യു.ഡി.എഫിന്റെ ജീവനാഡി അറ്റെന്ന് പിണറായി വിജയന്‍; യു.ഡി.എഫിന് ഉണ്ടാക്കുന്ന ക്ഷതം ചെറുതല്ലെന്നും എല്‍.ഡി.എഫിന് നല്‍കുന്ന കരുത്ത് വലുതാണെന്നും മുഖ്യമന്ത്രി

യു.ഡി.എഫിന്റെ ജീവനാഡി അറ്റുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് യു.ഡി.എഫിന് ഉണ്ടാക്കുന്ന ക്ഷതം ചെറുതല്ലെന്നും എല്‍.ഡി.എഫിന് നല്‍കുന്ന കരുത്ത് വലുതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്റെ പല ഘടകങ്ങളും ഇപ്പോള്‍ എല്‍.ഡി.എഫിന്റെ കൂടെയുണ്ട്. കെ.എം. മാണിയും നേരത്തെ എല്‍.ഡി.എഫുമായി സഹകരിച്ചിട്ടുണ്ട്. കെ.എം. മാണിയെ ഏറ്റവും അധികം വേദനിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ഉപാധികളില്ലാതെ സഹകരിക്കുമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. രാജ്യസഭ സീറ്റ് പിന്നീട് തീരുമാനിക്കേണ്ട വിഷയമാണ്. സീറ്റുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സമയമായിട്ടില്ല. കേരള കോണ്‍ഗ്രസിന് എല്‍.ഡി.എഫിനോട് സഹകരിക്കാന്‍ നയപരമായ പ്രശ്‌നമില്ല. എല്‍.ഡി.എഫ് വിട്ടു പോകില്ലെന്നും യു.ഡി.എഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാണി സി.കാപ്പന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























