ഊട്ടിയിലേക്ക് പഠന യാത്ര പോയപ്പോൾ 45ക്കാരന്റെ മനസ്സിൽ കയറിയത് വിദ്യാര്‍ത്ഥി! തക്കം പാർത്തിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് സംഭവിച്ചത്... ബാലുശ്ശേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകൻ അറസ്റ്റിലായതോടെ സംഭവിച്ചത്...

പഠന യാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ തിരുവനന്തപുരം ആറ്റിങ്ങള്‍ സൂദാ മന്‍സിലില്‍ സിയാദ്(45) ആണ് അറസ്റ്റിലായത്.
പോക്‌സോ നിയമപ്രകാരമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഊട്ടിയിലേക്ക് പഠന യാത്ര പോയപ്പോഴാണ് സംഭവം.
തിരികെ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ പ്രിന്‍സിപ്പലിന് എതിരെയും പീഡനത്തിന് കൂട്ടു നിനെന്ന പരാതിയില്‍ മറ്റൊരു അധ്യാപകന് എതിരെയും പോലീസ് കേസെടുത്തു.
ഇതിനിടെ പെണ്‍കുട്ടിയുടെ പരാതിയില്‍ നടപടി എടുക്കാത്തത് അന്വേഷിക്കാന്‍ വിദ്യാര്‍ത്ഥിനിയുടെ ബന്ധു സ്‌കൂളില്‍ എത്തുകയും പ്രതികളായ അധ്യാപകരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. വിദ്യാര്‍ത്ഥിയുടെ ബന്ധു മര്‍ദ്ദിച്ചു എന്നാരോപിച്ച് അധ്യാപകനും പരാതി നല്‍കി.
ഈ പരാതിയില്‍ വിദ്യാര്‍ത്ഥിനിയുടെ ബന്ധുവിന് എതിരെയും പോലീസ് കേസെടുത്തു. പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാതിരുന്നതോടെയാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനി പോലീസില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha