വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി..റെയിൽമദദ്' പോർട്ടലിൽ പരാതിപ്പെട്ടതിനെ തുടർന്ന് റെയിൽവേ ജീവനക്കാർ എത്തി പാമ്പിനെ മാറ്റി.. അന്വേഷണം നടത്തുമെന്നുമാണ് റെയില്‍വേപക്ഷം...

ദിവസവും വന്ദേ ഭാരതിൽ നിരവധി ആളുകളാണ് യാത്ര ചെയ്യുന്നത് . യാത്രക്കാരുടെ സുരക്ഷാ തന്നെയാണ് ഏറ്റവും പ്രധാനം . എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി. എറണാകുളത്ത് നിന്നും പുറപ്പെടാനിരുന്ന ട്രെയിനിന്റെ സി6 കോച്ചില്‍ ചത്ത പാമ്പിനെ കണ്ടത്. തുടര്‍ന്ന് ശുചീകരണ തൊഴിലാളികള്‍ എത്തി പാമ്പിനെ നീക്കിയ ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം നടത്തും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. എറണാകുളത്തെ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന വിനു വർഗീസ് ഭാര്യയും രണ്ടുവയസ്സുള്ള കുഞ്ഞുമായി കോയമ്പത്തൂർക്ക് പോകാനായി തീവണ്ടിയിൽ കയറിയപ്പോഴാണ് പാമ്പിനെ കണ്ടത്. “സീറ്റിൽ ഇരുന്നപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ പാമ്പ് കിടക്കുന്നതു കണ്ടത്. പേടിച്ചു പോയി. പിന്നീടാണ് ചത്തതാണെന്ന് മനസ്സിലായത്. പാമ്പിന് മുകളിൽ ഭാരമുള്ള എന്തോ വെച്ചതു കൊണ്ടാണ് ചത്തതെന്ന് തോന്നുന്നു. എനിക്ക് മുന്നേ മറ്റൊരു സീറ്റിലിരുന്നയാൾ കണ്ടെങ്കിലും അയാളത് കളിപ്പാട്ടമാണെന്നാണ് കരുതിയത്.” വിനു വർഗീസ് പറഞ്ഞു.
യാത്രക്കാർക്ക് പരാതി ഉന്നയിക്കാനുള്ള 'റെയിൽമദദ്' പോർട്ടലിൽ പരാതിപ്പെട്ടതിനെ തുടർന്ന് റെയിൽവേ ജീവനക്കാർ എത്തി പാമ്പിനെ മാറ്റി. “നമ്മൾ എന്ത് വിശ്വസിച്ച് സീറ്റിലിരിക്കും. ഇത്രയും പണം മുടക്കിയല്ലേ യാത്രചെയ്യുന്നത്. പുറമേ നിന്ന് ഒരാൾ കൊണ്ടുവന്നിടുന്നതല്ലെന്ന് വ്യക്തം....പരാതിപ്പെട്ടപ്പോൾ റെയിൽവേ ജീവനക്കാർ വന്ന് മാപ്പെല്ലാം പറഞ്ഞു...” വിനു പറഞ്ഞു.അതേസമയം ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് വന്ന തീവണ്ടിയായിരുന്നു ഇതെന്നും വൃത്തിയാക്കല്‍ പൂര്‍ത്തിയായിരുന്നതായും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
വന്ദേഭാരതില്‍ തന്നെയുള്ള ശുചീകരണതൊഴിലാളികളാണ് സീറ്റുകള്‍ വൃത്തിയാക്കിയതെന്നും അന്വേഷണം നടത്തുമെന്നുമാണ് റെയില്‍വേപക്ഷം.അതേസമയം, ട്രെയിന്‍ വൃത്തിയാക്കിയപ്പോള്‍ പാമ്പിനെ കണ്ടില്ലായിരുന്നുവെന്ന് ജീവനക്കാര്‍ അറിയിച്ചതായാണ് സൂചന. സീറ്റുകളില്‍ കുടിവെള്ളം വയ്ക്കാനെത്തിയപ്പോഴും പാമ്പിനെ കണ്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതായാലും അന്വേഷണം തുടങ്ങി .
https://www.facebook.com/Malayalivartha

























