Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

കുമ്മനം വേട്ടയാടപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി.. എപ്പോഴൊക്കെ അദ്ദേഹത്തിന് ഉന്നത പദവികൾ ലഭിച്ചിട്ടുണ്ടോ അപ്പോഴേക്കും കൂർത്ത പാരകൾ പിന്നാലെ പോയിട്ടുണ്ട്... കുമ്മനത്തെ ആറന്മുളയിലെ കള്ളകേസിൽ കുടുക്കിയത് ആരാണ്? തട്ടിപ്പ് കേസിന് പിന്നിൽ സ്വന്തം പാർട്ടിക്കാരെന്നും മുൻ നേതാവിന്റെ വെളിപ്പെടുത്തൽ...

26 OCTOBER 2020 04:03 PM IST
മലയാളി വാര്‍ത്ത

കുമ്മനം രാജശേഖരനെതിരെ ഉണ്ടായ സാമ്പത്തിക കേസ് സൃഷ്ട്ടിച്ച പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. എന്നാലിപ്പോഴിതാ കുമ്മനം രാജശേഖരനെതിരെ രാഷ്ട്രീയമായി ഒതുക്കാനാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണസമിതി അംഗമാക്കിയതെന്ന് മുൻ നേതാവ് ആർഎസ് വിനോദ്. ഗവർണർ പദവി രാജിവെച്ച ശേഷം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ താമസിച്ചിരുന്ന അദ്ദേഹത്തെ ഇവിടെ നിന്ന് ഇറക്കിവിട്ടുവെന്നും ഇപ്പോഴത്തെ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നിൽ പാർട്ടിയിലെ ഒരു വിഭാഗമാണെന്നും ബിജെപി സഹകരണ സെൽ മുൻ കൺവീനർ കൂടിയായ ആർഎസ് വിനോദ് ആരോപിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് വിനോദ്, സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ പേരെടുത്ത് പറയാതെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെയാണ്...

"നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം
വിശപ്പുമകറ്റാം മുടിയും മിനുക്കാം "
രാജേട്ടൻ ഇനി മിണ്ടില്ല.
രാജേട്ടനു വേണ്ടി ആരും മിണ്ടാതിരിക്കരുത് ......
എന്റെ ജീവിതത്തിൽ ഏറെ വിഷമിച്ച ദിവസമായിരുന്നു ഇന്നലെ .
രാജേട്ടൻ എന്ന, രാജർഷി എന്ന, കുമ്മനം രാജേട്ടനെ പൂർണ്ണമായ അർത്ഥത്തിൽ ഇന്നലെത്തെ മാതൃഭൂമി ദിനപത്രത്തിന്റെ ഭാഷ കടം എടുത്ത് പറഞ്ഞാൽ കുമ്മനത്തെ “FINISH" ചെയ്ത ദിവസം. "അതേ, ഒരർത്ഥത്തിൽ പറഞ്ഞാൽ അത് ശരിയാണ്.

സമീപദിവസങ്ങളിലെ സംഭവ വികാസങ്ങൾ പരിശോധിക്കുമ്പോൾ,
ഋഷിതുല്യനായ കുമ്മനം എന്തുകൊണ്ട് ചിലർക്ക് അനഭിമതനാവുന്നു? ഇന്ന് ജീവിച്ചിരിക്കുന്നവരിൽ,
തന്റെ ജീവിതം മുഴുവൻ ഒരു പ്രസ്ഥാനത്തിന് സമർപ്പിച്ച ഒരു സാമൂഹ്യ പ്രവർത്തകൻ കേരളത്തിൽ വേറെയുണ്ടോ ? ഇല്ലെന്ന് അർത്ഥശങ്കക്കിടയില്ലാതെ പറയാം. എപ്പോഴൊക്കെ രാജേട്ടൻ എന്ന മഹായോഗി ഏതെങ്കിലും മേഖലയിൽ ഔന്നത്യം നേടുന്നുവോ അപ്പോഴെല്ലാം അദ്ദേഹം നിർദാഷണ്യം വെട്ടി നിരത്തപ്പെടുന്നു. "വെറുതേ പറഞ്ഞതല്ലാ ഒന്ന് വെറുതേ ചരിത്രം ചികഞ്ഞാൽ മതി". പണ്ട് തനിക്ക് ലഭിച്ച ജോലി (FOOD CORPORATION OF INDIA - GENERAL MANAGER) പുല്ലു പോലെ വലിച്ചെറിഞ്ഞ് സമാജ സേവനത്തിനിറങ്ങിയ മനുഷ്യൻ പിന്നീട് ഗവർണ്ണർ പദവിയും അലങ്കരിക്കുന്നത് നാം കണ്ടു.

