സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്... കോവിഡ് മുക്തമാകുന്ന ആദ്യ മൂന്ന് പഞ്ചായത്തുകള്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്നവരുടെ ഉറവിടം അറിയാത്തവരുടെയും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെയും എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് ആശങ്കയുണ്ടാക്കുന്നുണ്ട്. പത്തു ലക്ഷത്തില്‍ 8911 കേസുകള്‍ എന്ന നിരക്കിലാണ് സംസ്ഥാനത്ത് കാണപ്പെടുന്നത്. ദേശീയ ശരാശരി 6974 ആണ്. കേസുകളുടെ വര്‍ധനവില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കോവിഡ് മുക്തമാകുന്ന സംസ്ഥാനത്തെ ആദ്യ മൂന്ന് പഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വാര്‍ഡുകള്‍, ഡിവിഷന്‍, കൗണ്‍സില്‍ എന്നിങ്ങനെ വേര്‍തിരിച്ചായിരിക്കും സമ്മാനം. സംസ്ഥാനത്തിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും ഒപ്പം കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























