊഴികളും പ്രതിപക്ഷത്തെ കുടിക്കിയെങ്കിൽ ഇന്ന് സ്വപ്നയുടെ മൊഴികളിൽ പെട്ട് പിണറായി... താൻ സ്വർണക്കടത്തിന് കൂട്ടുനിന്നുവെന്നോ ?’’ ‘‘ആ പൂതിയങ്ങ് മനസ്സിൽ വെച്ചാൽ മതി’’ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ഏത് അന്വേഷണ ഏജൻസി വന്നാലും മടിയിൽ കനമില്ലാത്തതിനാൽ വഴിയിൽ ഭയക്കേണ്ടതില്ലെന്ന നിലപാടിന്റെ പ്രഖ്യാപനങ്ങളായിരുന്നു... ഇനി സർക്കാരിന്റെ കളി കോടതിയിൽ..

09 OCTOBER 2020 09:13 AM IST
മലയാളി വാര്‍ത്ത

സ്വർണക്കടത്ത് കേസിൽ ശിവശങ്കറും സ്വപ്നയും തമ്മിലുള്ള അടുപ്പം കൂടുതൽ പുറത്ത് വരുമ്പോൾ സർക്കാരാണ് വെട്ടിലാവുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എം. ശിവശങ്കറിനെ കണ്ടിട്ടുണ്ടെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി ഇ.ഡി. കുറ്റപത്രത്തിന്റെ ഭാഗമായതോടെ, അന്വേഷണത്തിൽ രാഷ്ട്രീയലക്ഷ്യമെന്ന വിമർശനം സർക്കാർ ഉയർത്താനാണ് സാധ്യത.

അന്വേഷണം ശരിയായ ദിശയിലാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മുഖ്യമന്ത്രി മുമ്പ് നല്ലസർട്ടിഫിക്കറ്റ് നൽകിയിരുന്നു.സ്വപ്നയുടെ മൊഴി ഇഴകീറി പരിശോധിച്ചാൽ മുഖ്യമന്ത്രിയെ ആരോപണത്തിൽനിന്ന് സുരക്ഷിത അകലത്തിൽ നിർത്താമെന്നാണ് ഭരണനേതൃത്വത്തിന്റെ വിലയിരുത്തൽ. കോൺസൽ ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലാണ് സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി പരിചയം എന്നതിൽ അപകടമില്ല. സ്പേസ് പാർക്കിലെ ജോലിക്കാര്യം മുഖ്യമന്ത്രിയോട് പറയാമെന്ന് ശിവശങ്കർ പറഞ്ഞതായാണ് സ്വപ്നയുടെ മൊഴി. ശിവശങ്കർ ഇക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നതിന് സ്ഥിരീകരണമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ശിവശങ്കറിനെ കണ്ടുവെന്നത് വ്യക്തിപരമായ ബന്ധത്തിനുള്ള കാരണമാകുന്നില്ല. തന്റെ അറിവോടെയല്ല സ്വപ്നയുടെ നിയമനമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാദം. കുറ്റപത്രം വന്നതോടെ മുഖ്യമന്ത്രി നുണ പറയുന്നുവെന്ന ആക്ഷേപവുമായി പ്രതിപക്ഷവും രംഗത്തിറങ്ങി.

മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരേയുയർന്നിരുന്ന ആരോപണം മുഖ്യമന്ത്രിയിലേക്ക് നേരിട്ട് വരുന്നുവെന്നതാണ് കുറ്റപത്രത്തിലൂടെ ഉണ്ടായ മാറ്റം. ‘‘താൻ സ്വർണക്കടത്തിന് കൂട്ടുനിന്നുവെന്നോ ?’’ ‘‘ആ പൂതിയങ്ങ് മനസ്സിൽ വെച്ചാൽ മതി’’ എന്നു തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ഏത് അന്വേഷണ ഏജൻസി വന്നാലും മടിയിൽ കനമില്ലാത്തതിനാൽ വഴിയിൽ ഭയക്കേണ്ടതില്ലെന്ന നിലപാടിന്റെ പ്രഖ്യാപനങ്ങളായിരുന്നു. ഭരണമുന്നണിക്ക് ഒരു പരിധിവരെ ആത്മവിശ്വാസം പകർന്നതും ആ നിലപാടായിരുന്നു.

സോളാർ കേസുമായി സ്വർണക്കടത്ത് കേസിനെ താരതമ്യം ചെയ്യരുതെന്നാണ് സർക്കാരിന്റെ നിലപാടെങ്കിലും സോളാറിൽ സരിതയുടെ കത്തും മൊഴികളുമായിരുന്നു അന്ന് പ്രതിപക്ഷത്തിന്റെ കൈമുതൽ. പ്രതിയുടെ കത്തിനെക്കാൾ കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് കുറച്ചുകൂടി ബലമുണ്ടുതാനും.