കുമ്മനം വേട്ടയാടപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. എപ്പോഴൊക്കെ അദ്ദേഹത്തിന് ഉന്നത പദവികൾ ലഭിച്ചിട്ടുണ്ടോ അപ്പോഴേക്കും കൂർത്ത പാരകൾ പിന്നാലെ പോയിട്ടുണ്ട്. സാരമില്ല. കഴിഞ്ഞ ദിവസം വരെ ......
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കുമ്മനത്തെ POST ചെയ്തു ആരായിരുന്നു അതിന്റെ ബുദ്ധി കേന്ദ്രം. അരിയാഹാരം കഴിക്കുന്നവർ മനസ്സിലാക്കട്ടെ . ജില്ലാ മജിസ്ട്രേറ്റ് അദ്ധ്യക്ഷനായ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിൽ കുമ്മനത്തെ ഉൾപ്പെടുത്തിയതോടു കൂടി അദ്ദേഹത്തെ എന്നേക്കുമായി വായടപ്പിച്ചു. ഇനി കുമ്മനം രാഷ്രീയം പറയില്ല. ഒരു വെടിക്ക് രണ്ട് പക്ഷി.
രാജേട്ടൻ ഇനി മിണ്ടില്ല. രാജേട്ടനു വേണ്ടിയും ആരും മിണ്ടില്ല ...

രാജേട്ടനെ ഗവർണർ പദവി കൊടുത്ത് നാടുകടത്താൻ ശ്രമിച്ച ക്ഷുദ്രശക്തികൾ തന്നെയാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പുതിയ നിയോഗത്തിന് പിന്നിലും . ഇത് വൃത്തികെട്ട കളി കണ്ടിട്ടും കേട്ടിട്ടും മിണ്ടാതിരിക്കുന്നവർ ഓർക്കുക, പ്രസ്ഥാനത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരബലിദാനികളുടെ ചോര കൊണ്ടാണ് നിങ്ങളുടെ സിംഹാസനങ്ങൾ ബലപ്പിച്ചിട്ടുള്ളത്.

ഒരു മുണ്ടും ഒരു ഷർട്ടും ഒരു തോർത്തും ഒരു കറുത്ത സഞ്ചിയും മാത്രം മതി രാജേട്ടന് . എന്നെപ്പോലെ എല്ലാർക്കും അറിയുന്ന ഇത് ഇപ്പോൾ പറയാൻ ഒരു കാരണം കൂടി ഉണ്ട്. സംഘനിർദ്ദേശപ്രകാരം ഗവർണർ പദവി ഉപേക്ഷിച്ച് വന്നതിന് ശേഷം തെരെഞ്ഞെടുപ്പിൽ മത്സരിച്ച് അദ്ദേഹത്തെ തോല്പിച്ചു നാണം കെടുത്തിയിട്ടും അദ്ദേഹത്തിന് സംസ്ഥാന കാര്യാലയിൽ ഒരു മുറി ഉണ്ടായിരുന്നു. ആ മുറിയിൽ നിന്നും "കടക്ക് പുറത്ത് "എന്ന് പറഞ്ഞ പിണറായി വിജയനെപ്പോലുള്ള അഭിനവ മാടമ്പി അധ്യക്ഷന്മാർ സംഘടനയുടെ പതിനാറടിയന്തിരം കണ്ടിട്ടേ പോകൂ ..... സംസ്ഥാന കാര്യാലയത്തിൽ നിന്നും ഇറക്കി വിട്ട രാജേട്ടൻ തന്റെ തോൾ സഞ്ചിയും തുണികളുമെടുത്ത് നേരേ പോയത് ആറന്മുളയിലെ ശബരി ബാലാശ്രമത്തിലേക്കാണ് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്.

