ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്നു സിബിഐ

ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്നു സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണമുള്ള ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് നല്‍കിയ സമഗ്രമായ കുറിപ്പിനൊപ്പം നല്‍കേണ്ട അനുബന്ധ രേഖകള്‍ സമര്‍പ്പിക്കുന്നതിനായാണ് സിബിഐ കൂടുതല്‍ സമയം തേടിയത്.
കേസില്‍ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ ഈ നീക്കം. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിനാണ് കത്ത് കൈമാറിയിട്ടുള്ളത്. ഒക്ടോബര്‍ എട്ടിനു കേസില്‍ വാദം കേട്ടപ്പോള്‍, സിബിഐയ്ക്കു പറയാനുള്ളതെല്ലാം ഒരു കുറിപ്പായി നല്‍കണമെന്നു ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























