സ്വര്‍ണക്കടത്തില്‍ സ്വപ്നാ സുരേഷ് മുഖം മാത്രമായിരുന്നുവെന്നും പിന്നില്‍ മുന്‍ ഐ.ടി. സെക്രട്ടറി ശിവശങ്കറാകാമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍...

സ്വര്‍ണക്കടത്തില്‍ സ്വപ്നാ സുരേഷ് മുഖംമാത്രമായിരുന്നുവെന്നും പിന്നില്‍ മുന്‍ ഐ.ടി. സെക്രട്ടറി ശിവശങ്കറാകാമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. ഇടപാടുകളുടെയെല്ലാ നേട്ടവും ശിവശങ്കറിലേക്കാണ് എത്തിയത്.
സ്വര്‍ണം കടത്തിയപ്പോള്‍ ശിവശങ്കര്‍ വഹിച്ചിരുന്ന സ്ഥാനം കണക്കിലെടുത്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയില്‍ പറഞ്ഞു. ഇ.ഡി.യും കസ്റ്റംസും അറസ്റ്റുചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ജാമ്യം തേടി മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയിലെ വിശദവാദത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടുമണിക്കൂറോളം വാദംകേട്ടശേഷം ജസ്റ്റിസ് അശോക് മേനോന്‍ ഹര്‍ജി ഒക്ടോബര്‍ 28 -ന് വിധിപറയാനായി മാറ്റി. അതുവരെ അറസ്റ്റുപാടില്ലെന്നും കോടതി വ്യക്തമാക്കി. സാമ്പത്തിക കുറ്റകൃത്യം സമൂഹത്തിനെതിരായ പ്രവൃത്തിയാണെന്ന് കസ്റ്റംസിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാര്‍ പറഞ്ഞു.
ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കുറ്റപ്പെടുത്തി. എന്നാല്‍ എന്‍ഫോഴ്സുമെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍പോലും പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ആരോപിക്കുന്നതെന്ന് ശിവശങ്കറിനായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി. വിജയഭാനു വാദിച്ചു. ഹോട്ടലില്‍ മുറിയോ ആശുപത്രിയില്‍ ചികിത്സയോ കിട്ടാത്ത തൊട്ടുകൂടാത്തവനായി ശിവശങ്കര്‍ മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