തെറ്റുണ്ടെങ്കിൽ തിരുത്തട്ടെ ഇറക്കി വിട്ടവർ. എന്നെ പ്രതിയാക്കി വ്യാജ കോഴ ആരോപണം മെനഞ്ഞ് രാജേട്ടൻ അടക്കം ഉള്ള സംസ്ഥാന നേതാക്കളെ ഉൾപ്പെടുത്താൻ ശ്രമിക്കുകയും വാർത്തകൾ ചാനലുകൾക്ക് ചോർത്തി നൽകുകയും ചെയ്തു. ഈ വിഷയം പാർലമെന്റിനകത്തുപോലും ചർച്ച ചെയ്യപ്പെടുന്ന വിധത്തിലേക്ക് സ്വന്തംപാർട്ടിയെ ചെളിവാരിയെറിയാൻ ശ്രമിച്ച ശക്തികൾ ഈ പ്രസ്ഥാനത്തിന്റെ കടയ്ക്കൽ കത്തി വെച്ചു കൊണ്ടിരിക്കുന്നു. കാലം മാപ്പു തരില്ല എന്ന് മാത്രമേ ഇതിനെ കുറിച്ച് പറയാനുള്ളൂ .

കുമ്മനത്തെ ആറന്മുളയിലെ കള്ളകേസിൽ കുടുക്കിയത് ആരാണ് ?ഹരികൃഷ്ണൻ നമ്പൂതിരി എന്നാണ് ഉത്തരമെങ്കിൽ ആ മണ്ടത്തരം ഞാൻ വിശ്വസിക്കില്ല. "പാർട്ടിക്കുള്ളിലെ ഹരികൃഷ്ണന്മാരാണ്". ഹരികൃഷ്ണന്റെ ഫോൺ കോളുകൾ ബന്ധപ്പെട്ടവർ പരിശോധിക്കട്ടെ, പാർട്ടി ഒരു നിഷ്പക്ഷ അന്വേഷണം നടത്തട്ടെ . അപ്പോഴറിയാം കതിരും പതിരും.

നേമം പോലുള്ള വീണ്ടും ജയസാധ്യത ഉള്ള ഒരു നിയോജകമണ്ഡലത്തിൽ കുമ്മനത്തെ മത്സരിപ്പിക്കണമെന്നുള്ള ആവശ്യവും ഇതോടെ കൂമ്പടഞ്ഞു എന്ന് കരുതേണ്ടിയിരിക്കുന്നു. ആ സീറ്റ് കണ്ണുവെച്ച യുവനേതാവിന് , തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയ തീർത്താൽ തീരാത്ത പകയും കുമ്മനത്തോടുണ്ട്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതി അംഗം എന്ന പദവി കണ്ട് സോഷ്യൽ മീഡിയയിൽ രാജേട്ടന്റെ വിവിധ ഫോട്ടോകളിട്ട് ആഘോഷിച്ചവർ ചിന്തിച്ചില്ല ഈ സാധു മനുഷ്യനോട് ചെയ്ത ചതിയുടെ ഗ്രാവിറ്റി . എന്തിനും ഏതിനും പ്രസ്ഥാനത്തിന്റെ വളർച്ചയെ സ്വന്തം അന്തസ്സായി കാണുന്ന സംഘടനക്കുവേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിരോധം തീർക്കുന്ന പാവം സൈബർ പോരാളികളായ പ്രവർത്തകരേയും വഞ്ചിച്ചു.

രാജേട്ടനെ കള്ള കേസിൽ കുടുക്കി നാലാം പ്രതിയാക്കിയപ്പോൾ ഈ വിഷയം അന്നത്തെ അന്തിചർച്ചക്ക് വിഷയമാക്കാൻ ഉച്ചയ്ക്ക് നിശ്ചയിച്ച എല്ലാ ചാനലുകളും എന്തുകൊണ്ടാണ് അതിൽ നിന്നും പിന്മാറിയത്? കാരണം പറയാം. "ഈ വിഷയമാണെങ്കിൽ ഞങ്ങൾ ചർച്ചക്കില്ലായെന്ന് ഇടതുപക്ഷ ചർച്ചാ തൊഴിലാളികൾ ചാനലുകളെ അറിയിച്ചു".

