തലസ്ഥാനത്ത് ജോസ് കെ മാണിയുടെ കൂടിക്കാഴ്ചകള്‍ സജീവം... എ.കെ.ജി സെന്ററില്‍ ഇടതു നേതാക്കളെ കണ്ട് ജോസ് കെ.മാണി, ഇടതുമുന്നണി പ്രവേശനം ഉടനുണ്ടെന്ന് ജോസ്

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം വേഗത്തിലാക്കാനൊരുങ്ങി സി.പി.എം . സി.പി.എം ആശിര്‍വാദത്തോടെ തലസ്ഥാനത്ത് ജോസ് കെ മാണിയുടെ കൂടിക്കാഴ്ചകള്‍ സജീവമായി നടക്കുകയാണ്. കൂടിക്കാഴ്ചകള്‍ക്കായി എ.കെ.ജി സെന്ററിന്റെ വാഹനത്തിനേയും ഡ്രൈവറിനെയുമാണ് ജോസിന് വിട്ടുനല്‍കിയത്.
സി.പി.എം നല്‍കിയ വാഹനത്തിലാണ് ജോസ് കാനത്തെ കാണാന്‍ എം.എന്‍ സ്മാരകത്തിലെത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് എ.കെ.ജി സെന്ററില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്ന് എല്‍.ഡി.എഫ് യോഗം ചേരാന്‍ സി.പി.എം തീരുമാനമെടുത്തേക്കും.
ജോസിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ നേതാക്കളെ മറുകണ്ടം ചാടിപ്പിക്കാന്‍ കോണ്‍ഗ്രസും പി.ജെ ജോസഫും ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ജോസിന്റെ മുന്നണി പ്രവേശനം വേഗത്തിലാക്കാനാണ് സി.പി.എം നീക്കം.
"
https://www.facebook.com/Malayalivartha