എന്നാൽ ലൈഫ് മിഷനിലെ സി.ബി.ഐ. അന്വേഷണമാണ് യഥാർഥത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുക. സർക്കാർ അംഗീകരിച്ച പദ്ധതിയിൽ ഉണ്ടായ കമ്മിഷനുകളും വഴിവിട്ട സഹായങ്ങളും ഇതിനോടകം പുറത്തുവന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കരാറൊപ്പിട്ടത്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍.ഐ.എ. സ്വര്‍ണക്കടത്തുകാര്‍ യു.എ.ഇ. സുരക്ഷിതകേന്ദ്രമാക്കി മാറ്റുന്നുവെന്നും ഉപജീവനമാര്‍ഗമായിട്ടല്ല പ്രതികള്‍ സ്വര്‍ണക്കടത്ത് നടത്തിയതെന്നും എന്‍.ഐ.എ. കോടതിയില്‍ പറഞ്ഞു. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ് എന്‍.ഐ.എ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രതികള്‍ക്ക് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടു. വലിയ സ്വാധീനശേഷിയുളളവരാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പിടിക്കപ്പെട്ടിരിക്കുന്നവര്‍. ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കപ്പെടാന്‍ ഇടയുണ്ട്. സ്വര്‍ണക്കടത്തുകേസില്‍ പ്രതിയാക്കപ്പെട്ട പലരും യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. മാത്രമല്ല അറസ്റ്റ് ചെയ്യപ്പെടുമെന്ന് ബോധ്യമായപ്പോള്‍ ചില ആളുകള്‍ യുഎഇയിലേക്ക് രക്ഷപ്പെടുകയും ചെയ്തു.

എന്തുകൊണ്ടാണ് ഇവര്‍ യുഎഇയിലേക്ക് രക്ഷപ്പെടുന്നത്, ഇന്ത്യയുടെ സൗഹൃദരാജ്യമായ യുഎഇയില്‍ ഇവര്‍ എങ്ങനെ സുരക്ഷിതരായി താമസിക്കുന്നു തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. വലിയതോതില്‍ സ്വര്‍ണക്കടത്ത് നടക്കുന്നത് സംബന്ധിച്ച് സെന്‍ട്രല്‍ ഇക്കണോമിക്‌സ് ഇന്റലിജന്‍സ് ബ്യൂറോ കഴിഞ്ഞവര്‍ഷം എന്‍.ഐ.എ.യെ അറിയിച്ചിരുന്നുവെന്നും എന്‍.ഐ.എ. കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചേക്കാം എന്നും സെന്‍ട്രല്‍ ഇക്കണോമിക്‌സ് ഇന്റലിജന്‍സ് ബ്യൂറോ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഈ പണം എങ്ങോട്ട് പോകുന്നു, ഇതുപയോഗിച്ച് എന്തെല്ലാം ചെയ്യുന്നു എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍.ഐ.എ. കോടതിയില്‍ പറഞ്ഞു. പ്രതികളാരും ഉപജീവനമാര്‍ഗമെന്ന നിലയിലല്ല സ്വര്‍ണക്കടത്ത് നടത്തിയിരിക്കുന്നത്. വലിയ ബിസിനസ്സുകളുളളവരുണ്ട്.

ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടന തര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ സ്വര്‍ണക്കടത്ത് നടത്തിയിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും എന്‍.ഐ.എ.ആവശ്യപ്പെട്ടു. അതേ സമയം സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് വീണ്ടും കോടതി ചോദിച്ചു. 85 ദിവസം അന്വേഷിച്ചിട്ടും തെളിവ് ശേഖരിച്ചു കഴിഞ്ഞില്ലേയെന്നും കോടതി ചോദിച്ചു. പ്രതികളെ ഭീകരവാദവുമായി ബന്ധിപ്പിക്കാന്‍ എന്തുതെളിവുകളാണ് ഉളളതെന്ന് കോടതി ചോദിച്ചു. മാത്രമല്ല സ്വര്‍ണക്കടത്ത് കേസില്‍ എങ്ങനെ യു.എ.പി.എ ചുമത്താനാകും എന്നും കോടതി ആരാഞ്ഞു. സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ല സ്വര്‍ണക്കടത്ത് എന്ന് സംശയിക്കാന്‍ കാരണമെന്താണ്.

ഓരോ തവണയും പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടുമ്പോള്‍ അപ്രകാരം ചെയ്യേണ്ടതുണ്ടോയെന്ന് കോടതികള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ട്. ഇത് കോടതിക്ക് കാണാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് എന്നുപറയുന്നത് ഒരു സാധാരണ സ്വര്‍ണക്കടത്തുകേസല്ല, കടത്തിയ സ്വര്‍ണത്തിന്റെ അളവ് യു.എ.ഇ കോണ്‍സുലേറ്റിനെ മറയായി ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇതിനെ സാധാരണ സ്വര്‍ണക്കടത്തായി പരിഗണിക്കാനിവില്ലെന്ന് എഎസ്ജി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (25 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (38 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (42 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (43 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (52 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (7 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends