സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ... ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ചര്‍ച്ചയാകും

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ചര്‍ച്ചയാകും. മുന്നണി വിപുലീകരണത്തിന്റെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയും ഇന്ന് തിരുവനന്തപുരത്ത് നടക്കും.ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് ആരും എതിരല്ലെന്ന് കഴിഞ്ഞ രണ്ടുദിവസമായി നടന്ന ഇടതുനേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായി കഴിഞ്ഞു. ഇനി വേണ്ടത് ഔദ്യോഗിക തീരുമാനങ്ങളാണ്.
ഇന്ന് ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗം പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി ജോസിനെ വരുന്നതില്‍ സന്തോഷമെന്ന് അറിയിക്കും. മറ്റു പാര്‍ട്ടികളുമായി ആലോചിച്ച് ഇടതുമുന്നണിയില്‍ അന്തിമ തീരുമാനമെന്നും സിപിഎം സെക്രട്ടറിയേറ്റ് പരസ്യനിലപാട് എടുക്കും. പാല സീറ്റില്‍ എന്‍സിപിയും ജോസ് വിഭാഗവും ഉറച്ച് നില്‍ക്കുമ്പോള്‍ പ്രശ്‌ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ കടമ്പ
ജോസ് കെ മാണി യുഡിഎഫിനെ തള്ളി പറഞ്ഞതോടെ സിപിഐയുടെ എതിര്‍പ്പും ഇല്ലാതെയായിരിക്കെയാണ്.
https://www.facebook.com/Malayalivartha

























