ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. വട്ടപ്പാറ കുഴനാട് കല്ലയം വട്ടവിള പഴവിള വീട്ടില്‍ ബാബുക്കുട്ടന്‍ എന്ന ബാബുവിനെയാണ് കോടതി ശിക്ഷിച്ചത്. ഇയാളുടെ ഭാര്യ ലളിതയെയാണ് കൊലപ്പെടുത്തിയത്.
പിഴയൊടുക്കാത്ത പക്ഷം ആറു മാസത്തെ അധിക തടവനുഭവിക്കാനും ജഡ്ജി കെ. ബിജു മേനോന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. ഹീനകൃത്യം ചെയ്ത പ്രതി പ്രൊബേഷന്‍ ഓഫന്റേഴ്‌സ് നിയമത്തില്‍ വിവക്ഷിക്കുന്ന നല്ല നടപ്പിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. പിഴത്തുക റവന്യൂ റിക്കവറി പ്രകാരം ഈടാകുന്ന പക്ഷം ലളിതയുടെ ആശ്രിതര്‍ക്ക് നല്‍കണം. കൂടാതെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍ നിന്നും മതിയായ തുക ആശ്രിതരുടെ ഭാവി നന്‍മക്കായി നല്‍കാനും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.
2010 നവംബര്‍ 3 ന് രാത്രി 8 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുടെ ചാരിത്ര ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് പ്രതി വഴക്കുണ്ടാക്കി. ഇത് കേട്ട മകന്‍ പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ മകനെ പ്രതി വീട്ടില്‍ നിന്നിനിറക്കി വിടുകയായിരുന്നു. മകന്‍ ഒരു ബന്ധുവീട്ടില്‍ പോകുകയും ചെയ്തു. തുടര്‍ന്ന് നടന്ന വഴക്കില്‍ പ്രതി വീട്ടു വരാന്തയില്‍ കത്തിക്കൊണ്ടിരുന്ന മണ്ണെണ്ണ വിളക്കെടുത്ത് ഭാര്യയുടെ മുഖത്ത് എറിഞ്ഞു. വിളക്കില്‍ നിന്നും മണ്ണെണ്ണ ശരീരമാസകലം വീണ് ഗുരുതരമായി പൊള്ളലേറ്റ ലളിതയുടെ നിലവിളി കേട്ടെത്തിയ സ്ഥലവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിസയിലിരിക്കെ മൂന്നാം നാള്‍ നവംബര്‍ 6 ന് മരണത്തിന് കീഴടങ്ങി.
ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. വട്ടപ്പാറ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടര്‍ കെ.ഒ. അശോകന്‍ ഹാജരായി.
https://www.facebook.com/Malayalivartha

