അവർക്കും അറിയാമായിരുന്നു. ഇതൊരു FABRICATED CASE ആണെന്ന് .ഇത് മാത്രം പോരെ കുമ്മനം എന്ന മഹാമനുഷ്യനെ മനസ്സിൽ കൊണ്ടുനടക്കാൻ.
എന്തുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തകർ സംഘടന വിടുന്നു? കാവിപതാക നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നവർ, കൊല്ലാൻ വാളോങ്ങുന്നവരുടെ കൊടിക്ക് കീഴിൽ ചേക്കേറുന്നു? എത്രത്തോളം നെഞ്ച് നീറിയിട്ടാവും അവർ സംഘടനയെ ഉപേക്ഷിച്ച് പോകുന്നത് ? സംഘം പരിശോധിക്കണം.
എന്നും സംഘപരിവാർ പ്രസ്ഥാനത്തോട് ചേർന്ന് നിന്നിട്ടുള്ള കേരളത്തിലെ ഒരു പ്രബല സമുദായത്തെ അവഗണിച്ചു കൊണ്ട് അതേ സമുദായ അംഗമായതിന്റെ പേരിൽ ബൂത്ത് തലം മുതൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് വരെ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടവരെ ആര് സമാധാനിപ്പിക്കും ?

ഒരു സമുദായത്തിന് മാത്രം മുൻഗണന കൊടുക്കാമെന്നും അവർക്ക് മാത്രം ചുമതലകൾ കൊടുക്കാമെന്നും ആർക്ക് മുന്നിലാണ് സംസ്ഥാന നേതൃത്വം സത്യവാങ്ങ്മൂലം സമർപ്പിച്ചിരിക്കുന്നത് ? അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന കേരളീയ സങ്കല്പത്തിന് എതിരല്ലെ? ശ്രീനാരായണഗുരുദേവൻ ഇതൊക്കെ പൊറുക്കുമോ ? രാഷ്ട്രീയ സ്വയം സേവക സംഘം മുന്നോട്ട് വെക്കുന്ന "ഹൈന്ദവ ഏകീകരണം" എന്ന Basic formula തകർക്കുന്ന സംസ്ഥാന ദേശീയ നേതാക്കളുടെ ഇത്തരം സംഘടനാ വിരുദ്ധ നിലപാടുകൾക്ക് കൂച്ചുവിലങ്ങിടണ്ടേ ....?
സംസ്ഥാന നേതൃത്വം ആത്മപരിശോധന നടത്തട്ടെ?

മിസോറാമിൽ ഗവർണ്ണർ പദവി വഹിച്ചതിന് കേന്ദ്ര സർക്കാർ ശമ്പളമായി നൽകിയ 30 ലക്ഷം രൂപയിൽ 28 ലക്ഷം രൂപയും വിവിധ ചാരിറ്റി സംഘടനകൾക്കായി വീതിച്ച് നൽകിയ ഈ ഋഷിവര്യനെ ആർക്കാണ് ഭയം ? ആരാണ് ഭയക്കുന്നത് ? ഭയക്കുന്നവർ തന്നെയാണ് ഇദ്ദേഹത്തെ വെട്ടിനിരത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സി.പി.എം. വി.എസ്.അച്യുതാനന്ദനോട് ചെയ്യുന്ന അതേ ക്രൂരത തന്നെയാണ് ഇവിടെ കുമ്മനത്തോടും ചെയ്യുന്നത്.

ഇന്ന് കേരളത്തിൽ വേരുറപ്പിച്ചിട്ടുള സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ആഴത്തിലുള്ള വേരോട്ടം പരിശോധിച്ചാൽ അറിയാം കുമ്മനം രാജശേഖരൻ എന്ന എതിരാളികൾ പോലും ബഹുമാനിക്കുന്ന രാജേട്ടൻ വഹിച്ച പങ്ക്.......

കുമ്മനം രാജേട്ടൻ എന്ന മഹാ മനുഷ്യന് ഇതൊക്കെ താങ്ങാനുള്ള ശക്തി ശബരിമല ശ്രീധർമ്മശാസ്താവ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതോടൊപ്പം അദ്ദേഹത്തിന്റെ കണ്ണുനീര് ഈ ഭൂമിയിൽ വീഴാതിരിക്കാൻ ശ്രമിക്കുക. അങ്ങനെ ഒരു തുള്ളി കണ്ണുനീരെങ്കിലും ഈ ഭൂമിയിൽ വീണാൽ ഈ പ്രസ്ഥാനം വെന്തുവെണ്ണീറായിപ്പോകും. മറക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (7 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (7 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (8 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (8 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (12 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (12 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (12 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (12 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (12 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (13 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (13 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (13 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (13 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (13 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (16 hours ago)

Malayali Vartha Recommends