തലസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നതായി റിപ്പോര്‍ട്ട്; ഇന്ന് പോസിറ്റീവായത് 679 പേര്‍ക്ക് മാത്രം

തലസ്ഥാന ജില്ലയില്‍ കൊവിഡ് രോഗവ്യാപനം കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ ഇന്ന് 679 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 775 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായിയെന്നതും ഏറെ ആശ്വാസകരമാണ്. 350 പേര്‍ക്ക് മാത്രമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം കുത്തനെ കുറയുമ്പോള്‍ കോഴിക്കോട് ജില്ലയില്‍ രോഗവ്യാപനം അതിര്‍കടക്കുകയാണ്. കോഴിക്കോട് ഇന്നും ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1264 പേര്‍ക്കാണ് ഇവിടെ കൊവിഡ് പോസിറ്റീവായത്. ഇതില്‍ 1195 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha

























